മാതാപിതാക്കളെ സംബന്ധിച്ച് ഏറ്റവും ദുഷ്കരമായ നിമിഷങ്ങളിലൊന്ന്;യഷിന്റെ കണ്ണുകള്‍ നിറഞ്ഞൊഴുകി
Published on

കെജിഎഫ് എന്ന ഒരൊറ്റ ചിത്രത്തിലൂടെ തെന്നിന്ത്യൻ ആരാധകരുടെ മനസിൽ ചേക്കേറി കൂടിയ താരമാണ് യഷ്. തന്റെ ജീവിതത്തിലെ കൊച്ചു കൊച്ചു വിശേഷങ്ങൾ പോലും സമൂഹമാധ്യമത്തിൽ പങ്കുവെക്കാറുണ്ട്. ഇതായിപ്പോൾ ആരാധകരുടെ മനം കവരുന്ന വിശേഷം പങ്കുവെച്ചിരിക്കുകയാണ് താരത്തിന്റെ ഭാര്യയയും നടിയുമായ രാധിക പണ്ഡിറ്റ്. മകള്‍ ആയ്റയുടെ കാത് കുത്തല് ചടങ്ങ് കഴിഞ്ഞുവെന്ന് പറയുകയാണ് രാധികയിപ്പോള്‍. തന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെയാണ് രാധിക ഇത് പറയുന്നത് . തന്റെയും മകളുടെയും ചിത്രത്തിനൊപ്പമാണ് ഇക്കാര്യം രാധിക പറയുന്നത് . രാധികയുടെ വാക്കുകൾ ഇങ്ങനെ ;-
‘ആയ്റയുടെ കാത് കുത്തി, മാതാപിതാക്കളെ സംബന്ധിച്ച് ഏറ്റവും ദുഷ്കരമായ നിമിഷങ്ങളിലൊന്ന്. അവള് കരയുന്നത് കണ്ട് ഞങ്ങളുടെ ഹൃദയം തകര്‍ന്നു. റോക്ക് സ്റ്റാര്‍ യഷിന്റെ കണ്ണുകള്‍ നനയുന്നത് ഞാന്‍ കണ്ടു. അച്ഛനും മകളും തമ്മിലുള്ള ബന്ധം എത്ര വിലപ്പെട്ടതാണ്. ആരും വിഷമിക്കരുത് മകളും അച്ഛനും സുഖമായിരിക്കുന്നു’- രാധിക കുറിച്ചു . മകളുടെ പേരിടല്‍ ചടങ്ങിന് തൊട്ടുപിന്നാലെ തങ്ങള്‍ക്ക് രണ്ടാമത് ഒരു കുഞ്ഞ് പിറക്കാന്‍ പോകുന്നുവെന്ന് യഷും രാധികയും വെളിപ്പെടുത്തിയിരുന്നു. 2016ല്‍ വിവാഹിതരായ ഇവര്‍ക്ക് 2018 -ലാണ് കുഞ്ഞു പിറക്കുന്നത്.
yash cries to see his daughter’s ear pierced
വെള്ളിയാഴ്ച പുലർച്ചെയായിരുന്നു സിനിമാ സീരിയൽ നടൻ വിഷ്ണു പ്രസാദ് അന്തരിച്ചത്. കരൾ രോഗത്തെ തുടർന്ന് കഴിഞ്ഞ കുറേ നാളുകളായി ചികിത്സയിലായിരുന്നു നടൻ....
കാക്കി വേഷം ധരിച്ച് ധ്യാൻ ശ്രീനിവാസനും കാക്കി വേഷധാരികളായ ഏതാനും പേരും ഒരു ഓട്ടോറിക്ഷയോടു ചേർന്നു നിന്ന്, ധ്യാനിൻ്റെ കൈയ്യിലെ മൊബൈൽ...
നടൻ വിഷ്ണു പ്രസാദ് അന്തരിച്ചു. വെള്ളിയാഴ്ച പുലർച്ചെ ഒരുമണിയോടെയായിരുന്നു അന്ത്യം സംഭവിച്ചത്. കരൾ രോഗത്തെ തുടർന്ന് കഴിഞ്ഞ കുറേ നാളുകളായി ചികിത്സയിലായിരുന്നു...
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു റാപ്പർ വേടൻ എന്നറിയപ്പെടുന്ന ഹിരൺ ദാസ് മുരളിയുടെ ഫ്ലാറ്റിൽ നിന്ന് കഞ്ചാവ് പിടികൂടിയത്. യുവത്വം ആഘോഷിച്ച വേടൻ...
ഒരുകാലത്ത് മലയാള സിനിമാ ലോകത്ത് തിളങ്ങി നിന്നിരുന്ന താരമാണ് ഉർവശി. നിരവധി കഥാപാത്രങ്ങളാണ് ഉർവശി മലയാള സിനിമയ്ക്ക് സമ്മാനിച്ചത്. മുൻ നിര...