എന്തെങ്കിലും അസുഖം വന്നത് കൊണ്ടാണോ ഇങ്ങനെയായത്; താരപുത്രി മെലിഞ്ഞ് ഉണങ്ങിയതിൽ അമ്പരന്ന് ആരാധകർ

തെന്നിന്ത്യൻ സിനിമയിലെ മുൻ നിര നായികമാരിലൊരാളാണ് നടി കീർത്തി സുരേഷ്. താര പുത്രിയായിട്ടാണ് സിനിമയിൽ അരങ്ങേറിയതെങ്കിലും വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ സിനിമയിൽ തന്റേതായ സ്ഥാനം ഉറപ്പിച്ച താരമാണ് നടി . ഈയടുത്തിടെ വലിയൊരു മേക്കോവര്‍ നടത്തി നടി എല്ലാവരെയും അതിശയിപ്പിച്ചിരുന്നു. കീര്‍ത്തി സുരേഷ് ആണെന്ന് പോലും പെട്ടെന്ന് തിരിച്ചറിയാന്‍ കഴിയാത്തവിധത്തിലായിരുന്നു അത്. ശരീരഭാരം വളരെയധികം നിയന്ത്രിച്ച് മെലിഞ്ഞ് നില്ക്കുന്ന കീര്‍ത്തിയുടെ ചിത്രങ്ങളായിരുന്നു വൈറലായത്.
എന്താണ് ഇത്രപെട്ടെന്ന് ഒരു മേക്ക് ഓവർ നടത്തിയതെന്നാണ് ആരാധകർ ചോദിച്ചത്. മറ്റു ചിലരാകട്ടെ, നടിയ്ക്ക് എന്തെങ്കിലും അസുഖം വന്നത് കൊണ്ടാണോ ഇങ്ങനെയാവാന്‍ കാരണമെന്ന് ചോദിച്ച് രംഗത്ത് വന്നിരുന്നു . ഏതെങ്കിലും സിനിമയ്ക്ക് വേണ്ടിയാണോ ഇത്തരമൊരു മാറ്റമെന്ന് വേറേം ചിലർ വരെ ചോദിച്ചിരുന്നു. എന്നാൽ ആദ്യമൊന്നും അതിനു ഉത്തരം നൽകിയിരുന്നില്ല താരം .എന്നാലിപ്പോൾ ഇതിനെ അടിസ്ഥാനമാക്കിയുള്ള റിപ്പോർട്ടുകൾ ഇപ്പോൾ പുറത്തുവന്നിരിക്കുകയാണ്.
കീര്‍ത്തിയെ കേന്ദ്രകഥാപാത്രമാക്കി പ്രശസ്ത സംവിധായകന് കാര്‍ത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിന് വേണ്ടിയുള്ള തയ്യാറെടുപ്പാണ് വൈറലായ ചിത്രങ്ങള്‍ പിന്നില്‍. തടി കുറയുന്നതിന് വേണ്ടി കര്‍ശനമായ ഭഷണരീതികളും വ്യായമവുമായിരുന്നു കീര്‍ത്തി ചെയ്തത്.
മുന്‍കാല നടി സാവിത്രിയുടെ ജീവിതകഥയെ ആസ്പദമാക്കി ഒരുക്കിയ മഹാനടി എന്ന ചിത്രത്തിലൂടെയാണ് കീര്‍ത്തിയ്ക്ക് വാനോളം പ്രശംസ ലഭിച്ചത്. മഹാനടി ഹിറ്റായതോടെ കൈനിറയെ അവസരങ്ങളായിരുന്നു കീര്‍ത്തിയെ തേടി എത്തിയത്.
അതേ സമയം ബോളിവുഡിലേക്കും അരങ്ങേറ്റം നടത്താനുള്ള ശ്രമത്തിലാണ് കീര്‍ത്തി സുരേഷിപ്പോള്‍. ബധായി ഹോ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ അമിത് ശര്‍മ്മ ഒരുക്കുന്ന സ്പോര്‍ട്സ് ഡ്രാമ ചിത്രത്തിലൂടെയാണ് കീര്‍ത്തി ബോളിവുഡിലേക്ക് അരങ്ങേറ്റം നടത്തുന്നത്. മുന്‍ ഇന്ത്യന്‍ ഫുട്ബോള്‍ കോച്ച് സയ്യിദ് അബ്ദുള്‍ റഹീമിന്റെ ജീവിതത്തെ ആസ്പദമാക്കിയാണ് ഈ ചിത്രമൊരുങ്ങുന്നത്. അജയ് ദേവ്ഗണ് ആണഅ സയ്യിദ് അബ്ദുള്‍ ആയി അഭിനയിക്കുന്നത്. അദ്ദേഹത്തിന്റെ ഭാര്യയുടെ വേഷത്തിലായിരിക്കും കീര്‍ത്തി എത്തുന്നത്.
ബാലതാരമായി സിനിമയിലെത്തിയ കീര്‍ത്തി ഗീതാഞ്ജലി എന്ന ചിത്രത്തിലൂടെയാണ് നായികയായി അരങ്ങേറ്റം നടത്തുന്നത്. തുടക്കത്തില്‍ ഒന്നിലധികം മലയാള സിനിമകളില്‍ അഭിനയിച്ചതിന് ശേഷമാണ് തമിഴിലേക്കും തെലുങ്കിലേക്കും കീര്‍ത്തി എത്തുന്നത്.
keerthi suresh- slims- shocked- viral
മിനിസ്ക്രീൻ പ്രേക്ഷകർക്കേറെ പ്രിയങ്കരനായിരുന്നു കൊല്ലം സുധി. കഴിഞ്ഞ വർഷം ജൂണിലായിരുന്നു കാർ അപകടത്തിൽപ്പെട്ട് കൊല്ലം സുധി മരണപ്പെടുന്നത്. ഭാര്യയെയും രണ്ട് മക്കളെയും...
കഴിഞ്ഞ കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു നടൻ ബാലയ്ക്കെതിരെ നിരന്തരം ആരോപണങ്ങളുമായി മുൻഭാര്യ എലിസബത്ത് ഉദയൻ രംഗത്തെത്തിയിരുന്നത്. കഴിഞ്ഞ വർഷം അവസാനമായിരുന്നു കോകിലയുമായുള്ള...
നടി വിൻസി അലോഷ്യസ് നടൻ ഷൈൻ ടോം ചാക്കോയുടെ അ ശ്ലീല പരാമർശത്തിനെ രംഗത്തെത്തിയത് വാർത്തയായിരുന്നു. പിന്നാലെ ഈ വിഷയത്തെ വളരെ...
ഏറെ വിവാദങ്ങൾ സൃഷ്ടിച്ചുകൊണ്ടായിരുന്നു മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത എമ്പുരാൻ എന്ന ചിത്രം തിയേറ്ററുകളിലെത്തിയത്. ചിത്രം രാഷ്ട്രീയ വിമർശനങ്ങൾക്ക് വിധേയമായതോടെ...
സിനിമയിലെത്തിയില്ലെങ്കിലും നിരവധി ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. സോഷ്യൽ മീഡിയയിൽ തന്നെ വളരെ വൈകിയാണ് മീനാക്ഷി സജീവമാകുന്നത്. എന്നിരുന്നാലും ഇടയ്ക്കിടെ മാത്രമാണ്...