കുഞ്ഞിനായി കാത്തിരിക്കുന്നവർക്ക് മാനസികമായി കുറച്ച് കരുത്ത് അനിവാര്യമാണ് ; ഇടവേള എടുക്കാതെ ചികിത്സയുമായി മുന്നോട്ട് പോയാല്‍ വിജയസാധ്യത കൂടും, തങ്ങളുടെ കുടുംബം പ്രതീക്ഷ നല്‍കുന്നുവെന്നതിൽ ഏറെ സന്തോഷം ; കുഞ്ചാക്കോ ബോബൻ

മലയാളികളുടെ പ്രിയ നടനാണ് കുഞ്ചാക്കോ ബോബൻ എന്ന ചാക്കോച്ചൻ. കാത്തിരിപ്പിന് വിരാമമിട്ട് 14 വർഷത്തിന് ശേഷമാണ് കുഞ്ചാക്കോ ബോബനും, പ്രിയയ്ക്കും ഒരു കണ്മണി പിറന്നത്.അദ്ദേഹത്തോടൊപ്പം അദ്ദേഹത്തിന്റെ ആരാധകരും ഇസഹാക്കിന്റെ വരവില്‍ ഏറെ സന്തോഷിച്ചു. ഇപ്പോള്‍ ദൈനം ദിനം എപ്പോള്‍ ഉറങ്ങണമെന്ന് പോലും തങ്ങളുടെ കുഞ്ഞാണ് നിശ്ചയിക്കുന്നതെന്ന് പറയുകയാണ് ചാക്കോച്ചൻ. ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ചാക്കോച്ചൻ ഇങ്ങനെ പറഞ്ഞത്.
‘ഇസഹാക്കാണ് രാജാവ്. മുന്‍പ് ഷൂട്ടിംഗ് കഴിഞ്ഞെത്തിയാല്‍ ഇഷ്ടം പോലെ ഉറങ്ങാമായിരുന്നു. ഇപ്പോള്‍ അതൊന്നും നടപ്പില്ല. ക്ഷീണം ഉണ്ടെങ്കില്‍ പോലും അതിന് സാധിക്കാറില്ല. ഉറക്കം പേരിന് മാത്രമാണെങ്കിലും എല്ലാം ആസ്വദിക്കുകയാണ്. പ്രിയയും ഞാനും ഒരു പെണ്‍കുഞ്ഞിനെയാണ് പ്രതീക്ഷിച്ചത്. ഒരുപാട് ഉടുപ്പും, മറ്റും വാങ്ങാമല്ലോ’, കുഞ്ചാക്കോ പറഞ്ഞു.
കുഞ്ഞിനെ കാത്തിരിക്കുന്നവര്‍ക്ക് മാനസികമായി കുറച്ച് കരുത്ത് അനിവാര്യമാണ്. ഒരു ചികിത്സയ്ക്ക് പോകും ഫലം കിട്ടാതെ വിഷമിക്കും. പക്ഷേ ഇതില്‍ നിന്നും ഇടവേള എടുക്കാതെ ചികിത്സയുമായി മുന്നോട്ട് പോയാല്‍ വിജയസാധ്യത കൂടും,
കുഞ്ഞിനായി കാത്തിരിക്കുന്നവര്‍ക്ക് തങ്ങളുടെ കുടുംബം പ്രതീക്ഷ നല്‍കുന്നുവെന്നതിൽ ഏറെ സന്തോഷമുണ്ട് പലരും നമ്പർ തപ്പിയെടുത്ത് വിളിച്ച് എവിടെയാണ് ചികിത്സ നടത്തിയതെന്ന് അന്വേഷിക്കും. ഞങ്ങളുടെ ഡോക്ടറുടെ നമ്പർ കൊടുക്കാറുണ്ട്. അടുത്തിടെ യുഎസില്‍ നിന്നുമുള്ള ഒരു വ്യക്തിക്ക് ഇത് ഗുണം ചെയ്തെന്നും അവര്‍ വിളിച്ച് അറിയിച്ചു. അതൊക്കെ ഒരു സന്തോഷമാണ്. ചാക്കോച്ചൻ കൂട്ടിച്ചേർത്തു.
kunchako interview- tells about his son
പ്രായത്തിന്റെ പാടുകൾ മനസ്സിലും ശരീരത്തിലും വീഴ്ത്താതെ, എല്ലാ വർഷവും കൂടുന്ന അക്കങ്ങളെ പോലും അമ്പരിപ്പിക്കുന്ന മമ്മൂട്ടിക്ക് പ്രായമാണോ ഗ്ലാമറാണോ കൂടുന്നതെന്ന സംശയമാണ്...
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...
മലയാളികളുടെ ജനപ്രിയ നായകനാണ് ദിലീപ്. സ്റ്റേജുകളിൽ മിമിക്രി താരമായി തന്റെ കരിയർ തുടങ്ങിയ ദിലീപ് ഇപ്പോൾ മലയാളികളുടെ പ്രിയപ്പെട്ട താരമായി നിർമ്മാതാവായി...
കലാഭവനിൽ നിന്ന് തുടങ്ങിയ സൗഹൃദമാണ് ദിലീപും നാദിർഷയും തമ്മിൽ. ലീപിനെ പരിചയപ്പെട്ട കഥകളും സൗഹൃദം വളർന്നതിനെ കുറിച്ചും നാദിർഷ വാചാലനായിട്ടുണ്ട്. ഇരുവരും...
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...