കശ്മീർ വിഷയത്തിൽ ബിജെപിക്കെതിരെ രൂക്ഷ വിമർശനവുമായി നടൻ സിദ്ധാർഥ്
Published on

ഭരണഘടനയില്‍നിന്ന് ജമ്മുകശ്മീരിന്റെ പ്രത്യേക അവകാശം നൽകുന്ന ആര്‍ട്ടിക്കിള്‍ 370 നീക്കം ചെയ്ത കേന്ദ്ര ഗവണ്മെന്റ് നടപടിയില്‍ രൂക്ഷവിമര്‍ശനവുമായി നടന് സിദ്ധാര്‍ത്ഥ് രംഗത്ത്.
ശ്രദ്ധ തിരിക്കലിന്റെയും തകര്‍ക്കലിന്റെയും ഉസ്താദുമാരുടെ കൈയിലാണ് ഇന്ത്യ. അവര്‍ ഈ രണ്ട് കാര്യങ്ങളിലും വലിയ ഉസ്താദുമാരാണ് . അതുകൊണ്ട് തന്നെ എന്താണ് ചെയ്യേണ്ടതെന്ന് നന്നായി അറിയുന്നവരാണെന്നും മനസ്സിലാക്കണം – സിദ്ധാർഥ് പറഞ്ഞു. ട്വിറ്ററിലാണ് വിഷയത്തില്‍ തന്റെ നിലപാട് നടന് വ്യക്തമാക്കിയത്. തുടർന്ന് ട്വീറ്റ് ഇട്ടതിനു പിന്നാലെ സംഘപരിവാര്‍ അനുകൂലികള്‍ സിദ്ധാര്‍ത്ഥിനെതിരെ ആക്രമണവുമായി രംഗത്തെത്തി. അടുത്തതായി താങ്കളെയാണ് പിടിച്ച് അകത്തിടാന്‍ പോകുന്നതെന്ന് ചിലര്‍ ഭീഷണിപ്പെടുത്തുന്നുമുണ്ട്.
ഇതുവരെ സിനിമാരംഗത്ത് നിന്നും ഇതിനെതിരെ നിരവധി വിമർശനങ്ങളാണ് ഉയർന്നു വരുന്നത് . നേരത്തെ ഇക്കൂട്ടത്തിൽ നടനും രാഷ്ട്രീയ നേതാവുമായ കമൽഹാസനും കേന്ദ്ര നിലപാടിനെ തള്ളി രംഗത്തെത്തിയിരുന്നു . നാധിപത്യ ധ്വംസനമാണ് നടന്നതെന്നും ഇതു സമ്പൂര്‍ണമായ അധപതനമാണെന്നും കമൽ തുറന്നടിച്ചു. ഏകാധിപത്യ ശൈലിയിലായിരുന്നു നടപടി. സമവായത്തിലൂടെ മാത്രമേ 370, 35എ വകുപ്പുകളില്‍ മാറ്റം വരുത്താന്‍ പാടുണ്ടായിരുന്നുള്ളൂവെന്നും കമല്‍ ഹാസന് പറഞ്ഞു.
siddharth-tamil actor- article 370
രജപുത്ര വിഷ്വൽ മീഡിയായുടെ ബാനറിൽ എം.രഞ്ജിത്ത് നിർമ്മിച്ച് തരുൺ മൂർത്തി സംവിധാനം ചെയ്ത തുടരും എന്ന സിനിമ ലോകമെമ്പാടും മികച്ച അഭിപ്രായം...
ബിഗ് ബോസ് മലയാളം സീസൺ 4ലൂടെ ശ്രദ്ധേയനായ താരമാണ് ഡോക്ടർ റോബിൻ രാധാകൃഷ്ണൻ. ബിഗ് ബോസിന് മുമ്പ് മലയാളികൾക്ക് അത്ര പരിചിതനായിരുന്നില്ല...
സോഷ്യല്‍മീഡിയയില്‍ ഏറെ സജീവമായ താരമാണ് നടനും മോഡലും ബോഡി ബിൽഡറുമെല്ലാമായ ഷിയാസ് കരീം. ബിഗ് ബോസിൽ എത്തിയപ്പോൾ മുതലായിരുന്നു ഷിയാസിനെ പ്രേക്ഷകര്‍...
ഒരുകാലത്ത്, മോഹൻലാൽ, മമ്മൂട്ടി, സുരേഷ് ഗോപി എന്നിവരേക്കാൾ കൂടുതൽ ഹിറ്റുകൾ മലയാള സിനിമയ്ക്ക് സമ്മാനിച്ച നടനാണ് ദിലീപ്. വൈകാരികമായ മുഹൂർത്തങ്ങളും അതേസമയം...