featured
സ്കൂളിൽ പോകുന്നില്ലെന്ന് പറഞ്ഞ് കരഞ്ഞ് കൊച്ചുമകൻ; ക്ലാസിൽ കൊണ്ടുവിട്ട് അപ്പൂപ്പൻ രജനികാന്ത്; പിന്നീട് സംഭവിച്ചത്?
സ്കൂളിൽ പോകുന്നില്ലെന്ന് പറഞ്ഞ് കരഞ്ഞ് കൊച്ചുമകൻ; ക്ലാസിൽ കൊണ്ടുവിട്ട് അപ്പൂപ്പൻ രജനികാന്ത്; പിന്നീട് സംഭവിച്ചത്?
സൂപ്പർ രജനികാന്തിന്റെ രസകരമായ ചിത്രങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമനകളിൽ വൈറലാകുന്നത്. രജനികാന്തിന്റെ മകൾ സൗന്ദര്യ രജനികാന്തിന്റെ മകനെ ഇന്ന് സ്കൂളിൽ കൊണ്ടുവിട്ടത് രജനികാന്തായിരുന്നു. സ്‌കൂളില്‍ പോകണ്ടെന്ന് വാശി പിടിച്ച് കരഞ്ഞ കൊച്ചുമകനെ സ്കൂളിൽ എത്തിക്കാനുള്ള ചുമതയാണ് അപ്പൂപ്പൻ രജനികാന്ത് ഏറ്റെടുത്തത്.
അതേസമയം സംവിധായികയും രജനികാന്തിന്റെ മകളുമായ സൗന്ദര്യ രജനികാന്താണ് കൊച്ചുമകനൊപ്പം സ്കൂളിലേയ്‌ക്ക് പോകുന്ന ‘ താത്തയുടെ ‘ ചിത്രങ്ങളും ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവച്ചത്.
കൊച്ചുമകനെ റെഡിയാക്കി കൈപിടിച്ച് ക്ലാസ് മുറി വരെ കൊണ്ടുവിട്ടിട്ടാണ് രജനികാന്ത് മടങ്ങിയിരിക്കുന്നത്. ചിത്രങ്ങൾക്കൊപ്പം താരം കുറിച്ച കുറിപ്പും ശ്രദ്ധ നേടുന്നുണ്ട്.
“ഇന്ന് രാവിലെ എൻ്റെ മകന് സ്‌കൂളിൽ പോകാൻ മടിയായിരുന്നു. അപ്പോൾ അവന്റെ പ്രിയപ്പെട്ട സൂപ്പർഹീറോ താത്ത തന്നെ അവനെ സ്‌കൂളിലേക്ക് കൊണ്ടുപോയി. അപ്പാ, എല്ലാ റോളുകളിലും നിങ്ങളാണ് ഏറ്റവും ബെസ്റ്റ്. അത് ഓഫ് സ്ക്രീനിൽ ആയാലും ഓൺസ്ക്രീനിലായാലും എന്നാണ് സൗന്ദര്യ കുറിച്ചത്.
കൂടാതെ ബെസ്റ്റ് ഗ്രാൻഡ് ഫാദർ, ബെസ്റ്റ് ഫാദർ എന്നീ ഹാഷ് ടാഗുകളോടെയാണ് സൗന്ദര്യ ചിത്രങ്ങൾ പോസ്റ്റ് ചെയ്തത്. ഈ പോസ്റ്റിന് കീഴിൽ നിരവധിപേരാണ് കമന്റുകളുമായി എത്തുന്നത്. തലൈവരുടെ നിഷ്‌കളങ്ക ചിരിയാണ് ചിത്രത്തിലെ ഹൈലൈറ്റ് എന്നാണ് ആരാധകർ പറയുന്നത്.