Bollywood
അനുഷ്‌കക്കായി ‘സാഹോ’യുടെ പ്രത്യേക പ്രദര്‍ശനമൊരുക്കാന്‍ പ്രഭാസ്!
അനുഷ്‌കക്കായി ‘സാഹോ’യുടെ പ്രത്യേക പ്രദര്‍ശനമൊരുക്കാന്‍ പ്രഭാസ്!
By
പല ഭാഷകളായി ഇറങ്ങിയ ബ്രമാണ്ട ചിത്രമായിരുന്നു ബാഹുബലി .ഈ ചിത്രത്തിലൂടെ ആയിരുന്നു അനുഷ്‌കഷെട്ടിയും പ്രഭാസും തമ്മിൽ പ്രണയമാണെന്ന് തരത്തിലുള്ള വാർത്ത പ്രചരിപ്പിച്ചത് .പക്ഷെ ഇരുവരും ഒന്നിച്ച ആദ്യ ചിത്രങ്ങൾ വന്നപ്പോൾ തന്നെ പ്രണയം ഉണ്ടെന്നുള്ള വാർത്തയുണ്ടായിരുന്നു .ശേഷം മിർച്ചി വന്നപ്പോഴും ആരാധകർക്ക് ഇതേ സംശയമായിരുന്നു ഉണ്ടായിരുന്നത് .ബാഹുബലി ആയിരുന്നു ഇരുവരും ജോഡികളായി അഭിനയിച്ച അവസാന ചിത്രം .ഈ സിനിമയിൽ ഇരു ജോഡിയുടെ പ്രണയം കണ്ടു ആരാധകരുടെ മനസ്സിൽ വീണ്ടും പ്രണയത്തിലാണെന്നുള്ള തരത്തിലുള്ള ഫോട്ടോസും വിഡിയോസും സോഷ്യൽ മീഡിയയിൽ വൈറലാകുകയും ചെയ്തിരുന്നു .
ബാഹുബലി എന്ന ചിത്രത്തിലൂടെ തെന്നിന്ത്യയിലെ പ്രേക്ഷകരുടെ ഏറ്റവും പ്രിയപ്പെട്ട താരജോഡികളായി മാറി ഇരുവരും. കൂടാതെ ജീവിതത്തിലും ഇരുവരും ഏറ്റവും അടുത്ത സുഹൃത്തുക്കളാണ്. പ്രണയത്തിലാണെന്നും വിവാഹം ഉണ്ടാകുമെന്നൊക്കെ വാര്‍ത്ത വന്നപ്പോഴും അതെല്ലാം അവര്‍ തന്നെ നിരസിച്ചിരുന്നു. പ്രഭാസിന്റെ പുതിയ ചിത്രം ‘സാഹോ’ റിലീസിന് ഒരുങ്ങുകയാണ്. ഇതിനിടയില്‍ മാധ്യമങ്ങള്‍ വീണ്ടും പ്രഭാസിനും അനുഷ്കയ്ക്കും പിറകേ പോകുകയാണ്.
അനുഷ്കാ ഷെട്ടിക്കായി പ്രഭാസ് ‘സാഹോ’യുടെ പ്രത്യേക പ്രദര്‍ശനം ഒരുക്കുന്നു എന്നാണ് ഇപ്പോള്‍ ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നത്. പ്രദര്‍ശനം തീര്‍ത്തും സ്വകാര്യമായിരിക്കുമെന്നും പറയുന്നു. എന്നാല്‍ ഇതേക്കുറിച്ച് ഔദ്യോഗിക സ്ഥിരീകരണങ്ങളൊന്നും ഇതുവരെ ലഭിച്ചിട്ടില്ല.
തെലുങ്ക് ചിത്രമായ ഡാര്‍ലിംഗിലൂടെയാണ് പ്രഭാസും അനുഷ്കയും ആദ്യമായി ഒന്നിച്ചത്. അന്നു മുതല്‍ ഇരുവരും പ്രണയത്തിലാണ് എന്ന തരത്തില്‍ അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നു. ‘മിര്‍ച്ചി’ക്കും ‘ബാഹുബലി’ക്കും ശേഷം അഭ്യൂഹങ്ങള്‍ കൂടുതല്‍ ശക്തമായി.
അതേസമയം സാഹോയുടെ റിലീസിന് ശേഷം പ്രഭാസിന്റെ വിവാഹം ഉണ്ടാകുമെന്നും അടുത്തിടെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. യുഎസ് ആസ്ഥാനമായുള്ള ഒരു വ്യവസായിയുടെ മകളുമായി പ്രഭാസിന്റെ വിവാഹം ഉറപ്പിച്ചിരിക്കുകയാണ് എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. സാഹോയുടെ റിലീസിന് ശേഷം ഔദ്യോഗിക സ്ഥിരീകരണം പ്രതീക്ഷിക്കുന്നു.
വര്‍ഷങ്ങളായി പ്രഭാസിന്റെ വിവാഹത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ നടക്കുന്നു. എന്നിരുന്നാലും, അതേക്കുറിച്ചുള്ള ചോദ്യങ്ങളില്‍ നിന്നെല്ലാം ഒഴിഞ്ഞു മാറുകയായിരുന്നു പ്രഭാസ്. നേരത്തെ പ്രഭാസിന്റെ അമ്മാവന്‍ കൃഷ്ണം രാജു താരം ഉടന്‍ തന്നെ വിവാഹം കഴിക്കുമെന്ന് ഉറപ്പ് നല്‍കിയിരുന്നു.
അനുഷ്കയുമായുള്ള പ്രണയത്തെ കുറിച്ച് ചോദ്യങ്ങള്‍ ഉയരുമ്ബോഴെല്ലാം ഇരുവരും ഈ വാര്‍ത്തകള്‍ നിഷേധിച്ചിരുന്നു. പ്രഭാസും അനുഷ്കയും തങ്ങള്‍ നല്ല സുഹൃത്തുക്കള്‍ മാത്രമാമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
അടുത്തിടെ കോഫീ വിത്ത് കരണ്‍ എന്ന ടെലിവിഷന്‍ പരിപാടിയില്‍ പ്രഭാസും റാണാ ദഗ്ഗുബാട്ടിയും അതിഥികള്‍ ആയെത്തിയപ്പോള്‍ ഇതേ ചോദ്യം അവതാരകനായ കരണ്‍ ജോഹര്‍ പ്രഭാസിനോട് ചോദിച്ചിരുന്നു.
‘നിങ്ങള്‍ ആരേയും പ്രണയിക്കുന്നില്ലേ, പ്രഭാസ്?’ കരണിന്റെ ചോദ്യത്തിന് ഇല്ല എന്ന് മറുപടി കൊടുത്തപ്പോള്‍, അടുത്ത ചോദ്യം ‘നിങ്ങളും അനുഷ്‌കയും തമ്മില്‍ പ്രണയത്തിലാണെന്ന വാര്‍ത്തകള്‍ ശരിയാണോ തെറ്റാണോ?’ ഇത്തവണ കരണ്‍ ജോഹറിനെ പരിഹസിച്ചുകൊണ്ടായിരുന്നു പ്രഭാസിന്റെ മറുപടി ‘അതെല്ലാം തുടങ്ങിവച്ചത് നിങ്ങളാണ്,’ പ്രഭാസ് പറഞ്ഞു നിര്‍ത്തിയതും എല്ലാവരും പൊട്ടിച്ചിരിച്ചു.
about anushka shetty and prabhas
