
Malayalam
ഒരു നടിയാകുമെന്നോ സംവിധായികയാകുമെന്നോ കരുതിയിരുന്നില്ല;കല്യാണി പ്രിയദർശൻ പറയുന്നു!
ഒരു നടിയാകുമെന്നോ സംവിധായികയാകുമെന്നോ കരുതിയിരുന്നില്ല;കല്യാണി പ്രിയദർശൻ പറയുന്നു!
Published on

By
മലയാളത്തിലെ എക്കാലത്തെയും ആർക്കും മറക്കാനാവാത്ത നല്ല സിനിമകൾ സമ്മാനിച്ച സംവിധായകനാണ് പ്രിയദർശൻ .പ്രിയദർശൻ മോഹൻലാൽ കൂട്ടുകെട്ടിൽ പിറന്ന വളരെ മനോഹരമായ ചിത്രങ്ങൾ ഇന്നും നാം നെഞ്ചിലേറ്റുന്നതാണ് .ഇപ്പോൾ ഇതാ പ്രിയദർശന്റെ മകളും സംവിധായക ആവാനുള്ള തയ്യാറെടുപ്പിലാണെന്നുള്ള വാർത്തയാണ് പുറത്തു വരുന്നത്.
സംവിധായകന് പ്രിയദര്‍ശന്റെയും നടി ലിസിയുടെയും മകളായ കല്യാണി പ്രിയദര്ശന് തെലുങ്ക് സിനിമയില്‍ സജീവമാകുകയാണ്. രണരംഗം എന്ന തെലുങ്ക് സിനിമയാണ് കല്യാണിയുടേതായി ഉടന്‍ പ്രദര്‍ശനത്തിന് എത്താനുള്ളത്. സുധീര്‍ വര്‍മ്മയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഒരു വര്‍ഷം മുമ്ബ് തെലുങ്ക് സിനിമയെ കുറിച്ച് തനിക്ക് വലിയ ബോധ്യമുണ്ടായിരുന്നില്ലെന്നും എന്നാല്‍ ഇപ്പോള്‍ മെച്ചപ്പെട്ടുവെന്നും കല്യാണി പ്രിയദര്ശന് പറയുന്നു.
ഒരു നടിയാകുമെന്നോ സംവിധായികയാകുമെന്നോ കരുതിയിരുന്നില്ല. പക്ഷേ സിനിമയുടെ ഏതെങ്കിലും വിഭാഗത്തില്‍ പ്രവര്‍ത്തിക്കുമെന്ന് ഉറപ്പുണ്ടായിരുന്നു. ആര്‍കിടെക്ചറില്‍ ബിരുദം നേടി. പക്ഷേ കരിയര്‍ ആലോചിച്ചപ്പോള്‍ എല്ലാം സിനിമയായി. ക്യാമറയ്ക്ക് മുന്നില്‍ പ്രവര്‍ത്തിച്ചിരുന്നുവെങ്കില്‍ എനിക്ക് കൂടുതല്‍ ആത്മവിശ്വാസമുണ്ടായിരുന്നേനെ. കുട്ടിക്കാലത്ത് എപ്പോഴും സെറ്റിലായിരുന്നു. ഞാന്‍ നടിയാകുമെന്ന് കരുതിയിരുന്നെങ്കില്‍ കൂടുതല്‍ പരിശീലനം നേടിയിരുന്നേനെ. സ്വയം വിശ്വസിക്കാനും ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കാനും അച്ഛന് ഒരുപാട് സഹായിച്ചിട്ടുണ്ട്.
തുടക്കത്തില്‍ ബുദ്ധിമുട്ടുണ്ടായിരുന്നെങ്കിലും ഓരോ സിനിമ കഴിയുമ്ബോഴും മെച്ചപ്പെടുകയാണെന്ന് വിചാരിക്കുന്നു. ഭാവിയില്‍ ഒരുപക്ഷേ സംവിധായികയായേക്കാം. പക്ഷേ നിലവില്‍ അഭിനയമാണ് എന്റെ ജോലി. അത് ആസ്വദിക്കുകയും ചെയ്യുന്നു കല്യാണി പ്രിയദര്ശന് പറയുന്നു.
kalyani priyadarshan talk about film direction field
പ്രേക്ഷക മനസ്സിൽ നിലനിന്ന ഒരുപിടി കഥാപാത്രങ്ങൾ അവതരിപ്പിച്ച താരമാണ് നടൻ വിഷ്ണു പ്രസാദ്. വില്ലൻ വേഷങ്ങള്‍ ചെയ്താണ് വിഷ്ണു ശ്രദ്ധേയനാവുന്നത്. സിനിമകളിലും...
മോഹൻലാലിന്റെ ആറാട്ട് എന്ന ചിത്രത്തിന്റെ റിവ്യു പറഞ്ഞ് സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടിയ ആറാട്ടണ്ണൻ എന്ന പേരിൽ അറിയപ്പെടുന്ന സന്തോഷ് വർക്കിക്കെതിരെ...
ഫ്രൈഡേ ഫിലിം ഹൗസിൻ്റെ ബാനറിൽ വിജയ് ബാബു വിജയ് സുബ്രമണ്യം എന്നിവർ നിർമ്മിച്ച് നവാഗതനായ മനുസ്വരാജ് സംവിധാനം ചെയ്യുന്ന പടക്കളം എന്ന...
എഞ്ചിനിയറിംഗ് കോളജിൻ്റെ പശ്ചാത്തലത്തിൽ മുഴുനീള ഫൺ ത്രില്ലർ മൂവിയായി അവതരിപ്പിക്കുന്ന ചിത്രത്തിൻ്റെ ടൈറ്റിൽ ലോഞ്ച് ഏപ്രിൽ മുപ്പത് ബുധനാഴ്ച്ച പ്രശസ്ത നടി...
പുതിയ കാലഘട്ടത്തിൽ സിനിമയെ സംബന്ധിച്ചടത്തോളം ഏറ്റവും പ്രിയപ്പെട്ട ജോണറായി മാറിയിരിക്കുകയാണ് ഇൻവസ്റ്റിഗേഷൻ രംഗം. ആ ജോണറിൽ ഈ അടുത്ത കാലത്ത് പ്രദർശനത്തിനെത്തിയ...