
Social Media
ശിവയുടെ ഓണപ്പാട്ടും മലയാളിമങ്ക വേഷവും; വൈറലായി ചിത്രം!
ശിവയുടെ ഓണപ്പാട്ടും മലയാളിമങ്ക വേഷവും; വൈറലായി ചിത്രം!

By
മലയാളികളുടെ വളരെ പ്രിയപ്പെട്ട സീരിയൽ ആണ് ഉപ്പും മുളകും .മലയാളികൾ ഒന്നടങ്കം ഉപ്പും മുളകിന്റെ ആരാധകരാണ് . ഉപ്പും മുളകും സീരിയലിലൂടെ ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയപ്പെട്ടവളായി മാറിയ താരമാണ് ശിവാനി മേനോൻ. സീരിയലിൽ ബാലു – നീലു ദമ്പതികളുടെ അഞ്ച് മക്കളിൽ നാലാമത്തെ മകളായി എത്തുന്ന ശിവാനി സീരിയലിലും ജീവിതത്തിലുമെല്ലാം ഒരു വായാടിക്കുട്ടിയാണ്. കുഞ്ഞു ശിവാനിയുടെ ഒരു കുട്ടിക്കാലവീഡിയോ ആണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. നാലു വർഷം മുൻപുള്ള ഒരു ഓണക്കാലത്ത് മുണ്ടും മേൽമുണ്ടുമുടുത്ത് മലയാളി മങ്ക വേഷത്തിലെത്തി ഓണപ്പാട്ടുകൾ പാടുകയാണ് കുട്ടി ശിവ.
ഇരിങ്ങാലക്കുട സ്വദേശികളായ ആനന്ദിന്റെയും മീനയുടെയും ഏക മകളാണ് ശിവാനി മേനോൻ എന്ന ശിവ. അച്ഛൻ ആനന്ദ് തന്നെയാണ് ശിവയുടെ കുട്ടിക്കാല വീഡിയോ പങ്കുവച്ചിരിക്കുന്നത്. നാലു വർഷം മുൻപത്തെ ഒരു ഫെയ്സ്ബുക്ക് ഓർമ്മ പങ്കുവയ്ക്കുകയാണ് ശിവയുടെ അച്ഛൻ ആനന്ദ്.
യൂട്യൂബിലും താരമാണ് ശിവാനി. തന്റെ പാചക പരീക്ഷണങ്ങളും, യാത്രകളും, പൊടി ടിപ്പുകളുമൊക്കെ യൂട്യൂബിലൂടെ ആരാധകർക്ക് മുന്നിൽ അവതരിപ്പിക്കാറുള്ള ശിവാനി ഇത്തവണ തന്റെ പ്രിയപ്പെട്ട തറവാട് വീട്ടിലെ അനുഭവങ്ങളുമായാണ് എത്തിയിരിക്കുന്നത്. മുത്തച്ഛനും അമ്മൂമയും താമസിക്കുന്ന തറവാട്ട് വീട്ടിലെ ജാതിക്ക തോട്ടത്തിൽ ഓടിചാടി കളിക്കുന്ന ശിവ ഗ്രാമങ്ങളിലെ ബാല്യമായി മാറി.
വൻപ്രേക്ഷക പിന്തുണയോടെ കഴിഞ്ഞ നാലുവർഷമായി ലോകമെമ്പാടുമുള്ള മലയാളി പ്രേക്ഷകരുടെ ഹൃദയം കവർന്ന് മുന്നേറുന്ന സീരിയലാണ് ‘ഉപ്പും മുളകും’. ഇത്രയേറെ ജനപ്രീതിയുള്ള മറ്റൊരു കുടുംബ കോമഡി സീരിയൽ മലയാളം ടെലിവിഷൻ ചരിത്രത്തിൽ വേറെ ഉണ്ടായിട്ടുണ്ടോ എന്നു സംശയമാണ്. അധികം ഡ്രാമയില്ലാതെ പറഞ്ഞു പോകുന്ന ‘ഉപ്പും മുളകി’ന്റെ വേറിട്ട ട്രീറ്റ്മെന്റ് തന്നെയാവാം കുട്ടികളും യുവാക്കളും മുതൽ മുതിർന്നവരെ വരെ ഒരുപോലെ ഈ സീരിയലിലേക്ക് ആകർഷിക്കുന്നത്.
നിത്യജീവിതത്തിൽ സംഭവിക്കുന്ന, ലളിതമായ കാര്യങ്ങളെ, അതിന്റെ സ്വാഭാവികത്വം നഷ്ടപ്പെടാതെ അവതരിപ്പിക്കുകയാണ് ‘ഉപ്പും മുളകും’ എന്ന സീരിയൽ ചെയ്യുന്നത്. എവിടെയോ ഇതു പോലൊരു കുടുംബം ജീവിച്ചിരിക്കുന്നു എന്ന തോന്നൽ പ്രേക്ഷകരിൽ ഉണ്ടാക്കാൻ സ്വതസിദ്ധമായ അഭിനയത്തിലൂടെ ‘ഉപ്പും മുളകും’ താരങ്ങൾക്കും കഴിയുന്നുണ്ട്. അയൽപ്പക്കത്തെ ഒരു വീടെന്ന് തോന്നിപ്പിക്കുന്ന ആ ഊഷ്മളത തന്നെയാവാം ഉപ്പും മുളകും ഫാമിലിയെ മലയാളികളുടെ സ്വീകരണമുറിയിലെ പ്രിയപ്പെട്ട സീരിയലാക്കി മാറ്റുന്നത്.
talk about uppum mulakum shivani old pic
പ്രേക്ഷകർക്കേറെ സുപരിചിതനായ കൊല്ലം സുധിയുടെ മരണ ശേഷമാണ് ഭാര്യ രേണു സുധി സോഷ്യൽ മീഡിയയിൽ സജീവമാകുന്നത്. റീലുകൾ ചെയ്തിരുന്ന രേണു ഇപ്പോൾ...
മലയാളുകളുടെ പ്രിയപ്പെട്ട താരമാണ് മോഹൻലാൽ. പകരം വെയ്ക്കാനാകാത്ത നിരവധി കഥാപാത്രങ്ങൾ അവസ്മരണീയമാക്കിയ താരത്തിന് ആരാധകർ ഏറെയാണ് എന്ന് എടുത്ത് പറയേണ്ട ആവശ്യമില്ല....
സിനിമയിൽ എത്തുന്നതിന് മുൻപ് തന്നെ നിറയെ ആരാധകരെ സ്വന്തമാക്കിയ താരമാണ് പ്രണവ് മോഹൻലാൽ. പ്രേക്ഷകർക്കേറെ പ്രിയങ്കരനാണ് മോഹൻലാലിന്റെ മകനും നടനുമായ പ്രണവ്...
മലയാളികളുടെ പ്രിയപ്പെട്ട താര ദമ്പതികളാണ് ഫഹദ് ഫാസിലും നസ്രിയയും. ഇരുവർക്കും ആരാധകരും ഏറെയാണ്. ഫഹദ് ഫാസിൽ സോഷ്യൽ മീഡിയയിൽ സജീവമല്ലെങ്കിലും നസ്രിയ...
മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് നടനവിസ്മയം മോഹൻലാൽ, ആരാധകരുടെ സ്വന്തം ലാലേട്ടൻ. പ്രായഭേദമന്യേ എല്ലാവരുടെ ഏട്ടനാണ് മോഹൻലാൽ. അദ്ദേഹത്തിന്റെ 64ാം ജന്മദിനമായ ഇന്ന്...