
Tamil
കുടുംബത്തിലേക്ക് പുതിയൊരാള് കൂടി വരുന്നു;സന്തോഷം പങ്കുവെച്ച് പ്രസന്നയും സ്നേഹയും!
കുടുംബത്തിലേക്ക് പുതിയൊരാള് കൂടി വരുന്നു;സന്തോഷം പങ്കുവെച്ച് പ്രസന്നയും സ്നേഹയും!

By
ഏവരുടെയും ഇഷ്ട്ട തറ ദമ്പതികൾ മാത്രമല്ലാതെ സിനിമയിലും എന്നും ഏറെ ഇഷ്ടമുള്ളവരാണ് സ്നേഹയും ,പ്രസന്നയും .തെന്നിന്ത്യന്‍ സിനിമയിലെ താരദമ്ബതികളിലൊരാളായ പ്രസന്നയും സ്നേഹയും പുതിയ സന്തോഷ വാര്‍ത്ത പങ്കുവെച്ച് എത്തിയിരിക്കുകയാണ് ഇപ്പോള്‍. വിഹാന് കൂട്ടായി കുഞ്ഞതിഥി എത്തുന്നുന്നതിന്റെ സന്തോഷത്തിലാണ് ഇരുവരും. 2012 ലായിരുന്നു സ്നേഹയുടെയും പ്രസന്നയുടെയും വിവാഹം നടന്നത്. പ്രണയിച്ച് വിവാഹിതരായവരാണ് ഇവര്‍. സന്തോഷത്തോടെ മുന്നേറുന്നതിനിടയിലാണ് ഇവര്‍ക്കരികിലേക്ക് വിഹാനും എത്തിയത്. വിവാഹ ശേഷം സ്നേഹ അഭിനയിക്കുന്നതില്‍ പ്രസന്നഎതിര്പ്പ് പ്രകടിപ്പിച്ചിരുന്നില്ല. തെലുങ്കിലും തമിഴിലും മാത്രമല്ല മലയാളത്തിലും സ്നേഹ അഭിനയിച്ചിരുന്നു. വളരെ സെലക്ടീവായാണ് താരം സിനിമകള്‍ ചെയ്യുന്നത്.
വിവാഹ ശേഷം സിനിമയില്‍ സജീവമല്ലാതിരുന്ന സ്നേഹ ശക്തമായ കഥാപാത്രങ്ങളിലൂടെയായിരുന്നു തിരിച്ചു വരവ് നടത്തിയത്. മലയാളത്തിലും തമിഴിലുമായി നിരവധി അവസരങ്ങളായിരുന്നു താരത്തിന് ലഭിച്ചത്. പ്രസവ ശേഷം തടികൂടിയിരുന്നുവെങ്കിലും വേലൈക്കാരന് വേണ്ടി താരം വണ്ണം കുറച്ചിരുന്നു. താരം ഇതേക്കുറിച്ച് ആലോചിക്കുന്നതിനിടയിലായിരുന്നു സംവിധായകനും ഇതേ കാര്യത്തെക്കുറിച്ച് ആവശ്യപ്പെട്ടത്. വേലൈക്കാരനായി ശക്തമായ തയ്യാറെടുപ്പുകളാണ് നടത്തിയിരുന്നതെങ്കിലും സിനിമ ഇറങ്ങിയപ്പോള്‍ ആരാധകര്‍ക്ക് നിരാശയായിരുന്നു. പല രംഗങ്ങളും വെട്ടി മാറ്റിയതിനെക്കുറിച്ച് താരവും വ്യക്തമാക്കിയിരുന്നു. ദി ഗ്രേറ്റ് ഫാദറില്‍ മമ്മൂട്ടിയുടെ ഭാര്യയായി എത്തിയപ്പോഴായിരുന്നു ആരാധകര്‍ക്ക് സന്തോഷമായത്. കുഞ്ഞതിഥിയെ വരവേല്‍ക്കാനൊരുങ്ങുന്ന താരകുടുംബത്തിന്രെ ലേറ്റസ്റ്റ് വിശേഷങ്ങളിലൂടെ തുടര്‍ന്നുവായിക്കാം.
കാത്തിരിപ്പിലാണ്
ആരാധകരുടെ സ്വന്തം താരങ്ങളാണ് സ്നേഹയും പ്രസന്നയും. സിനിമയിലെ റൊമാന്‍സ് ജീവിതത്തിലും നിലനിര്‍ത്തി മുന്നേറുകയാണ് ഇരുവരും. പൊതുപരിപാടികളിലും മറ്റും ഒരുമിച്ചെത്തുന്നത് ആവര്‍ത്തിച്ചതോടെയാണ് ഇരുവരും പ്രണയത്തിലാണെന്ന വാര്‍ത്തകള്‍ പുറത്തുവന്നത്. അധികം വൈകാതെ തന്നെ ആ ബന്ധം വിവാഹത്തിലേക്ക് എത്തുകയായിരുന്നു. രണ്ടാമത്തെ കുഞ്ഞിനായുള്ള കാത്തിരിപ്പിലാണ് താരദമ്ബതികളെന്നുള്ള വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്.
about actress sneha and prasanna
തെന്നിന്ത്യയിൽ നിരവധി ആരാധകരുള്ള സംഗീത സംവിധായകനാണ് അനിരുദ്ധ് രവിചന്ദർ. ഇപ്പോഴിതാ അനിരുദ്ധ് വിവാഹിതനാകുന്നുവെന്നാണ് പുറത്ത് വരുന്ന വിവരം. ഹൈദരാബാദ് സൺറൈസേഴ്സ് ടീം...
ലോകേഷ്-കാർത്തി കൂട്ടുക്കെട്ടിൽ പുറത്തെത്താനിരിക്കുന്ന കൈതി 2 ല്‍ അനുഷ്ക ഷെട്ടി എത്തുന്നുവെന്ന് വിവരം. എന്നാൽ ഇതിന് ഇതുവരെ ഔദ്യോഗിക സ്ഥിരീകണം ഇല്ല....
പ്രേക്ഷകർക്കേറെ സുപരിചിതനാണ് നടൻ വിശാൽ. ഇപ്പോഴിതാ നടന് മദ്രാസ് ഹൈക്കോടതിയിൽ നിന്ന് കനത്ത തിരിച്ചടിയേറ്റിരിക്കുകയാണ്. 2016-ൽ ‘മരുതു’ എന്ന ചിത്രത്തിൻറെ നിർമാണത്തിനായി...
നിരവധി ആരാധകരുള്ള ഗാനരചയിതാവ് ആണ് വൈരമുത്തു. ഇപ്പോഴിതാ താൻ എഴുതിയ പാട്ടിലെ വരികൾ അനുമതിയില്ലാതെ സിനിമാപ്പേരുകളാക്കുന്നതിനെ വിമർശിച്ച് രംഗത്തെത്തിയിരിക്കുകയാണ് അദ്ദേഹം. സോഷ്യൽ...
പ്രേക്ഷകർക്കേറെ സുപരിചിതയായ നടിയാണ് സുഹാസിനി. ഇപ്പോഴിതാ നടിയെ കുറിച്ച് നടൻ പാർത്ഥപൻ പറഞ്ഞ വാക്കുകളാണ് വൈറലായി മാറുന്നത്. ‘വെർഡിക്റ്റ്’ എന്ന ചിത്രത്തിന്റെ...