ആ പതിവ് മുടക്കാതെ പൃഥ്വിനെ ട്രോളി ട്രോളന്മാർ
മലയാളികളുടെ പ്രിയ താരമാണ് പൃഥ്വിരാജ് . സിനിമയിലെന്ന പോലെ തന്നെ പരസ്യങ്ങളിലും സജീവമാണ് പൃഥ്വി. പൃഥ്വിയുടെ പരസ്യങ്ങൾ എല്ലാം തന്നെ ആരാധകർ ഏറ്റുപിടിക്കാറുണ്ട്. ഇതായിപ്പോൾ കല്യാണ്‍ സില്‍ക്‌സിന്റെ പുതിയ ഷോറൂം ഉദ്ഘാടനത്തിനായി കല്‍പറ്റയിലേക്ക് വരികയാണ് താനെന്ന് വ്യക്തമാക്കിയിരിക്കുകയാണ് പൃഥ്വി.
ഇതിനെ തുടർന്ന് രസകരമായ കമന്റുകളുമായി എത്തിയിരിക്കുകയാണ് ആരാധകർ. പൃഥ്വിയിടുന്ന എല്ലാ പോസ്റ്റുകളും ആരാധകർ ട്രോളുകളായി മാറ്റാറാണ് പതിവ്. ആ പതിവ് മുടക്കാതെ വീണ്ടും എത്തിയിരിക്കുകയാണ് ആരാധകർ. ആകെക്കൂടി രാജുവേട്ടനില്‍ നിന്നുള്ള വെറുപ്പിക്കല്‍ ഇതാണെന്നായിരുന്നു മറ്റൊരാള്‍ പറഞ്ഞത്.
ഇവിടെ ഇതും പറഞ്ഞ് നിന്നാല്‍ മതിയോ, ആടി സെയലിന് പോവണ്ടേയെന്നും കോട്ടയത്തും മലപ്പുറത്തുമൊക്കെ എന്നാണ് വരുന്നതെന്നുമൊക്കെയാണ് ചോദ്യങ്ങള്‍. താങ്കള്‍ക്ക് കിട്ടുന്ന പൈസ ഞങ്ങള്‍ക്കും കൂടി തരാമെങ്കില്‍ വരാമെന്നായിരുന്നു ഒരാളുടെ കമന്റ്. ഇതിനോടകം തന്നെ പരസ്യത്തിന്റെ പ്രമോ വീഡിയോ വൈറലായി മാറിക്കഴിഞ്ഞിരിക്കുകയാണ്.
നേരത്തെ ആടി സെയിലുമായി ബന്ധപ്പെട്ട പരസ്യം നിമിഷനേരം കൊണ്ടാണ് വൈറലായി മാറിയത്. പരസ്യം മാത്രമല്ല പൃഥ്വിയുടെ ഡയലോഗും ശ്രദ്ധേയമായിരുന്നു. എന്തിനേയും ഏതിനേയും ട്രോളുന്ന ട്രോളര്‍മാരും സജീവമായിരുന്നു. രസകരമായ ട്രോള്‍ പങ്കുവെച്ച് സുപ്രിയയും എത്തിയിരുന്നു.
prithviraj- trolls- social media