Connect with us

നിങ്ങളെ ട്രോൾ ചെയ്‌താൽ നിങ്ങൾ ശ്രദ്ധിക്കപ്പെടും അതുപോലെ ട്രോൾ ചെയ്യപെട്ടില്ലെങ്കിൽ നിങ്ങൾ പ്രശസ്തൻ അല്ലെന്നാണ് അതിന് അർഥം; കജോൾ

Bollywood

നിങ്ങളെ ട്രോൾ ചെയ്‌താൽ നിങ്ങൾ ശ്രദ്ധിക്കപ്പെടും അതുപോലെ ട്രോൾ ചെയ്യപെട്ടില്ലെങ്കിൽ നിങ്ങൾ പ്രശസ്തൻ അല്ലെന്നാണ് അതിന് അർഥം; കജോൾ

നിങ്ങളെ ട്രോൾ ചെയ്‌താൽ നിങ്ങൾ ശ്രദ്ധിക്കപ്പെടും അതുപോലെ ട്രോൾ ചെയ്യപെട്ടില്ലെങ്കിൽ നിങ്ങൾ പ്രശസ്തൻ അല്ലെന്നാണ് അതിന് അർഥം; കജോൾ

ബോളിവുഡിലെ മികച്ച നടിമാരിൽ ഒരാളാണ് കാജോൾ. കാജോളിന്റെയും അജയ് ദേവ്ഗന്റെയും ആദ്യ മകൾ നൈസ സൈബർ ആക്രമണം നേരിടുന്നതിനോട് പ്രതികരിച്ച് നടി. ഒരു ‘അമ്മ എന്ന നിലയിൽ ഇത് തന്നെ ബാധിക്കുന്നുണ്ടെന്ന് കജോൾ പറഞ്ഞു. സോഷ്യൽ മീഡിയയിൽ നൈസ പങ്കുവെച്ച ഒരു പാർട്ടി ചിത്രത്തിനാണ് നിരവധി ട്രോളുകൾ നേരിടേണ്ടിവന്നത്. ഒട്ടുമിക്ക ആളുകളും മകളെ പിന്തുണച്ച രംഗത്ത് എത്തുന്നുണ്ടെന്നും കജോൾ വ്യക്തമാക്കി. ‘സലാം വെങ്കി’ എന്ന ചിത്രത്തിന്റെ പ്രൊമോഷൻ ഭാഗമായി നടന്ന അഭിമുഖത്തിലാണ് നടി ഇ ടൈംസ് നോട് പ്രതികരിച്ചത്.

ട്രോൾ ചെയ്യപ്പെടുന്നത് സോഷ്യൽ മീഡിയയിൽ ഒരു ഹരമായിക്കൊണ്ടിരിക്കുന്നു. നിങ്ങളെ ട്രോൾ ചെയ്‌താൽ നിങ്ങൾ ശ്രദ്ധിക്കപ്പെടും അതുപോലെ പ്രശസ്തനാവുകയും ചെയ്യും. ട്രോൾ ചെയ്യപെട്ടില്ലെങ്കിൽ നിങ്ങൾ പ്രശസ്തൻ അല്ലെന്നാണ് അതിന് അർഥം. എന്റെ മകൾ അവളെക്കുറിച്ചുള്ള ട്രോളുകൾ വായിക്കാറുണ്ട്. 100 പേരിൽ 2 ആളുകൾക്ക് മാത്രമേ എന്തെങ്കിലും മോശമായി പറയാനുള്ളു പക്ഷെ ആ പറയുന്ന മോശം കമന്റ് ആയിരിക്കും എല്ലാവരും ശ്രദ്ധിക്കുന്നതും’, കജോൾ പ്രതികരിച്ചു.

‘സലാം വെങ്കി’ എന്ന ചിത്രത്തിലാണ് കാജോൾ അടുത്തതായി പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തുന്നത്. വിശാൽ ജേത്വ അവതരിപ്പിക്കുന്ന രോഗബാധിതനായ മകനെ പരിപാലിക്കുന്ന അമ്മയുടെ വേഷമാണ് ചിത്രത്തിൽ നടി അവതരിപ്പിക്കുന്നത്. നടി രേവതിയാണ് ചിത്രം സംവിധാനം ചെയുന്നത്. സമീര്‍ അറോറയാണ് തിരക്കഥയൊരുക്കുന്നത്. ബിലീവ് പ്രൊഡക്ഷന്‍സ്, ടേക്ക് 23 സ്റ്റുഡിയോസ് എന്നീ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുരജ് സിങ്, ശ്രദ്ധ അഗ്രവാള്‍ എന്നിവരാണ് നിര്‍മ്മാണം. ഡിസംബർ ഒൻപതിന് ചിത്രം തിയേറ്ററുകളിലെത്തും.
ഒരു ഭാഷയിലെ ഒരു എഴുത്തുകാരനും എൻറയത്ര ക്ഷമിച്ചിരിക്കില്ല.

More in Bollywood

Trending

Recent

To Top