നിങ്ങളുടെ നഷ്ടത്തില്‍ 50000 രൂപ ഞാന്‍ പങ്കിടുന്നു; നൗഷാദിനെ പ്രണമിച്ചുകൊണ്ട് സ്നേഹസമ്മാനം നൽകി തമ്ബി ആന്റണി
Published on

പ്രളയക്കെടുതിയിൽ ദുരിതം അനുഭവിക്കുന്നവര്‍ക്ക് കച്ചവടക്കണ്ണുകളില്ലാതെ തന്റെ കൈയിലുള്ളതെല്ലാം നല്കിയ നൗഷാദ് ഇന്ന് മലയാളികൾക്ക് പ്രിയങ്കരനാണ്. തനിക്കുണ്ടാകാവുന്ന നഷ്ടം പോലും നോക്കാതെയായിരുന്നു അദ്ദേഹം കച്ചവടത്തിന് വില്ക്കാന് വെച്ചിരുന്ന സാധനങ്ങള്‍ ചാക്കുകളിലാക്കി ദുരിതാശ്വാസ ക്യാമ്പുകളിലേക്ക്നല്കിയത്. ഇതായിപ്പോൾ അദ്ദേഹത്തെ അഭിനന്ദിച്ചും കൈത്താങ്ങ് നൽകിയും നിര്‍മ്മാതാവും നടനുമായ തമ്പി ആന്റണി രംഗത്ത് വന്നിരിക്കുകയാണ്
നൗഷാദിന്റെ വിശാല മനസ്സിന് ഏതു കഠിനഹൃദയനും പ്രചോദനമേകുമെന്നാണ് അദ്ദേഹം ഫേയ്സ്ബുക്കില്‍ കുറിച്ചത്. നൗഷാദിന് താന്‍ 50,000 രൂപ നല്‍കുമെന്നും തമ്ബി ആന്റണി ഫെയ്സ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കി.
തമ്ബി ആന്റണിയുടെ ഫെയ്സ്ബുക്ക് കുറിപ്പിലൂടെ :-
നൗഷാദ്. നൗഷാദ്.
നിങ്ങളുടെ വിശാല മനസ്സിന്
ഏതു കഠിനഹൃദയനും
പ്രചോദനമേകുന്ന
ഹൃദയ വിശാലതക്ക്
സാഷ്ടാംഗ പ്രണാമം
നിങ്ങളുടെ നഷ്ടത്തില്‍ 50000 രൂപ ഞാന്‍ പങ്കിടുന്നു- അദ്ദേഹം ഫെയ്സ്ബുക്കില്‍ കുറിച്ചു.
ഞായറാഴ്ച നടന് രാജേഷ് ശര്‍മയും സംഘവും നിലമ്ബൂര്‍, വയനാട് എന്നിവിടങ്ങളിലെ ക്യാമ്ബുകളിലേക്ക് എറണാകുളം ബ്രോഡ് വേയില്‍ വിഭവ സമാഹരണം നടത്തുന്നതിനിടയ്ക്കാണ് നൗഷാദിന്റെ അടുക്കലുമെത്തിയത്. തന്റെയൊപ്പം അവരെയും കൂട്ടി പെരുന്നാള്‍ കച്ചവടത്തിനായി മാറ്റി വെച്ചിരുന്ന മുഴുവന്‍ വസ്ത്രങ്ങളും നൗഷാദ് ചാക്കില്‍ നിറച്ചു നൽകുകയായിരുന്നു.
noushadh- kerala flood- producer helps
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്‍കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...