സ്വന്തം ബാഗുകള്‍ ഉന്തുന്നതില്‍ യാതൊരു പ്രശ്നവും ഇല്ല ;വിമാനത്താവളത്തിലെ സാറയുടെ പെരുമാറ്റത്തിൽ അഭിനന്ദനമറിയിച്ച് ഋഷി കപൂർ
Published on

ബോളിവുഡ് നടി സാറാ അലി ഖാന്റെ വിമാനത്താവളത്തിലെ പെരുമാറ്റം കണ്ട് അത്ഭുതപ്പെട്ട് ആരാധകർ. പൊതുവെ വിമാനത്താവളങ്ങളിലെത്തുന്ന സിനിമ താരങ്ങുടെ പെരുമാറ്റത്തിൽ നിന്ന് വളരെ വ്യത്യസ്തമായാണ് സാറ പെരുമാറിയത്. ബ്രാന്‍ഡഡ് വസ്ത്രങ്ങളും ആഭരണങ്ങളും ഒക്കെ അണിഞ്ഞ് കിടു ലുക്കില്‍ എയര്‍പ്പോര്‍ട്ടില്‍ എത്തുന്ന താരങ്ങളില്‍ നിന്നെല്ലാം വഴിമാറി വളരെ സിംപിൾ ആൻഡ് ഹംപിളായിട്ടാണ് സാറ പെരുമാറിയത്.
ഒപ്പം നടക്കാന്‍ പരിവാരങ്ങളില്ല, മുഖത്ത് കൂളിങ് ഗ്ലാസിന്റെ മറയില്ല… എല്ലാത്തിനുമുപരി സ്വന്തം സാധനങ്ങള്‍ സ്വയം അടുക്കിവയ്ക്കുന്ന ഒരു അഭിനേത്രി. എയര്‍പ്പോര്‍ട്ടിലെ ഒരു അപൂര്‍വ്വ താരക്കാഴ്ച തന്നെയാണ് ഇത്. ഇതാണിപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. താര ജാടകളില്ലാതെ സ്വയം പര്യാപ്തയായി പെരുമാറിയ അഭിനന്ദന പ്രവാഹമാണ് ഒഴുകി വരുന്നത്.
പ്രശസ്ത സംവിധായകനും നിര്‍മ്മാതാവുമായ ഋഷി കപൂര്‍ സാറയുടെ ചിത്രം കണ്ട് അഭിനന്ദനവുമായി രംഗത്തെത്തി. മറ്റ് സെലിബ്രിറ്റികളും സാറയെ മാതൃകയാക്കണമെന്നാണ് അദ്ദേഹം പറഞ്ഞിരിക്കുന്നത് . വിമാന താവളത്തിൽ എങ്ങനെ പെരുമാറണമെന്ന് സാറയെ കണ്ട് പഠിക്കണമെന്നും സ്വന്തം ബാഗുകള്‍ ഉന്തുന്നതില്‍ യാതൊരു പ്രശ്നവും ഇല്ലെന്നും ഋഷി പറയുന്നു. വളരെ ആത്മവിശ്വാസമുള്ള സാറയെയാണ് ചിത്രത്തില്‍ തനിക്ക് കാണാന്‍ കഴിഞ്ഞതെന്നും അദ്ദേഹം പറഞ്ഞു.
sara ali khan- airport behaviour viral
ബോളിവുഡിൽ നിരവധി ആരാധരുള്ള, താരമാണ് സൽമാൻ ഖാൻ. അദ്ദേഹത്തിന്റേതായി പുറത്തെത്താറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോഴിതാ ആരാധകരെ ഏറെ...
2025 ലെ ന്യൂഡൽഹി ലോക പാരാ അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിന്റെ ബ്രാൻഡ് അംബാസഡറായി നടിയും ബി.ജെ.പി നേതാവുമായ കങ്കണ റണാവത്ത്. ഇന്ത്യയിലെ പാരാ...
നിരവധി ആരാധകരുള്ള നടിയാണ് പ്രിയങ്ക ചോപ്ര. ഇപ്പോൾ ഹെഡ് ഓഫ് ദ സ്റ്റേറ്റ് എന്ന ഹോളിവുഡ് ചിത്രത്തിന്റെ റിലീസിനായി കാത്തിരിക്കുകയാണ് നടി....
അല്ലു അർജുനെ നായകനാക്കി ആറ്റ്ലി സംവിധാനം ചെയ്യുന്ന പുത്തൻ ചിത്രത്തിൽ ബോളിവുഡ് സൂപ്പർ താരം ദീപിക പദുക്കോണും പ്രധാന വേഷത്തിലത്തുന്നുവെന്ന് വിവരം....
ബോളിവുഡിൽ നിരവധി ആരാധകരുള്ള താരമാണ് ആമിർ ഖാൻ. തന്റെ മക്കളുമായി വളരെ അടുത്ത ബന്ധം കാത്തുസൂക്ഷിക്കുന്ന അച്ഛൻ കൂടിയാണ് ആമിർ ഖാൻ....