ക്വീൻ എന്ന ചിത്രത്തിലെ നെഞ്ചിനകത്ത് ലാലേട്ടൻ എന്ന ഗാനം ഇന്ന് മോഹൻലാൽ ആരാധകരുടെ പ്രിയയാ ഗാനമാണ് . ചിത്രത്തിൽ ഈ ഗാനരംഗത്ത് എത്തുന്നത് അശ്വിൻ ആണ്. ലാലേട്ടന്റെ പാട്ടു പാടിയെങ്കിലും താനൊരു കടുത്ത മമ്മൂട്ടി ഫാൻ ആണെന്ന് അശ്വിൻ പറയുന്നു.
മമ്മൂട്ടിയുടെ ഫാന്‍സ് പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്ന താരം ഇപ്പോള്‍ കുമ്ബാരീസ് എന്ന ചിത്രത്തിലൂടെ നായകനാകുകയാണ്. കുമ്ബാരീസിലെ തനിക്ക് ഏറ്റവും പ്രിയപ്പെട്ടൊരു രംഗത്തില്‍ വരുന്ന മമ്മുക്ക റെഫറന്‍സിന്റെ സന്തോഷത്തിലാണ് താരം. അശ്വിന്റെ ഫേസ്ബുക്ക് കുറിപ്പ് കാണാം,
‘ഒരുപാടു സന്തോഷത്തോടെയും അഭിമാനത്തോടെയും ആണ് ഞാന്‍ ഈ ഫോട്ടോ ഇവിടെ ഇടുന്നതു. ഈ ഓഗസ്റ്റ് 16 ന് ഞാന്‍ നായക വേഷം ചെയുന്ന കുമ്ബാരീസ് എന്ന ചിത്രം ഇറങ്ങുകയാണ്. അതില്‍ തന്നെ എനിക്ക് ഏറ്റവും ഇഷ്ടമുള്ള സീന്‍ എടുക്കുമ്ബോള്‍ എടുത്ത ഫോട്ടോ ആണ് ഇത്, അതും നമുടെ ബിലാലിക്കയുടെ ഒപ്പം ..
ഈ കാലം അത്രെയും നമ്മളെ വിസ്മയിപ്പിച്ച നടന്, ഒരു സിനിമ നടന് ആവാന്‍ എന്നെ കൊതിപ്പിച്ച നടന്. മമ്മൂട്ടി ഭ്രാന്തന്, മമ്മൂട്ടിയെ ഇങ്ങനെ ഇഷ്ടപ്പെട്ടു നടന്നാല്‍ നിനക്കു എന്ത് കിട്ടും എന്ന് പറഞ്ഞവരോട് ദേ ഈ ഫോട്ടോയില്‍ ഉണ്ട് എല്ലാം. കാരണം ഈ വരുന്ന ഓഗസ്റ്റ് 16 ഞാനും ക്വീനിലെ എല്‍ദോയും ജെന്‍സനും പിന്നെ ടിറ്റോ വില്‍സനും ഒക്കെ ചേര്‍ന്ന് അഭിനയിക്കുന്ന കുമ്ബാരീസ് എന്ന പടം വരുവാണ്.
ഞാന്‍ ആദ്യമേ പറഞ്ഞില്ലെ, സിനിമയോട് ഒരു ഭ്രാന്തുണ്ടായത് നടന് ആവാന്‍ മോഹിപ്പിച്ചത് ദേ ഈ ഇക്കയോടുള്ള ഇഷ്ടം കൊണ്ട് തന്നെയാ. Thank you MEGASTAR for inspiring us..’
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...