Connect with us

ജയറാമിന്റെ പുതിയ ലുക്കിൽ കയ്യടിച്ച് ആരാധകർ ;വൈറലായി ചിത്രം!

Social Media

ജയറാമിന്റെ പുതിയ ലുക്കിൽ കയ്യടിച്ച് ആരാധകർ ;വൈറലായി ചിത്രം!

ജയറാമിന്റെ പുതിയ ലുക്കിൽ കയ്യടിച്ച് ആരാധകർ ;വൈറലായി ചിത്രം!

മലയാളത്തിന്റെ സ്വന്തം താരമാണ് ജയറാം .അദ്ദേഹത്തിന്റെ ഓരോ ചിത്രങ്ങളും വളരെ സവിശേഷത ഉള്ള ഒന്ന് തന്നെയാണ് .അദ്ദേഹത്തിന്റെ ഓരോ ചിത്രം പ്രേക്ഷകർ ഇരു കയ്യും നീട്ടിയാണ് സ്വീകരിക്കാറുള്ളത് .


അ​ല്ലു​ ​അ​ർ​ജ്ജു​നും​ ​ജ​യ​റാ​മും​ ​ഒ​ന്നി​ക്കു​ന്ന​ ​ചി​ത്ര​ത്തി​ന് ​അ​ല​ ​വൈ​കു​ന്ത​പു​രം​ ​ലോ​ ​എ​ന്ന് ​പേ​രി​ട്ടു. തെ​ലു​ങ്കി​ലെ​ ​ഹി​റ്റ് ​മേ​ക്ക​ർ​ ​ത്രീ​വി​ക്രം​ ​ശ്രീ​നി​വാ​സ് ​ഒ​രു​ക്കു​ന്ന​ ​ഈ​ ​ചി​ത്ര​ത്തി​ന്റെ​ ​ഷൂ​ട്ടിം​ഗ് ​ഹൈ​ദ​രാ ബാ​ദി​ൽ​ ​പു​രോ​ഗ​മി​ക്കു​ക​യാ​ണി​പ്പോ​ൾ.

പൂ​ജാ​ ​ഹെ​ഗ്‌​ഡേ​യും​ ​നി​വേ​ദാ​ ​പൊ​തു​രാ​ജും​ ​നാ​യി​ക​മാ​രാ​കു​ന്ന​ ​ചി​ത്ര​ത്തി​ലെ​ ​മ​റ്റൊ​രു​ ​പ്ര​ധാ​ന​ ​താ​രം​ ​മു​ര​ളി​യാ​ണ്.​ ​ബോളി​വുഡ് താരം തബുവാണ് ജയറാമി​ന്റെ നായി​കയാകുന്നത്. സെപ്തംബർ പകുതി​യോടുകൂടി​ ജയറാമി​ന്റെ രംഗങ്ങളുടെ ചി​ത്രീകരണം പൂർത്തി​യാകും. എ​സ്.​എ​സ്.​ ​ത​മ​നാ​ണ് ​സം​ഗീ​ത​ ​സം​വി​ധാ​നം​ ​നി​ർ​വ​ഹി​ക്കു​ന്ന​ത്.​അ​ടു​ത്ത​ ​ജ​നു​വ​രി​യി​ലാ​ണ് ​ചി​ത്രം​ ​തി​യേ​റ്റ​റു​ക​ളി​ലെ​ത്തു​ന്ന​ത്.

സ്യൂട്ട് ധരിച്ച്‌ നടി തബുവിനൊപ്പം നടന്നുനീങ്ങുന്ന ജയറാമിന്റെ ചിത്രമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. അല്ലു അര്‍ജുന്‍ നായകനാകുന്ന തെലുങ്ക് ചിത്രത്തിലാണ് ഇരുവരും ഒന്നിച്ചെത്തുന്നത്. ജയറാം തന്നെയാണ് ചിത്രം പങ്കുവച്ചിരിക്കുന്നതും. കോട്ടും സ്യൂട്ടുമണിഞ്ഞ് ജയറാമും സാരിയുടുത്ത് തബുവും ഒന്നിച്ചു നടന്നുവരുന്നതിനിടെ പകര്‍ത്തിയതാണ് ഈ ചിത്രം.

ഇരുവരും ജോഡിയായാണ് ചിത്രത്തില്‍ എത്തുന്നത്. അല്ലു അര്‍ജുന്റെ അച്ഛന്‍ വേഷത്തിലെത്തുന്ന ജയറാം ഇതിനായി ശരീരഭാരം കുറച്ചത് നേരത്തെ വാര്‍ത്തയായിരുന്നു. 60 ദിവസം കൊണ്ട് 13 കിലോയോളം ഭാരമാണ് താരം കുറച്ചത്. കര്‍ശനമായ ഡയറ്റും ചിട്ടയായ വ്യായാമവും കൊണ്ടാണ് താരം മെലിഞ്ഞത്. ചിത്രം കണ്ട ആരാധകര്‍ കാളിദാസന്റെ ഫെയ്‌സ് ആപ്പ് ആണോ എന്ന് വരെ സംശയം പ്രകടിപ്പിച്ചിരുന്നു. അടുത്തവര്‍ഷമാണ് ചിത്രം തീയറ്ററുകളിലെത്തുന്നത്.

Jayaram new look for Allu Arjun’s new film

Continue Reading
You may also like...

More in Social Media

Trending

Recent

To Top