25 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് എന്നെ തേടി വന്നത്; ഇത് പിതാവിന്റെ കാൽപാദങ്ങളിൽ സമർപ്പിക്കുന്നു
Published on

കേരള സംസ്ഥാന പുരസ്ക്കാര വേദിയിൽ ഇത്തവണ മികച്ച ഡബ്ബിങ് ആര്‍ട്ടിസ്റ്റിനുള്ള അവാർഡിന് അർഹനായത് മറ്റാരുമല്ല , മലയാളത്തിന്റെ മായാത്ത വിസ്മയമായ നടൻ തിലകന്റെ മകനും നടനുമായ ഷമ്മി തിലകനാണ്. മുഖ്യമന്ത്രിയില്‍ നിന്നും അംഗീകാരം ഏറ്റുവാങ്ങിയ സന്തോഷം ആരാധകരുമായി പങ്കുവയ്ക്കുകയാണ് ഇദ്ദേഹം. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ഷമ്മി സന്തോഷം പങ്കുവെച്ചത്.
25 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് തന്നെത്തേടി വീണ്ടും അംഗീകാരമെത്തുന്നത് .ആത്മാര്‍ത്ഥതയ്ക്കും അര്‍പ്പണബോധത്തിനും ലഭിച്ച ഈ അംഗീകാരം, ഓര്‍മയില്‍ തന്റെ പിതാവിന്റെ കാല്പാദങ്ങളില് സമര്‍പ്പിക്കുന്നു. ഇതിന് എന്നെ പ്രാപ്തനാക്കിയ എല്ലാവർക്കും നന്ദി രേഖപ്പെടുത്തുന്നുവെന്ന് ഷമ്മി ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.
ഷമ്മി തിലകന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം ചുവടെ.
25 വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും..! അംഗീകാരം. ആദരവ്. അന്ന് ഗസല്‍, ഇന്ന് ഒടിയന്.
ആദ്യ പുരസ്കാര ലബ്ധിയില്‍ ഉണ്ടായതിലും കൂടുതല്‍ സന്തോഷം. .!
കൂടുതല്‍ അഭിമാനം..!
കൂടുതല്‍ കൂടുതല്‍ പ്രവര്‍ത്തിക്കുവാനുള്ള പ്രചോദനം..!
സംസ്ഥാന സര്‍ക്കാര്‍ നല്കിയ ഈ മഹനീയ പുരസ്കാരത്തിന്, അംഗീകാരത്തിന്; ബഹു.മുഖ്യമന്ത്രിയോടും, ബഹു.സംസ്കാരിക വകുപ്പ് മന്ത്രിയോടും, മറ്റ് വിവിധ വകുപ്പ് മന്ത്രിമാരോടും, ജൂറി അംഗങ്ങളോടും, ബന്ധപ്പെട്ട മറ്റ് മഹനീയ വ്യക്തിത്വങ്ങളോടും, എനിക്കുള്ള നന്ദിയും, കടപ്പാടും, സ്നേഹവും വിനയപുരസ്സരം അറിയിക്കുന്നു..!
എന്റെ പിതാവിന് ഔദ്യോഗിക രംഗത്ത് നേരിട്ട വിഷമതകള്‍ക്ക് പരിഹാരം കണ്ടെത്താം എന്ന് ലാലേട്ടന് വാഗ്ദാനം നല്കിയതിനാലും എന്റെ പിതാവിനോട് ഇപ്പോഴും ലാലേട്ടന് കാണിക്കുന്ന സ്നേഹാദരങ്ങള്‍ക്കും, ഞാന്‍ തിരിച്ചുനല്‍കുന്ന ഉപകാരസ്മരണ ആയിട്ടായിരുന്നു ഒടിയനിലെ പ്രതിനായക കഥാപാത്രത്തിന് ഞാന്‍ ഡബ്ബ് ചെയ്തത്.!
ആത്മാര്‍ത്ഥതയ്ക്കും അര്‍പ്പണബോധത്തിനും ലഭിച്ച ഈ അംഗീകാരം, ഓര്‍മയില്‍ എന്റെ പിതാവിന്റെ കാല്പാദങ്ങളില് ഞാന്‍ സമര്‍പ്പിക്കുന്നു..ഒപ്പം, ഇതിന് എന്നെ പ്രാപ്തനാക്കിയ എല്ലാവരെയും നന്ദിയോടെ സ്മരിക്കുകയും ചെയ്യുന്നു..!
നിശ്ചയദാര്‍ഢ്യത്തോടെ എന്നെ പിന്തുടര്ന്ന് എന്റെ #ഉള്ളിലിരിപ്പ് മനസ്സിലാക്കി എന്റെ ആവശ്യം ലാലേട്ടന്റെ മുമ്ബാകെ അവതരിപ്പിച്ച് എന്നെ അദ്ദേഹത്തിങ്കലേക്ക് എത്തിച്ച സംവിധായകന് ശ്രീകുമാര്‍_മേനോന്..!
എന്റെ ആവശ്യം സ്വന്തം ആവശ്യമായി കണ്ട്, അതിനുവേണ്ടി ഇപ്പോഴും പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന സ്വന്തം ലാലേട്ടന്..!എന്റെ അര്‍പ്പണബോധത്തിന് വിലപേശാന്‍ നില്‍ക്കാതെ; ഇനിയുള്ള ലാലേട്ടന് ചിത്രങ്ങളില്‍ അവസരങ്ങള്‍ വാഗ്ദാനം നല്കി എന്നെ ആശീര്‍വദിച്ച നിര്‍മ്മാതാവ് ആന്റണി_പെരുമ്ബാവൂര്‍..!
ശബ്ദലേഖനം നിര്‍വഹിച്ച വിസ്മയ സ്റ്റുഡിയോവിലെ റിക്കോര്‍ഡിസ്റ്റ് സുബൈര്‍..! എന്റെ അനുഭവ സമ്ബത്ത് പരിഗണിച്ച്, എന്റെ കൂടി നിര്‍ദ്ദേശങ്ങള്‍ പാലിച്ച് എന്നോട് സഹകരിച്ച മറ്റ്നടീനടന്മാര്..! വിശിഷ്യാ..; അവസാന റൗണ്ടില്‍ മത്സരരംഗത്ത് ഇല്ലാതിരുന്നിട്ടുകൂടി, എന്റെ പ്രകടനം വിലയിരുത്തുന്നതിനായി മാത്രം ‘ഒടിയന്’ സിനിമ ‘തിരികെ വിളിപ്പിച്ച്’ കണ്ട് തീരുമാനം കൈക്കൊണ്ട ജൂറിഅംഗങ്ങള്‍..!
shammi thilakan- best dubbing artist-facebook post
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...
ഫഹദ് ഫാസിൽ നായകനായി എത്തിയ ‘ആവേശം’ എന്ന സിനിമയിലെ കുട്ടി എന്ന വില്ലന്‍ കഥാപാത്രത്തിലൂടെ ശ്രദ്ധേയനായ താരം മിഥുൻ വിവാഹിതനായി. തിരുവനന്തപുരം...
മലയാളികൾക്ക് ഏറെ പ്രിയങ്കരനായ നടനാണ് മണിയൻപിള്ള രാജു. നടനായും നിർമാതാവായുമെല്ലാം മലയാള സിനിമയിൽ തന്റേതായ ഒരിടം കണ്ടെത്തിയിട്ടുണ്ട് അദ്ദേഹം. വളരെ ചെറിയ...
തെന്നിന്ത്യയിൽ നിരവധി ആരാധകരുള്ള താരമാണ് വിശാൽ. തമിഴ് നാട്ടിൽ മാത്രമലല്, കേരളത്തിൽ വരെ വിശാലിന് ആരാധകരുണ്ട്. എന്നാൽ കഴിഞ്ഞ കുറച്ച് വർഷങ്ങൾക്കിടയിൽ...
മലയാളികളുടെ ജനപ്രിയ നായകനാണ് ദിലീപ്. സ്റ്റേജുകളിൽ മിമിക്രി താരമായി തന്റെ കരിയർ തുടങ്ങിയ ദിലീപ് ഇപ്പോൾ മലയാളികളുടെ പ്രിയപ്പെട്ട താരമായി നിർമ്മാതാവായി...