Malayalam Breaking News
ഒരുപാട് സംസാരിച്ചു , ഇനിയും പറഞ്ഞാൽ മനസ് മടുത്തു പോകും – സ്റ്റീഫൻ ദേവസ്സി
ഒരുപാട് സംസാരിച്ചു , ഇനിയും പറഞ്ഞാൽ മനസ് മടുത്തു പോകും – സ്റ്റീഫൻ ദേവസ്സി
By
സംഗീത സംവിധായകന്‍ എന്ന രീതിയില്‍ താന്‍ പൂര്‍ണമായും സംതൃപ്തനല്ലെന്നും സ്റ്റീഫന്‍ പറയുന്നു. ‘ആഗ്രഹമുള്ള പോലെയൊന്നും അവസരങ്ങള്‍ വന്നിട്ടില്ല. കരിയറില്‍ ഞാനും സ്വപ്‌നങ്ങള്‍ കാണാറുള്ള ആളാണ്. നല്ല പടങ്ങള്‍ കൈവന്നു ചേരുമെന്നു തന്നെയാണ് ചിന്തിക്കാറുള്ളത്. ആളുകള്‍ എന്നെ കൂടുതലും കാണുന്നത് സ്റ്റേജിലാണല്ലോ. പിന്നെ സ്റ്റുഡിയോയില്‍ കാണുമ്പോള്‍ ഇവനെന്താണ് ഇവിടെ എന്നു തോന്നുമായിരിക്കാം. അതിനാലായിരിക്കണം അവസരങ്ങള്‍ കുറവ്. കഴിഞ്ഞ ദിവസം റോഷന്‍ ആന്‍ഡ്രൂസ് വിളിച്ചപ്പോള്‍ പറഞ്ഞിരുന്നു.
സ്റ്റീഫനെ കിട്ടണമെങ്കില്‍ ഒരുപാടു ദിവസങ്ങള്‍ കാത്തിരിക്കണമെന്നാണല്ലോ കേള്‍ക്കുന്നതെന്ന്. കാണുന്നവര്‍ക്ക് ഞാനിങ്ങനെ ഒരു ഷോയില്‍ നിന്നു മറ്റൊന്നിലേക്ക്, ഒരു രാജ്യത്തു നിന്ന് അടുത്തതിലേക്ക് പായുന്ന കീബോര്‍ഡിസ്റ്റാണല്ലോ. സിനിമ ചെയ്യാനിഷ്ടമാണ്. ആളുകളുടെ മൈന്റ് സെറ്റ് നമുക്ക് പൊളിച്ചുമാറ്റാന്‍ പറ്റില്ലല്ലോ.’
പന്ത്രണ്ട് വര്‍ഷങ്ങള്‍ക്കുമുമ്പ് സ്വന്തം കമ്പോസിഷന്‍സ് ധാരാളം ചെയ്തിട്ടുണ്ട്. ജിംഗിളുകളായും ആല്‍ബങ്ങളായും. ഒരപാടുകാലത്തിനു ശേഷം ഇപ്പോള്‍ ഒരു കമ്പോസിഷനിലാണ്. ഒരു വലിയ സ്വപ്‌നമുണ്ട്. ലോകോത്തരമായ ഒരു ലെവലില്‍ അത് പുറത്തു കൊണ്ടു വരണമെന്നാണ് ആഗ്രഹം. സ്വപ്‌നം സസ്‌പെന്‍സ് ആക്കിവെച്ച് സ്റ്റീഫന്‍.
ഇപ്പോള്‍ ഓരോ വേദിയില്‍ കയറുമ്പോഴും സ്റ്റീഫന് മിസ് ചെയ്യുന്ന ഒരാളുണ്ട്. വയിലിനില്‍ മാന്ത്രികവിരലുകള്‍ കൊണ്ട് വിസ്മയം തീര്‍ത്ത ബാലഭാസ്‌കര്‍. ബാലു എന്നും കൂടെയുണ്ടെന്നു വിശ്വസിക്കാനാണ് ഈ ആത്മമിത്രത്തിനിഷ്ടം. ‘ഒരുപാടു സംസാരിച്ചതാണ് ബാലുവിനെക്കുറിച്ച്. ഇനിയും പറഞ്ഞാല്‍ മനസു മടുത്തു പോകും. നൂറ്റമ്പതോളം ഷോകള്‍ ഒന്നിച്ചു ചെയ്തിട്ടുള്ള ഒരാളെ എത്രമാത്രം അടുത്തറിയുമെന്നത് പറഞ്ഞറിയിക്കേണ്ടതില്ലല്ലോ. മിസ് ചെയ്യുന്നുണ്ട്. ഒരുപാട്. അവന്റെ സാമീപ്യം എപ്പോഴുമുണ്ട്, എന്നോടൊപ്പം… അവനെന്നും കൂടെയുണ്ട് എന്നാണ് തോന്നിയിട്ടുള്ളത്.’
stephen devassy about balabhaskar