
Bollywood
500 കോടി ബഡ്ജറ്റിൽ ‘രാമായണ’ ത്രീഡി ഒരുങ്ങുന്നു;രാമനും സീതയുമായി ഹൃത്വിക്കും ദീപികയും!
500 കോടി ബഡ്ജറ്റിൽ ‘രാമായണ’ ത്രീഡി ഒരുങ്ങുന്നു;രാമനും സീതയുമായി ഹൃത്വിക്കും ദീപികയും!
Published on

By
500 കോടി ബഡ്ജറ്റിൽ ത്രിഡിയില്‍ യിൽ പുറത്തിറങ്ങുന്ന ‘രാമായണ’യെ കുറിച്ചുള്ള അറിയിപ്പ് കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. നിതീഷ് തിവാരിയുടെ രാമായണ ആണ് ബോളിവുഡിലെ പ്രധാന സംസാര വിഷയം. സിനിമയിലെ താര നിരയെ പറ്റിയുള്ള ആകാംക്ഷയിലാണ് സിനിമാ പ്രേമികൾ. ഇതിനിടയിൽ ഹൃത്വിക് റോഷനെ രാമൻ ആകാൻ സമീപിച്ചിരുന്നു എന്ന റിപ്പോർട്ടുകളാണ് പുറത്തു വരുന്നത്. അദ്ദേഹം അതിനു സമ്മതം മൂളി എന്നുമാണ് റിപ്പോർട്ട്. ദീപിക പദുക്കോണിനു സീതയുടെ റോൾ നല്കാൻ നിർമാതാക്കളിൽ ഒരാളായ മധു മണ്ടേന ആവശ്യപ്പെട്ടതായാണ് വിവരം. എന്നാൽ രാമായണ സിനിമാ വൃത്തങ്ങളിൽ നിന്ന് ഇതിനു ഔദ്യോഗിക സ്ഥിരീകരണം ഇത് വരെ ഉണ്ടായിട്ടില്ല.
മൂന്നു ഭാഗങ്ങളായാണ് രാമായണ പുറത്തിറങ്ങുന്നത്. ഒരേ സമയം ഹിന്ദിയിലും തമിഴിലും തെലുങ്കിലും ചിത്രം തീയറ്ററുകളിൽ എത്തും. അല്ലു അരവിന്ദും നമിത്ത് മൽഹോത്രയും മധു മണ്ടേനയും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ഇപ്പോൾ പുറത്തിറങ്ങുന്ന ചിച്ചോരക്കു ശേഷം നിതീഷ് തിവാരി രാമായണയുടെ പ്രീ പ്രൊഡക്ഷൻ ജോലികൾ ആരംഭിക്കും എന്നാണറിയുന്നത്. ഇത് തനിക്കൊരു വെല്ലുവിളിയാണെന്നും രാജ്യത്തിനു മുഴുവനും അഭിമാനമാകുന്ന രീതിയിൽ രാമായണം പുറത്തിറക്കുക എന്നതാണ് തന്റെ ഉത്തരവാദിത്വം എന്നും നിതീഷ് തിവാരി ടൈംസ് ഓഫ് ഇന്ത്യയുമായുള്ള അഭിമുഖത്തില്‍ പറഞ്ഞു.
സൂപ്പർ 30 യുടെ വിജയാഘോഷങ്ങളിൽ ആണ് ഹൃതിക്ക് റോഷൻ. മേഘ്ന ഗുൽസാറിന്റെ ചിപ്പക്ക് ആസിഡ് അറ്റാക് അതിജീവിച്ച ലക്ഷ്മി അഗർവാൾ ആയി അഭിനയിക്കുകയാണ് ദീപിക. ഇതിനൊപ്പം തന്നെ കബീർ ഖാന്റെ 83 യിലും അവർ അഭിനയിക്കുന്നുണ്ട്. ഈ സിനിമയുടെ നിർമാതാവ് കൂടിയാണ് ദീപിക.
Ramayan: Hrithik Roshan, Deepika Padukone to play Lord Rama, Sita in Nitesh Tiwari’s film?
പഹൽഗാം ഭീ കരാക്രമണത്തിന് പിന്നാലെ പാക് നടൻ ഫവാദ് ഖാന്റേയും ഗായകൻ ആതിഫ് അസ്ലമിന്റേയും ഇൻസ്റ്റഗ്രാം അക്കൗണ്ടുകൾക്ക് കൂടി ഇന്ത്യയിൽ വിലക്ക്....
പ്രശസ്ത ബോളിവുഡ് നടൻ അനിൽ കപൂറിന്റെ മാതാവ് നിർമ്മൽ കപൂർ(90) അന്തരിച്ചു. മുംബൈയിലെ സ്വകാര്യാശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. വാർധക്യ സഹജമായ അസുഖങ്ങളെ...
പ്രേക്ഷകർക്കേറെ പ്രിയങ്കരിയായ താരമാണ് അനു അഗർവാൾ. സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ് താരം. ഇപ്പോഴിതാ നടി പറഞ്ഞ ചില കാര്യങ്ങളാണ് സോഷ്യൽ...
ബോളിവുഡിൽ നിരവധി ആരാധകരുള്ള താരജോഡികളാണ് ഐശ്വര്യ റായും അഭിഷേക് ബച്ചനും. ഇരുവരുടേയും അഭിമുഖങ്ങളും മറ്റും സോഷ്യൽ മീഡിയയിൽ ചർച്ചയായി മാറാറുണ്ട്. എന്നും...
നടിയും മോഡലുമായ നേഹമാലിക്കിന്റെ വീട്ടിൽ നിന്ന് 34.49 ലക്ഷം രൂപ വിലമതിപ്പുള്ള സ്വർണാഭരണങ്ങൾ മോഷണം പോയി. പിന്നാലെ ഇവരുടെ വീട്ടു ജോലിക്കാരിക്കെതിരെ...