
Bollywood
സൗന്ദര്യ രഹസ്യം തുറന്നു പറഞ്ഞു കാജോള്‍!
സൗന്ദര്യ രഹസ്യം തുറന്നു പറഞ്ഞു കാജോള്‍!
Published on

By
ക്യാമറക്കു മുമ്പിലല്ലാതെ ജീവിതത്തിലും പ്രണയിക്കുന്ന താര ദമ്പതികളുണ്ട് ബോളിവുഡായാലും ,ഹോളിവുഡായാലും ,ടോളിവുഡ് ,മോളിവുഡ് ആയാലും ശെരി .സ്ക്രീനിലാലത്തെ സിനിമ ലോകത്തിനും പ്രേക്ഷകർക്കും ഒരുപോലെ അസൂയപ്പെടുത്തുന്ന താര ദമ്പതികൾ ഉണ്ട്. അങ്ങനെ ഒരു താരങ്ങളാണ് കാജോള്‍-അജയ് ദേവ്ഗണ് ദമ്പതികള്‍.
ബോളിവുഡിന്റെ പ്രിയ താരദമ്പതികളാണ്കാജോള്-അജയ് ദേവ്ഗണ് ദമ്പതികള്‍. ബിടൗണില്‍ ഏവരും അസൂയയോടെ നോക്കികാണുന്ന ദാമ്പത്യബന്ധമാണ് ഇരുവരുടേതും. എന്നാല്‍ കാജോളിന് 45 വയസുണ്ടെന്ന് പറഞ്ഞാല്‍ ഏവരും അദ്ഭുതപ്പെടും. സൗന്ദര്യത്തിന്റെ കാര്യത്തില്‍ പ്രായത്തെ വെല്ലാന്‍ കാജോളിന് സാധിക്കുന്നു. തന്റെ സൗന്ദര്യ രഹസ്യം എന്താണെന്നാണ് താരം വെളിപ്പെടുത്തിയിരിക്കുന്നത്.
ഭക്ഷണത്തിലും, ഉറക്കത്തിലുമൊന്നും ഒരു വിട്ടുവീഴ്ചയും കാജോള്‍ ചെയ്യാറില്ല. നന്നായി ഉറങ്ങിയില്ലെങ്കില്‍ എന്തു ചെയ്തിട്ടും കാര്യമില്ലെന്നാണ് കാജോള്‍ പറയുന്നത്. ഏതു സാഹചര്യത്തിലും മികച്ച ഉറക്കം ഉറപ്പാക്കാന്‍ ശ്രമിക്കാറുണ്ടെന്നും കാജോള്‍ പറയുന്നു. ഭക്ഷണത്തില്‍ കൂടുതല്‍ പച്ചക്കറികള്‍ ഉള്‍പ്പെടുത്തുന്നതാണ് കാജോളിന്റെ മറ്റൊരു ശീലം. വെള്ളം കുടിയ്ക്കാനും കാജോളിന് കണക്കുണ്ട്. ദിവസവും 10 ഗ്ലാസ് വെള്ളം കാജോള്‍ കുടിക്കും. ചര്‍ത്തിന്റെ മൃദുലതയും തിളക്കവും നിലനിര്‍ത്താന്‍ ആവശ്യമായ ജലം ശരീരത്തില്‍ വേണമെന്നാണ് കാജോള്‍ പറയുന്നത്.
ലിപ് ബാമും കാജലും കാജോള്‍ എപ്പോഴും ബാഗില്‍ കരുതാറുണ്ട്. സിടിഎം എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന ക്ലെന്‍സിങ്, ടോണിങ്, മോയിസ്ച്വറൈസിങ് എന്നിവ കാജോള്‍ കൃത്യമായി ചെയ്യും. ഉറങ്ങുന്നതിനു മുന്‍പ് മേക്കപ്പൊന്നും മുഖത്തില്ല എന്ന് ഉറപ്പു വരുത്തും. ”ദിവസവും രണ്ടു തവണ നന്നായി മുഖം കഴുകണം. പുറത്തേക്ക് പോകുന്നതിനു മുന്‍പ് സണ്‍സ്ക്രീന്‍ പുരട്ടും” – കാജോള്‍ പറയുന്നു.
kajol talk about her beauty
കുലദള്ളി കീല്യാവുഡോ എന്ന ചിത്രത്തിൽ നിന്ന് സോനു നിഗത്തിന്റെ ഗാനം നീക്കി അണിയറ പ്രവർത്തകർ. സോനു നിഗം മികച്ച ഗായകനെന്നതിൽ തർക്കമില്ല....
പഹൽഹാം ആക്രമണത്തിന് തിരിച്ചടി നൽകിയ ഇന്ത്യൻ സൈന്യത്തെ പ്രശംസിച്ച് ബോളിവുഡ് താരങ്ങൾ. നടന്മാരായ അനുപം ഖേർ, റിതേഷ് ദേശ്മുഖ്, നിമ്രത് കൗർ,...
പ്രശസ്ത ബോളിവുഡ് നടൻ അജാസ് ഖാനെതിരെ ബ ലാത്സംഗ പരാതി. വിവാഹവാഗ്ദാനം നൽകിയും താൻ അവതരിപ്പിക്കുന്ന ‘ഹൗസ് അറസ്റ്റ്’ എന്ന ഷോയിൽ...
പഹൽഗാം ഭീ കരാക്രമണത്തിന് പിന്നാലെ പാക് നടൻ ഫവാദ് ഖാന്റേയും ഗായകൻ ആതിഫ് അസ്ലമിന്റേയും ഇൻസ്റ്റഗ്രാം അക്കൗണ്ടുകൾക്ക് കൂടി ഇന്ത്യയിൽ വിലക്ക്....
പ്രശസ്ത ബോളിവുഡ് നടൻ അനിൽ കപൂറിന്റെ മാതാവ് നിർമ്മൽ കപൂർ(90) അന്തരിച്ചു. മുംബൈയിലെ സ്വകാര്യാശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. വാർധക്യ സഹജമായ അസുഖങ്ങളെ...