
Bollywood
അതോടെ ഞാൻ എല്ലാ ബന്ധങ്ങളും അവസാനിപ്പിച്ച് , വീട്ടുകാരെ പോലും അകറ്റി – പരിനീതി ചോപ്ര
അതോടെ ഞാൻ എല്ലാ ബന്ധങ്ങളും അവസാനിപ്പിച്ച് , വീട്ടുകാരെ പോലും അകറ്റി – പരിനീതി ചോപ്ര
Published on

By
ബോളിവുഡ് താരങ്ങളായ ദീപിക പദുക്കോണും, ആലിയ ഭട്ടും തങ്ങള്‍ അനുഭവിച്ച ഡിപ്രഷനെ കുറിച്ച് തുറന്ന് പറഞ്ഞിട്ടുണ്ട്. വിഷാദരോഗത്തിന്റെ പിടിയില്‍ താനും പെട്ടിരുന്നുവെന്ന് തുറന്നു പറയുകയാണ് ബോളിവുഡ് താരം പരിനീതി ചോപ്രയും.
ഒരു വെബ്ചാറ്റ് ഷോയിലാണ് താന്‍ അനുഭവിച്ചിരുന്ന മാനസിക അവസ്ഥയെ കുറിച്ച് പരിനീതി തുറന്നു പറഞ്ഞത്. ഈ അവസ്ഥയില്‍ നിന്ന് കരകയറാന്‍ സഹോദരന് സഹജാണ് പരിനീതിയെ സഹായിച്ചത്. സഹോദരിക്ക് വേണ്ട എല്ലാ പിന്തുണയുമായി സഹജ് കൂടെ നില്‍ക്കുകയായിരുന്നു.” ജീവിതത്തിലെ ഏറ്റവും മോശമായ കാലഘട്ടമായിരുന്നു അത്. 2014-15 സമയത്തായിരുന്നു അത്. ദാവാത് ഇ ഇഷ്ക്, കില്‍ ദില്‍ എന്നീ ചിത്രങ്ങള്‍ റിലീസ് ചെയ്ത സമയം.
എന്റെ ആദ്യ തിരിച്ചടി. ആ രണ്ടു ചിത്രങ്ങളും ഒന്നിനു പിറകെ ഒന്നായി റിലീസ് ചെയ്തു. ഞാന്‍ മാനസികമായി തകര്‍ന്നു. ഞാന്‍ എല്ലാവരുമായുള്ള ബന്ധങ്ങള്‍ അവസാനിപ്പിച്ചു. എന്റെ വീട്ടുകാരെ പോലും അകറ്റി നിര്‍ത്തി. ദിവസം മുഴുവന്‍ എന്റെ മുറിയില്‍ ചിലവഴിച്ചു. ടിവി കണ്ടും ഉറങ്ങിയും, പുറത്തേക്ക് തുറിച്ചു നോക്കിയിരുന്നും…ഞാന്‍ ഉദാസീനയായിരുന്നു. ദിവസവും പത്തു തവണയെങ്കിലും ഞാന്‍ കരയുമായിരുന്നു”- പരിനീതി പറയുന്നു.
parineeti chopra about depression
പ്രശസ്ത ബോളിവുഡ് നടൻ അജാസ് ഖാനെതിരെ ബ ലാത്സംഗ പരാതി. വിവാഹവാഗ്ദാനം നൽകിയും താൻ അവതരിപ്പിക്കുന്ന ‘ഹൗസ് അറസ്റ്റ്’ എന്ന ഷോയിൽ...
പഹൽഗാം ഭീ കരാക്രമണത്തിന് പിന്നാലെ പാക് നടൻ ഫവാദ് ഖാന്റേയും ഗായകൻ ആതിഫ് അസ്ലമിന്റേയും ഇൻസ്റ്റഗ്രാം അക്കൗണ്ടുകൾക്ക് കൂടി ഇന്ത്യയിൽ വിലക്ക്....
പ്രശസ്ത ബോളിവുഡ് നടൻ അനിൽ കപൂറിന്റെ മാതാവ് നിർമ്മൽ കപൂർ(90) അന്തരിച്ചു. മുംബൈയിലെ സ്വകാര്യാശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. വാർധക്യ സഹജമായ അസുഖങ്ങളെ...
പ്രേക്ഷകർക്കേറെ പ്രിയങ്കരിയായ താരമാണ് അനു അഗർവാൾ. സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ് താരം. ഇപ്പോഴിതാ നടി പറഞ്ഞ ചില കാര്യങ്ങളാണ് സോഷ്യൽ...
ബോളിവുഡിൽ നിരവധി ആരാധകരുള്ള താരജോഡികളാണ് ഐശ്വര്യ റായും അഭിഷേക് ബച്ചനും. ഇരുവരുടേയും അഭിമുഖങ്ങളും മറ്റും സോഷ്യൽ മീഡിയയിൽ ചർച്ചയായി മാറാറുണ്ട്. എന്നും...