Connect with us

ഒരുമിച്ച് ചെയ്‌ത സിനിമകളെല്ലാം ഹിറ്റ് !! മമ്മൂട്ടിയുടെ ഭാഗ്യമാണ് ആ ‘പാചകക്കാരൻ’…

Malayalam Articles

ഒരുമിച്ച് ചെയ്‌ത സിനിമകളെല്ലാം ഹിറ്റ് !! മമ്മൂട്ടിയുടെ ഭാഗ്യമാണ് ആ ‘പാചകക്കാരൻ’…

ഒരുമിച്ച് ചെയ്‌ത സിനിമകളെല്ലാം ഹിറ്റ് !! മമ്മൂട്ടിയുടെ ഭാഗ്യമാണ് ആ ‘പാചകക്കാരൻ’…

ഒരുമിച്ച് ചെയ്‌ത സിനിമകളെല്ലാം ഹിറ്റ് !! മമ്മൂട്ടിയുടെ ഭാഗ്യമാണ് ആ ‘പാചകക്കാരൻ’…

മലയാളത്തിന് ഓർത്തു വെക്കാൻ ഒരുപാട് സിനിമകൾ സമ്മാനിച്ച താരമാണ് മമ്മൂട്ടി. അഭിനയ പ്രാധാന്യമുള്ള സിനിമകളും അതിനൊപ്പം തന്നെ ആരാധകരെ കയ്യിലെടുക്കുന്ന സിനിമകളുമെല്ലാം മമ്മൂട്ടി എന്ന മഹാനടൻ മലയാളികൾക്കായി പല കാലങ്ങളിൽ നൽകിയിട്ടുണ്ട്. എന്നാൽ മമ്മൂട്ടിയോടൊത്ത് ചെയ്‌ത സിനിമകളെല്ലാം ഹിറ്റ് ആക്കിയ മമ്മൂട്ടിയുടെ ഭാഗ്യമായ ഒരു പാചകക്കാരനെ കുറിച്ച് നിങ്ങൾക്കറിയാമോ ?! മറ്റാരുമല്ല, സിനിമ നിർമ്മാതാവും നൗഷാദ് കാറ്ററിങ്ങിന്റെ ഉടമയുമായ ബിഗ് ഷെഫ് നൗഷാദാണ് ആ ഭാഗ്യതാരം.

മമ്മൂക്കയുമൊത്ത് മൂന്ന് സിനിമകളാണ് നൗഷാദ് ചെയ്‌തത്‌. ആദ്യ സിനിമയാണ് ബ്ലെസ്സി സംവിധാനം ചെയ്‌ത ‘കാഴ്ച്ച’. സാമ്പത്തിക വിജയവും ഒപ്പം ഒരുപാട് അവാർഡുകളും നേടിയ സിനിമ തന്റെ ജീവിതത്തിൽ സംഭവിച്ച ഏറ്റവും നല്ല കാര്യമാണെന്നാണ് നൗഷാദ് പറയാറുള്ളത്.

ബ്ലെസ്സിക്കും, മമ്മൂട്ടിക്കും, നൗഷാദിനുമൊക്കെ ആ സിനിമ ഒരുപാട് അവാർഡുകൾ നേടിക്കൊടുത്തു. ആ വർഷത്തെ സംസ്ഥാന അവാർഡുകളും, ഫിലിം ഫെയർ അവാർഡുകളും മറ്റു ചലച്ചിത്ര പുരസ്‌കാരങ്ങളുമൊക്കെ ‘കാഴ്ച്ച’ നേടിയെടുത്തു. അവാർഡ് വാങ്ങി തന്റെ കൈ കഴച്ചുവെന്നാണ് നൗഷാദ് ഒരഭിമുഖത്തിൽ ഈ സിനിമയെ കുറിച്ച് പറഞ്ഞത്.

മമ്മൂക്കയെ നായകനാക്കി ഷാഫി സംവിധാനം ചെയ്‌ത ‘ചട്ടമ്പിനാടാ’ണ് നൗഷാദ് നിർമ്മിച്ച രണ്ടാമത്തെ മമ്മൂട്ടി ചിത്രം. 2009 ൽ ഇറങ്ങിയ സിനിമ ആ വർഷത്തെ മികച്ച വിജയങ്ങളിൽ ഒന്നായിരുന്നു.

താൻ ഏറെ ആസ്വദിച്ചു നിർമ്മിച്ച സിനിമയാണിതെന്ന് നൗഷാദ് ചട്ടമ്പിനാടിനെ കുറിച്ച് പറയാറുണ്ട്. മമ്മൂട്ടിക്കൊപ്പം സിദ്ധീഖ്, റായ് ലക്ഷ്മി, സലിം കുമാർ, സുരാജ് വെഞ്ഞാറമൂട്, വിനു ഒരു വൻ താരനിര തന്നെ ചിത്രത്തിൽ അണിനിരന്നിരുന്നു.

മൂന്നാമതായി മമ്മൂക്കയെ നായകനാക്കി നൗഷാദ് നിർമ്മിച്ച സിനിമയായിരുന്നു ‘ബെസ്റ് ആക്ടർ’. മാർട്ടിൻ പ്രക്കാട്ടിന്റെ ആദ്യ സംവിധാന സംരംഭം കൂടിയായിരുന്ന ചിത്രം മികച്ച വിജയം നേടി. സിനിമയിൽ അഭിനയിക്കണം എന്ന ആഗ്രഹവുമായി കൊച്ചിയിലെത്തിച്ചേരുന്ന മോഹൻ എന്ന യു.പി സ്കൂൾ അധ്യാപകന്റെ കഥ പറഞ്ഞ ചിത്രം മലയാളികൾ ഏറ്റെടുക്കുകയായിരുന്നു.

മമ്മൂക്കയെ വെച്ച് ചെയ്‌ത മൂന്നു സിനിമകളും തനിക്കേറെ സന്തോഷം നൽകിയെന്നാണ് നൗഷാദ് പറയാറുള്ളത്. കാഴ്ച്ചയും, ചട്ടമ്പിനാടും, ബെസ്റ്റ് ആക്ടറും മൂന്ന് ജോണറിലുള്ള സിനിമകളും ആയിരുന്നു. മൂന്നും അതാത് വർഷങ്ങളിൽ ഇൻഡസ്ട്രി ഹിറ്റുകളുടെ ലിസ്റ്റിൽ ഇടം പിടിക്കുകയും ചെയ്‌തു.

A Lucky Cook, who did 3 films with Mammootty and all are super hits

More in Malayalam Articles

Trending

Recent

To Top