ബോളിവുഡിന്റെ താര റാണി ഇനി മുതൽ ബെന്‍സ് ജിഎല്‍ഇ ലക്ഷ്വറി എസ്യുവിയില്
Published on

ബോളിവുഡിന്റെ പ്രിയ നടിയാണ് കങ്കണ റണാവത്ത്. വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ തന്റേതായ വ്യക്തി മുദ്ര ഇന്ത്യൻ സിനിമയിൽ ഉറപ്പിച്ച നടിയാണ് കങ്കണ. ബോളിവുഡിൽ നിലപാടുകൾ ഉള്ള നടിയെന്നാണ് കങ്കണ അറിയപ്പെടുന്നത് തന്നെ. താരത്തിന്റെ ചുറ്റിപറ്റി എന്നും വിവാദങ്ങളും ഉടലെടുക്കാറുണ്ട്. ഇതിനു പുറമേ താരം ഒരു വാഹന പ്രേമി കൂടെയാണ്. ഇതായിപ്പോൾ മേഴ്സിഡസ് ബെന്‍സിന്റെ പുതിയ മോഡല്‍ കാര്‍ സ്വന്തമാക്കിയിരിക്കുകയാണ് നടി. ജര്‍മന്‍ വാഹന നിര്‍മാതാക്കളായ മെഴ്സിഡിസ് ബെന്‍സിന്റെ ജിഎല്‍ഇ ലക്ഷ്വറി എസ്യുവിയാണ് താരം സ്വന്തമാക്കിയിരിക്കുന്നത്. വെള്ള നിറത്തിലുള്ളതാണ് ഈ ജിഎല്‍ഇ.
എന്നാൽ , ജിഎല്‍ഇയുടെ ഏത് വേരിയന്റാണ് താരം സ്വന്തമാക്കിയതെന്ന് വ്യക്തമല്ല. മൂന്ന് വേരിയന്റുകളുള്ള ജിഎല്ഇക്ക് ഇന്ത്യന്‍ വിപണിയില്‍ 61 ലക്ഷം രൂപ മുതല്‍ 77 ലക്ഷം വരെയാണ് എക്സ്ഷോറൂം വില. നേരത്തെ ബിഎംഡബ്ല്യു 7 സീരീസ് സെഡാനാണ് കങ്കണ ഉപയോഗിച്ചിരുന്നത്.
2.1 ലിറ്റര്‍ ഡീസല്‍, 3.0 ലിറ്റര്‍ വി6 ഡീസല്‍, 3.0 ലിറ്റര്‍ വി6 പെട്രോള്‍ എന്നീ മൂന്ന് എന്ജിന് ഓപ്ഷനാണ് കങ്കണ ഇപ്പോള്‍ വാങ്ങിയ ജിഎല്‍ഇ എസ്യുവിക്കുള്ളത്. മൂന്നിലും 9 സ്പീഡ് ഓട്ടോമാറ്റിക്കാണ് ട്രാന്സ്മിഷന്.
kankana ranauvat- brought new car
കേരളക്കരയെയാകെ പിടിച്ച് കുലുക്കിയ സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസ്. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി...
അതേസമയം നീല നിറത്തിലുള്ള ഓവർസൈസ്ഡ് ഷർട്ടും പാന്റുമാണ് മഞ്ജു ധരിച്ചത. നടിയുടെ മാനേജർ കൂടിയായ ബിനീഷ് ചന്ദ്ര പകർത്തിയ ചിത്രങ്ങളാണ് നടി...
രജപുത്ര വിഷ്വൽ മീഡിയായുടെ ബാനറിൽ എം.രഞ്ജിത്ത് നിർമ്മിച്ച് തരുൺ മൂർത്തി സംവിധാനം ചെയ്ത തുടരും എന്ന സിനിമ ലോകമെമ്പാടും മികച്ച അഭിപ്രായം...
ബിഗ് ബോസ് മലയാളം സീസൺ 4ലൂടെ ശ്രദ്ധേയനായ താരമാണ് ഡോക്ടർ റോബിൻ രാധാകൃഷ്ണൻ. ബിഗ് ബോസിന് മുമ്പ് മലയാളികൾക്ക് അത്ര പരിചിതനായിരുന്നില്ല...
സോഷ്യല്‍മീഡിയയില്‍ ഏറെ സജീവമായ താരമാണ് നടനും മോഡലും ബോഡി ബിൽഡറുമെല്ലാമായ ഷിയാസ് കരീം. ബിഗ് ബോസിൽ എത്തിയപ്പോൾ മുതലായിരുന്നു ഷിയാസിനെ പ്രേക്ഷകര്‍...