Connect with us

മെച്വേര്‍ഡ് ആയ ആണുങ്ങളെ പ്രണയിക്കാനാണ് രസം – മലയാളത്തിന്റെ നിത്യഹരിത നായികാ മനസ് തുറക്കുന്നു

Malayalam

മെച്വേര്‍ഡ് ആയ ആണുങ്ങളെ പ്രണയിക്കാനാണ് രസം – മലയാളത്തിന്റെ നിത്യഹരിത നായികാ മനസ് തുറക്കുന്നു

മെച്വേര്‍ഡ് ആയ ആണുങ്ങളെ പ്രണയിക്കാനാണ് രസം – മലയാളത്തിന്റെ നിത്യഹരിത നായികാ മനസ് തുറക്കുന്നു

മലയാളത്തിലെ എക്കാലത്തെയും താര ജോഡികളാണ് ബിജു മേനോനും സംയുക്ത വർമ്മയും. മലയാള സിനിമയിലെ താര ദമ്പതികളിലെ മാതൃക കുടുംബം എന്നാണ് ബിജു മേനോന്റെയും സംയുക്ത വര്‍മ്മയുടെയും എന്നാണ് ആരാധകര്‍ പറയുന്നത്. ഇരുവരുടെയും പുതിയ വിശേഷങ്ങള്‍ അറിയാന്‍ ആരാധകര്‍ക്ക് എന്നും വലിയ താല്‍പര്യമാണ്. ആക്ഷന്‍ എവിടെ കട്ട്, എവിടെ എന്ന് നിര്‍വചിക്കാനാവാതെ നിത്യപ്രണയത്തിന്റെ വഴിയിലേക്ക് ഇവരുടെ പ്രണയം ഒഴുകുകയായിരുന്നു. ഏറെ കാലം നീണ്ട് നിന്ന പ്രണയത്തിനൊടുവില്‍ 2002 ലാണ് ഇരുവരും വിവാഹിതരായത്. എന്നാൽ തങ്ങളുടെ പ്രണയം സിനിമയിൽ കാണും പോലെ അത്ര പൈങ്കിളി നിറഞ്ഞതല്ലായിരുന്നുവെന്ന് പറയുകയാണ് താര ദമ്പതികൾ. മെച്വേര്‍ഡ് ആയ ആണുങ്ങളെ പ്രണയിക്കാനാണ് രസം എന്നാണ് സംയുക്ത പറയുന്നത് .

പ്രണയത്തിലായിരുന്ന കാലത്ത് അഞ്ചു മിനുട്ടില്‍ കൂടുതല്‍ പോലും ഫോണില്‍ സംസാരിച്ചിട്ടില്ലാത്ത പ്രണയജോഡികളായിരുന്നു ഞങ്ങൾ. എന്നാണ് ഞങ്ങൾ ശരിക്കും പ്രണയത്തിലായതെന്ന് അറിയില്ല. മറ്റുള്ളവർ ഞങ്ങൾ പ്രണയത്തിലാണെന്ന് പറഞ്ഞ സമയത്ത്ഞങ്ങൾ പ്രണയത്തെ കുറിച്ച് ചിന്തിച്ചിട്ടുപോലുമില്ലായിരുന്നു. – താരദമ്പതികൾ തുറന്നു പറയുന്നു.

പ്രണയിക്കുന്ന സമയത്ത് സംയുക്ത എനിക്ക് സ്ഥിരം കത്തെഴുതാറുണ്ടായിരുന്നു.അത് \ഇപ്പോഴും അവൾ തുടരുന്നുണ്ട്. ബിജു പറയുന്നു. ദൂരയാത്ര പോവുമ്പോള്‍ പറയാനുള്ളതൊക്കെ എഴുതി ഒടുവില്‍ മിസ് യൂ എന്നെഴുതും. എന്നിട്ട് ബിജുവിന്റെ ബാഗില്‍ വയ്ക്കും-സംയുക്ത പറയുന്നു. ഒരു പ്രമുഖ \മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് താര ദമ്പതികൾ മനസ് തുറന്നത് .

samyuktha varma- biju menon- lovestory

More in Malayalam

Trending

Recent

To Top