ആ വിളി കേൾക്കുമ്പോൾ തന്നെ ചമ്മലാണ്; തുറന്നു പറഞ്ഞു നടി സംവൃത സുനില്‍

ഇപ്പോൾ മാഡം എന്ന വിളി കേൾക്കുമ്പോൾ ചമ്മലാണെന്ന് തുറന്നു പറഞ്ഞു മലയാളികളുടെ പ്രിയ നടി സംവൃത സുനിൽ. ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് സംവൃത ഇക്കാര്യം തുറന്നു പറഞ്ഞത്.
ആ വിളി കേള്‍ക്കുമ്ബോള്‍ തന്നെ ചമ്മലാണ്. നേരത്തേ ഞാനായിരുന്നു ലൊക്കേഷനില്‍ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി . ഞാനപ്പോള്‍ സീനിയേഴ്സിനെ സാറെന്നും മാഡമെന്നും വിളിക്കുമായിരുന്നു. എന്നാലിപ്പോൾ ഇപ്പോള്‍ നമ്മളെ സീനിയറായി കാണുന്നു. പുതിയ കുട്ടികളുമായി നോക്കുമ്ബോള്‍ ഞാന്‍ സീനിയറാണ്. ലൊക്കേഷനില്‍ ചേച്ചി എന്നെന്നെ വിളിക്കുക്കുമ്പോൾ ഞാനത് ആസ്വദിക്കുന്നു. സംവൃത പറഞ്ഞു.
അതേസമയം , വിവാഹ ശേഷം ശേഷം സിനിമയില്‍ അഭിനയിക്കില്ലെന്ന് താൻ ആരോടും പറഞ്ഞിട്ടില്ലെന്നും നടി പറഞ്ഞു . ഒരു ബ്രേക്ക് എടുക്കണമെന്ന് തീരുമാനിച്ചിരുന്നു. എന്തെന്നാൽ കുടുംബ ജീവിതം മിസാകരുതെന്ന് തോന്നി. ആ തീരുമാനം നല്ലതായിരുന്നു. ഇതിനിടെ സിനിമകള്‍ വന്നെങ്കിലും അതിനൊന്നും ഞാൻ കൈ കൊടുത്തില്ല . പലതും നല്ല പ്രോജക്ടുകള്‍. ഒരു ദിവസം ബിജു ചേട്ടന് വിളിച്ചു. സജീവേട്ടന് (സജീവ് പാഴൂര്‍) കഥ പറഞ്ഞപ്പോള്‍ ഒരുപാട് ഇഷ്ടപ്പെട്ടു. അങ്ങനെയാണ് സത്യം പറഞ്ഞാൽ വിശ്വസിക്കുമോ എന്ന ചിത്രത്തിലൂടെ മടങ്ങിവരാന്‍ തീരുമാനിച്ചത്.
ഈ സിനിമയ്ക്ക്മുൻപ് ഒരു റിയാലിറ്റി ഷോ ചെയ്തു. ലാല്‍ ജോസ് സാറും ചാക്കോച്ചനും ഉണ്ടെന്നറിഞ്ഞപ്പോള്‍ അതിന്റെ ഭാഗമാവുകയായിരുന്നു. അത് ഗുണം ചെയ്തു. അങ്ങനെയാണ് വീണ്ടും സിനിമയിലെത്തിയത്. ബിജു ചേട്ടനൊപ്പം കുറെ സിനിമകള്‍ ചെയ്തിട്ടുണ്ട്. എന്നാല്‍ നായികയാവുന്നത് ആദ്യമാണ്.
നല്ല സിനിമയുടെ ഭാഗമായി മടങ്ങി വരണമെന്ന് ഞാനും ആഗ്രഹിച്ചു. തൊണ്ടിമുതലും ദൃക്സാക്ഷിയും എനിക്ക് ഇഷ്ടപ്പെട്ട സിനിമയാണ്. എന്റെ തലയില്‍ എഴുതിയ കഥാപാത്രമാണ് ’സത്യം പറഞ്ഞാ വിശ്വസിക്കുവോ” സിനിമയിലേത്. നല്ല ടീമിനൊപ്പം മടങ്ങി വരാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്. പുതിയ ആള്‍ക്കാരുടെ സിനിമയിലൂടെ മടങ്ങിവരണമെന്ന് ഞാനും ആഗ്രഹിച്ചു. ഇപ്പോള്‍ സിനിമ കൂടുതല്‍ റിയലിസ്റ്റിക്കായി. കഥാപാത്രങ്ങളെല്ലാം ജീവിക്കുന്നതുപോലെ തോന്നുന്നു. നേരത്തേ അങ്ങനെയല്ല. സ്വപ്നം കാണുമ്ബോള്‍ പാട്ട് വരും. ഇപ്പോഴത്തെ സിനിമയില്‍ അങ്ങനെ കാണാറില്ല. ജീവിതത്തില്‍ സംഭവിക്കുന്ന കാര്യങ്ങളാണ് ഓരോ സിനിമയിലേതും. ഷൂട്ട് ആരംഭിക്കുന്നതിന് ആഴ്ചകള്‍ക്ക് മുൻപ് വര്‍ക്ക് ഷോപ്പ് ഉണ്ടാവും. ഞാന്‍ അഭിനയിക്കുമ്പോൾ അങ്ങനെയൊന്നുമില്ല. ലൊക്കേഷനില്‍ വരുമ്പോഴാണ് സീന്‍ വായിക്കുന്നത്. സീന്‍ നേരത്തേ ലഭിക്കുന്നതിന്റെ റിസള്‍ട്ട് പുതുതലമുറ സിനിമകളിലെ താരങ്ങളില്‍ കാണാന്‍ സാധിക്കുന്നുണ്ട്. അത് നല്ല കാര്യമാണ്- നടി വ്യക്തമാക്കി.
അഖിലേട്ടന്റെയും എന്റെയും വീട്ടുകാരുടെ പിന്തുണയാണ് മടങ്ങിവരവിന് സഹായിച്ചതെന്നും . നല്ല സിനിമയാണെന്ന് അറിഞ്ഞപ്പോള്‍ അവരെന്നെ പ്രോത്സാഹിപ്പിച്ചുവെന്നും നടി കൂട്ടിച്ചേർത്തു.
samvrutha sunil- reveals
പ്രേക്ഷകർക്കേറെ സുപരിചിതയാണ് നടി മാലാ പാർവതി. ഇപ്പോഴിതാ മലയാള സിനിമാ മേഖലയിൽ ലഹരി ഉപയോഗമുണ്ടെന്ന് പറയുകയാണ് നടി. ഇൻഡസ്ട്രിക്കുള്ളിൽ ലഹരി ഉപയോഗമുണ്ട്....
നടന് ഷൈന്‍ ടോം ചാക്കോയ്ക്ക് ഒരു അവസരം കൂടി നല്‍കുമെന്ന ഫെഫ്ക വാർത്താസമ്മേളനത്തിൽ അറിയിച്ചിരുന്നു. ഇപ്പോഴിതാ ഫെഫ്കയുടെ നിലപാടിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് പ്രൊഡ്യൂസേഴ്സ്...
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു ലഹരി ഉപയോഗവും ഇടപാടുമായി ബന്ധപ്പെട്ട് നടൻ ഷൈൻ ടോം ചാക്കോ അറസ്റ്റിലായത്. ഇപ്പോഴിതാ നടന് തെറ്റ് തിരുത്താൻ...
വ്ലോഗർ മുകേഷ് നായർക്കെതിരേ പോക്സോ കേസ്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ അർദ്ധന ഗ്നയായി ഫോട്ടോയെടുത്ത് സമൂഹമാധ്യമങ്ങൾ വഴി പ്രചരിപ്പിച്ചതിനാണ് കേസെടുത്തിരിക്കുന്നത്. കോവളം പൊലീസ്...
വർഷങ്ങൾക്ക് ശേഷം മോഹൻലാലും ശോഭനയും ഒന്നിച്ചെത്തുന്ന ചിത്രമാണ് തുടരും. തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന ചിത്രം എപ്രിൽ 25നാണ് തിയേറ്ററുകളിലേയ്ക്ക് എത്തുന്നത്....