
Social Media
പേളി മാണി കുക്കിംഗ് നടത്തിയപ്പോള്‍ സംഭവിച്ചത്!
പേളി മാണി കുക്കിംഗ് നടത്തിയപ്പോള്‍ സംഭവിച്ചത്!

By
ജീവിത പങ്കാളിയില്‍ നിന്നും സുഹൃത്തുക്കളില്‍ നിന്നുമൊക്കെ സര്‍പ്രൈസ് ലഭിക്കണമെന്ന് ആഗ്രഹിക്കാത്തവര്‍ വിരളമാണ്. സ്പെഷല്‍ ദിനങ്ങളിലും അല്ലാതെയുമൊക്കെയായി സര്‍പ്രൈസുകള്‍ ലഭിക്കാറുമുണ്ട്. അടുത്തിടെ വിവാഹിതരായവരാണ് പേളി മാണി യും ശ്രിനിഷ് അരവിന്ദും. മലയാളം ബിഗ് ബോസ് തുടങ്ങിയതോടെയാണ് ഇവര്‍ ഇരുവരും ടെലിവിഷന്‍ ക്ഷ്രേകര്‍ക്ക് സുപരിചിതരായി മാറിയത്. ശക്തമായ പിന്തുണയായിരുന്നു ഇവര്‍ക്ക് ലഭിച്ചത്. പ്രണയത്തിലൂടെ പ്രണയനായകനായി എത്തിയ ശ്രീനിയെ കൂടുതല്‍ ആളുകള്‍ അറിഞ്ഞ് തുടങ്ങിയതും ഇതിന് പിന്നാലെയായാണ്.
നടിയായും അവതാരകയായും മലയാളി പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുത്ത താരമാണ് പേളി മാണി. ടെലിവിഷന്‍ റിയാലിറ്റി ഷോകളിലൂടെയായിരുന്നു നടി എല്ലാവരുടെയും പ്രിയങ്കരിയായി മാറിയത്. പേളി അവതാരകയായി എത്തിയ ഡിഫോര്‍ ഡാന്‍സ് പോലുളള റിയാലിറ്റി ഷോകളെല്ലാം വന്‍ ഹിറ്റായി മാറുകയും ചെയ്തിരുന്നു. ബിഗ് ബോസില്‍ പങ്കെടുത്ത ശേഷമുളള പ്രണയവും വിവാഹവുമെല്ലാം നടിയുടെതായി വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു.
ശ്രീനിഷ് അരവിന്ദുമൊത്തുളള പുതിയ ചിത്രങ്ങളെല്ലാം നടി തന്റെ സോഷ്യല്‍ മീഡിയ പേജുകളിലൂടെ പങ്കുവെക്കാറുണ്ട്. അടുത്തിടെ ഇരുവരും നടത്തിയ ഹണിമൂണ്‍ യാത്രകളും ചിത്രങ്ങളുമെല്ലാം തന്നെ സമൂഹ മാധ്യമങ്ങളില്‍ വൈറലായി മാറിയിരുന്നു. വിവാഹ ശേഷം കൊച്ചിയിലെ ഫ്ളാറ്റിലാണ് ഇരുവരും താമസമാക്കിയത്. ബിഗ് ബോസ് സമയത്ത് ലഭിച്ച ആരാധക പിന്തുണ ഇപ്പോഴും ഇരുവര്‍ക്കും ലഭിക്കുന്നുണ്ട്. പേര്‍ളി ആര്‍മി ഗ്രൂപ്പുകളെല്ലാം ഇപ്പോഴും സജീവമായി രംഗത്തുണ്ട്.
വിവാഹ ശേഷവും അവതാരകയായി നടി എത്തിയിരുന്നു. അടുത്തിടെ നടന്ന സൈമ അവാര്‍ഡ്സിലാണ് പേളി വീണ്ടും അവതാരകയായി തിളങ്ങിയിരുന്നത്.ഖത്തറില്‍ നടന്ന സൈമ അവാര്‍ഡ്സ് വേദിയില്‍ അവതാരകയായി പേളി മാണിയുമുണ്ടായിരുന്നു. അവതാരകയായാണ് പേളി ആദ്യം പ്രേക്ഷകര്‍ക്ക് മുന്നിലേക്കെത്തിയത്. സദസ്സിനെ പിടിച്ചിരുത്തുന്ന തരത്തിലുള്ള അവതരണമാണ് താരത്തിന്റെ പ്രധാന സവിശേഷത. ചാനല്‍ പരിപാടിയില്‍ മാത്രമല്ല അവാര്‍ഡ് വേദികളിലും പേളി താരമായി മാറാറുണ്ട്. ഇതിനകം തന്നെ നിരവധി വേദികളില്‍ നമ്മള് ഈ താരത്തെ കണ്ടിട്ടുമുണ്ട്. ഇത്തവണ സൈമയിലേക്ക് താനുമുണ്ടെന്ന് വ്യക്തമാക്കി താരമെത്തിയപ്പോള്‍ മുതല്‍ ആരാധകര്‍ ആകാംക്ഷയിലായിരുന്നു.
കഴിഞ്ഞ ദിവസം പേളി ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത സ്റ്റോറി വീഡിയോ സോഷ്യല്‍ മീഡിയയില്‍ ഒന്നടങ്കം വൈറലായി മാറിയിരുന്നു. തിരക്കുകള്‍ എല്ലാം കഴിഞ്ഞ് കുക്കിംഗില്‍ പരീക്ഷണം നടത്തുന്ന ഒരു വീഡിയോ ആയിരുന്നു പേളി പങ്കുവെച്ചത്. ഇന്‍സ്റ്റഗ്രാം സ്റ്റോറി വീഡിയോയില്‍ വെജിറ്റബിള്‍ ഉപ്പുമാവ് ഉണ്ടാക്കുവാന്‍ ശ്രമിക്കുകയാണ് പേളി.
കാരറ്റും ബീന്‍സും പച്ചമുളകും ഒകെ ഭംഗിയായി കൊത്തിയരിഞ്ഞ് കൂടുതല്‍ ആളുകള്‍ക്ക് കഴിക്കാന്‍ പാകത്തിലാണ് നടി ഭക്ഷണം ഉണ്ടാക്കുന്നത്. കുക്കിംഗിനിടെ അമ്മയെ വിളിച്ച് സംശയം ചോദിക്കുന്നുമുണ്ട് നടി. അമ്മയുടെ നിര്‍ദ്ദേശങ്ങള്‍ക്ക് അനുസരിച്ച് കൃത്യമായി പാചകം ചെയ്യുകയാണ് നടി. അവസാനം കുഴപ്പങ്ങളൊന്നുമില്ലാതെ നല്ലൊരു വെജിറ്റബിള്‍ ഉപ്പുമാവ് റെഡി. കഴിഞ്ഞ ദിവസം പേളി പുറത്തുവിട്ട ഇന്‍സ്റ്റഗ്രാം സ്റ്റോയിലാണ് ഈ കഥയും വീഡിയോകളും ഒകെ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
അടുത്തിടെ പ്രളയത്തെതുടര്‍ന്ന് ക്യംപുകളിലേക്ക് മാറിയവരെ സഹായിക്കുന്നതിനായും പേളി മാണി സജീവമായി രംഗത്തുണ്ടായിരുന്നു. ക്യാംപുകളില്‍ കഴിയുന്നവരെ കാണാനായി പേളി നേരിട്ട് എത്തിയിരുന്നു. ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് എത്തിയ പേളി മാണിയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഒന്നടങ്കം വൈറലാവുകയും ചെയ്തിരുന്നു. ദുരിത ബാധിതരെ സഹായിക്കുന്നതിനായി നടിയുടെ നേത്വത്വത്തില്‍ ക്യാംപുകളിലേക്ക് സാധനങ്ങളും എത്തിച്ചിരുന്നു.
പ്രളയ സമയത്ത് പേര്‍ളി ആര്‍മി ഗ്രൂപ്പുകളും സോഷ്യല്‍ മീഡിയയില്‍ സജീവമായി രംഗത്തുണ്ടായിരുന്നു. വിവാഹ ശേഷം സിനിമയിലേക്കു തിരിച്ചുവരാനുളള തയ്യാറെടുപ്പുകളിലാണ് പേളിയുളളത്. അഭിഷേക് ബച്ചന് നായകനാവുന്ന ബോളിവുഡ് ചിത്രത്തിലൂടെയാണ് പേളി വീണ്ടും സിനിമയിലേക്ക് തിരിച്ചെത്തുന്നത്. ബോളിവുഡിലെ പ്രശസ്ത സംവിധായകന് അനുരാഗ് ബസുവാണ് ഈ ചിത്രമൊരുക്കുന്നത്. സിനിമയില്‍ പേളിക്കൊപ്പം ആദിത്യ റോയ് കപൂറും എത്തുന്നുണ്ട്.
ഡാര്‍ക്ക് കോമഡി ആയിട്ടാണ് പേളി മാണിയുടെ ആദ്യ ബോളിവുഡ് ചിത്രം അണിയറയില്‍ ഒരുങ്ങുന്നത്. രണ്‍ബീര്‍ കപൂറിനെ നായകനാക്കിയുളള ബര്‍ഫി പോലുളള ചിത്രങ്ങളിലൂടെ ബോളിവുഡില്‍ ശ്രദ്ധേയനായി മാറിയ സംവിധായകനാണ് അനുരാഗ്. പേളിയുടെ ബോളിവുഡ് അരങ്ങേറ്റ ചിത്രത്തിനായി ആരാധകരും വലിയ ആകാംക്ഷകളോടെയാണ് കാത്തിരിക്കുന്നത്. അടുത്തിടെ പേളിയുടെയും ശ്രിനിഷിന്റെതുമായി പുറത്തുവന്ന പേളിഷ് വെബ് സീരിസ് ആരാധകര്‍ ഒന്നടങ്കം ഏറ്റെടുത്തിരുന്നു. വിവാഹത്തോടനുബന്ധിച്ച് എടുത്ത വെബ് സീരിസ് യൂടുബിലാണ് റിലീസ് ചെയ്തിരുന്നത്.
about pearly maaney and srinish aravind
സ്റ്റാർ മാജിക്കിലൂടെയും കോമഡി സ്റ്റാർസിലൂടെയുമെല്ലാം പ്രേക്ഷകർക്ക് പ്രിയങ്കരനായി മാറിയ താരമായിരുന്നു കൊല്ലം സുധി. വളരെ അപ്രതീക്ഷിതമായിട്ടായിരുന്നു സുധിയുടെ മരണം. അദ്ദേഹത്തന്റെ മരണ...
മലയാളികളുടെ ജനപ്രിയ നടനാണ് ദിലീപ്. ജനപ്രിയൻ എന്ന ലേബലിൽ ദിലീപ് അറിയപ്പെടുമ്പോൾ അത് പ്രേക്ഷകരുടെ പിന്തുയും വളരെപ്രധാനമാണ്. ദിലീപ് ചിത്രങ്ങളിൽ ഒരു...
സോഷ്യൽ മീഡിയ സെലിബ്രറ്റിയും ഇൻസ്റ്റാഗ്രാം ഇൻഫ്ളുവൻസറുമായ മിഷ അഗർവാൾ ജീവനൊടുക്കിയെന്ന് വാർത്ത മിഷയുടെ ഫോളോഴ്സ് ഏറെ ഞെട്ടലോടെയാണ് കേട്ടത്. എന്നാൽ ഇപ്പേഴിതാ...
പ്രേക്ഷകർക്കേറെ സുപരിചിതനായ കൊല്ലം സുധിയുടെ മരണ ശേഷമാണ് ഭാര്യ രേണു സുധി സോഷ്യൽ മീഡിയയിൽ സജീവമാകുന്നത്. റീലുകൾ ചെയ്തിരുന്ന രേണു ഇപ്പോൾ...
നടൻ വിഷ്ണു പ്രസാദ് അന്തരിച്ചു. വെള്ളിയാഴ്ച പുലർച്ചെ ഒരുമണിയോടെയായിരുന്നു അന്ത്യം സംഭവിച്ചത്. കരൾ രോഗത്തെ തുടർന്ന് കഴിഞ്ഞ കുറേ നാളുകളായി ചികിത്സയിലായിരുന്നു...