
Social Media
എന്റെ പാലക്കാടന്‍ തമിഴ് സ്വീകരിക്കുമോ എന്ന് സംശയമുണ്ടായിരുന്നു; വിദ്യാ ബാലന് പറയുന്നു!
എന്റെ പാലക്കാടന്‍ തമിഴ് സ്വീകരിക്കുമോ എന്ന് സംശയമുണ്ടായിരുന്നു; വിദ്യാ ബാലന് പറയുന്നു!
Published on

By
അജിത്ത് പ്രധാനവേഷത്തില്‍ എത്തുന്ന നേര്‍ക്കൊണ്ട പാര്‍വൈ എന്ന ചിത്രത്തിലൂടെ തമിഴ്സിനിമയില്‍ അരങ്ങേറ്റം കുറിച്ചിരിക്കുകയാണ് നടി വിദ്യാ ബാലന്. എച്ച്.വിനോദ് ഒരുക്കിയ ചിത്രം സുപ്പര്‍ഹിറ്റ് ഹിന്ദി ചിത്രം പിങ്കിന്റെ തമിഴ് പതിപ്പാണ്. ശ്രദ്ധ ശ്രീനാഥ്, അഭിരാമി വെങ്കിടാചലം, ആന്‍ഡ്രിയ തൈരാഗ് എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍. വ്യാഴാഴ്ച ചിത്രം പ്രദര്‍ശനത്തിനെത്തിയിരിക്കുകയാണ്. ശ്രീദേവിയുടെ ഭര്‍ത്താവും നിര്‍മാതാവുമായ ബോണി കപൂറാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ഏറെ നാളത്തെ കാത്തിരിപ്പിനൊടുവില്‍ തമിഴ് സിനിമയില്‍ അഭിനയിക്കാന്‍ സാധിച്ചതിന്റെ സന്തോഷത്തിലാണ് വിദ്യ.
മുംബൈയിലാണ് ജനിച്ചു വളര്‍ന്നതെങ്കിലും കേരളത്തിലും തമിഴ്നാട്ടിലുമാണ് വിദ്യയുടെ വേരുകള്‍. ഒരുപാട് നാളത്തെ കഠിനാധ്വാനത്തിന് ശേഷമാണ് വിദ്യയുടെ സിനിമാപ്രവേശം. തുടങ്ങി വച്ചപന്ത്രണ്ടോളം സിനിമകള്‍ പുറത്തിറങ്ങിയില്ല. അതോടെ വിദ്യ നിര്‍ഭാഗ്യത്തിന്റെ പ്രതീകമായി. വിദ്യയെ നായികയാക്കിയാല്‍ സിനിമ പുറത്തിറങ്ങില്ലെന്ന് ചിലര്‍ പറഞ്ഞു പരത്തി. എന്നാല്‍ കുപ്രചരണങ്ങളെ കാറ്റില്‍ പറത്തി വിദ്യ ബോളിവുഡിലെ മുന്‍നിര നായികയായി. പരീണിത എന്ന ചിത്രത്തിലൂടെ ബോളിവുഡില്‍ ശ്രദ്ധ നേടിയ വിദ്യ ഡേര്‍ട്ടി പിക്ചറിലൂടെ മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം സ്വന്തമാക്കി. നാല്‍പ്പതിലേറെ ബോളിവുഡ് സിനിമകളില്‍ വേഷമിട്ട വിദ്യ, ഇന്ന് ഒരു വര്‍ഷം വിരലില്‍ എങ്ങാവുന്നത്ര ചിത്രങ്ങളേ ചെയ്യാറുള്ളൂ. അതിനിടയിലാണ് നേര്‍കൊണ്ട പാര്‍വൈയില്‍ അഭിനയിച്ചത്. തമിഴ് സിനിമാ പ്രവേശത്തിന് വൈകിയോ എന്ന ചോദ്യത്തിന് വിദ്യ പറയുന്നതിങ്ങനെ.
‘തമിഴില്‍ സിനിമകള്‍ ചെയ്യണമെന്ന് തന്നെയായിരുന്നു തുടക്കം മുതലുള്ള മോഹം. എന്നാല്‍ തമിഴ് സിനിമാപ്രേക്ഷകര്‍ എന്റെ പാലക്കാടന്‍ തമിഴ് സ്വീകരിക്കുമോ എന്ന് സംശയമുണ്ടായിരുന്നു. ഒരുപാട് സിനിമകള്‍ ചെയ്യണമെന്നൊന്നും ഞാന്‍ ഇപ്പോള്‍ വിചാരിക്കുന്നില്ല. നല്ല കഥാപാത്രങ്ങള്‍ ചെയ്യാന്‍ അവസരം ലഭിക്കുകയാണെങ്കില്‍ തീര്‍ച്ചയായും ഇനിയും ചെയ്യും.
ഞാന്‍ മലയാള സിനിമയിലാണ് അഭിനയം തുടങ്ങിയത്. എന്നാല്‍ ആ സിനിമ മുന്നോട്ട് പോയില്ല. തെന്നിന്ത്യയില്‍ ഞാന്‍ ചെയ്ത ഒരേ ഒരു സിനിമയും അതായിരുന്നു. ഉറുമില്‍ അതിഥിവേഷം ചെയ്തത് ഒഴിച്ചു നിര്‍ത്തിയാല്‍ ഞാന്‍ ചെയ്ത ഒരേയൊരു തെന്നിന്ത്യന്‍ സിനിമയും അതായിരുന്നു.
നേര്‍കൊണ്ട പാര്‍വൈ ഏറെ സാമൂഹ്യ പ്രസക്തിയുള്ള ഒരു സിനിമയാണ്. മാത്രവുമല്ല അജിത്തിനൊപ്പം ജോലി ചെയ്യുന്നത് അത്രയും മനോഹരമായ അനുഭവമായിരുന്നു. എന്തൊരു വിനയമുള്ള വ്യക്തിയാണ് അദ്ദേഹം’- ബിഹൈന്‍വുഡിന് നല്കിയ അഭിമുഖത്തില്‍ വിദ്യ പറഞ്ഞു.
മോഹന്‍ലാലിനെ നായനാക്കി കമല്‍ സംവിധാനം ചെയ്യാനൊരുങ്ങിയ ചക്രത്തിലൂടെയാണ് വിദ്യ സിനിമയില്‍ അരങ്ങേറ്റം കുറിക്കാന്‍ ഒരുങ്ങിയത്. അന്ന് വിദ്യ ബിരുദാനന്തര ബിരുദത്തിന് പഠിക്കുകയായിരുന്നു. ആ ചിത്രം എന്നാല്‍ കമല്‍ ഉപേക്ഷിച്ചു.
പിന്നീട് കമലിന്റെ തന്നെ ആമി എന്ന ചിത്രത്തില്‍ വിദ്യ അഭിനയിക്കുമെന്ന് പ്രഖ്യാപിച്ചു. എഴുത്തുകാരി കമലദാസിന്റെ ജീവിതത്തെ ആസ്പദമാക്കിയ ചിത്രമായിരുന്നു അത്. എന്നാല്‍ സര്‍ഗ്ഗാത്മകമായ അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് വിദ്യ ചിത്രത്തില്‍ നിന്ന് പിന്മാറി. തുടര്‍ന്ന് മഞ്ജു വാര്യരാണ് ചിത്രത്തില്‍ നായികയായെത്തിയത്.
vidya balan talk about new tamil movie
മലയാളിയ്ക്ക് സംഗീതമെന്നാൽ യേശുദാസാണ്. പതിറ്റാണ്ടുകളായി മലയാളി കാതോരം ചേർത്ത് ഹൃദയത്തിലേറ്റുന്ന നിത്യഹരിത രാഗത്തിന്റെ പേര് കൂടിയാണ് യേശുദാസ്. മലയാളിക്ക് ഗായകൻ എന്നതിലുപരി...
പ്രശസ്ത ടാൻസാനിയൻ സോഷ്യൽ മീഡിയ താരം കിലി പോൾ മലയാള സിനിമയിലേയ്ക്ക്. ഉണ്ണിയേട്ടൻ എന്നാണ് സോഷ്യൽ മീഡിയ കിലിക്ക് നൽകിയിരിക്കുന്ന പേര്....
പ്രേക്ഷകർക്കേറെ സുപരിചിതനായ കൊല്ലം സുധിയുടെ മരണ ശേഷമാണ് ഭാര്യ രേണു സുധി സോഷ്യൽ മീഡിയയിൽ സജീവമാകുന്നത്. റീലുകൾ ചെയ്തിരുന്ന രേണു ഇപ്പോൾ...
മലയാളികൾക്ക് സുപരിചിതയായ താരമാണ് ആര്യ. ബഡായി ബംഗ്ലാവിലൂടെയാണ് ആര്യ താരമാകുന്നത്. രമേഷ് പിഷാരടിയുടേയും ആര്യയുടേയും ജോഡിയും വൻ ഹിറ്റായി മാറി. പിന്നീട്...
മലയാളികൾക്ക് സുപരിചിതയായ താരമാണ് ആര്യ. ബഡായി ബംഗ്ലാവിലൂടെയാണ് ആര്യ താരമാകുന്നത്. രമേഷ് പിഷാരടിയുടേയും ആര്യയുടേയും ജോഡിയും വൻ ഹിറ്റായി മാറി. പിന്നീട്...