Social Media
ആന്‍ഡ്രിയ ജെര്‍മിയയുടെ ഓരോ കഥാപാത്രത്തിനും വ്യത്യസ്തമായ പെര്‍ഫ്യൂം!
ആന്‍ഡ്രിയ ജെര്‍മിയയുടെ ഓരോ കഥാപാത്രത്തിനും വ്യത്യസ്തമായ പെര്‍ഫ്യൂം!
മലയാളത്തിലും തമിഴിലുമെല്ലാം ഓരോ കഥാപാത്രങ്ങളിലൂടെയും പ്രേക്ഷക ഹൃദയം കവർന്ന നടിയാണ് ആന്‍ഡ്രിയ ജെര്‍മിയ. ഓരോ അഭിനേതാവിനെ സംബന്ധിച്ചും ഓരോ കഥാപാത്രങ്ങളെയും അവതരിപ്പിക്കുന്നതിന് അവരുടേതായ രീതികള്‍ ഉണ്ടാവാറുണ്ട്. താന്‍ കഥാപാത്രമായി മാറുന്ന രസകരവും വിചിത്രവുമായ രീതി തുറന്നുപറയുകയാണ് ആന്‍ഡ്രിയ ജെര്‍മിയ. ഓരോ കഥാപാത്രത്തിനും വേണ്ടി താന്‍ വ്യത്യസ്തമായ പെര്‍ഫ്യൂമുകളാണ് ഉപയോഗിക്കുന്നതെന്നും അത് കഥാപാത്രമായി മാറാന്‍ തന്നെ സഹായിക്കാറുണ്ടെന്നും ആന്‍ഡ്രിയ പറയുന്നു.
“അന്നയും റസൂലും എന്ന ചിത്രം മുതലാണ് ഞാന്‍ ഇങ്ങനെ ചെയ്യാന്‍ പറ്റിയത്. ഒരു പരിധിവരെ എനിക്ക് അത് ഗുണം ചെയ്തിരുന്നു. നിക്കോള്‍ കിഡ്മാന്റെ ആക്റ്റിംഗ് ഗുരു സുഗന്ധം കൊണ്ട് ഒരു കഥാപാത്രത്തെ തിരിച്ചറിയണം എന്ന് അവരോടു പറഞ്ഞതായി ഞാനൊരു പുസ്തകത്തില്‍ വായിച്ചിരുന്നു. ഇനി അതൊന്നുമില്ലെങ്കിലും രസകരമല്ലേ, നിങ്ങള്‍ക്ക് പെര്‍ഫ്യൂമുകളുടെ മനോഹരമായ ഒരു ശേഖരം ലഭിക്കും,” ആന്‍ഡ്രിയ പറഞ്ഞു.
“‘വടചെന്നൈ’യിലെ ചന്ദ്രയായി മാറുമ്ബോള്‍ ആ കഥാപാത്രത്തിന് ഇണങ്ങിയ ഒരു പെര്‍ഫ്യൂം കണ്ടെത്താന്‍ ആദ്യമൊന്നു ബുദ്ധിമുട്ടി, പിന്നെ ഇണങ്ങിയ ഒന്നു കണ്ടെത്തുകയായിരുന്നു. ഷൂട്ടിംഗിന് ശേഷം ഞാന്‍ ആ പെര്‍ഫ്യൂമിനെ കുറിച്ച് ഗൂഗിള്‍ ചെയ്തു നോക്കി, ഞെട്ടിക്കുന്ന ഒരു കാര്യമാണ് കണ്ടെത്തിയത്. ‘മധുരകരമായ വിഷം’ എന്നാണ് അതിനെ വിശേഷിപ്പിക്കുന്നത്. അതു തന്നെയാണ് ചന്ദ്ര എന്ന കഥാപാത്രത്തിന് ഏറ്റവുമിണങ്ങിയ വിശേഷണവും. സാധാരണ സിനിമകള്‍ക്കു ശേഷം അതില്‍ ഉപയോഗിച്ച പെര്‍ഫ്യൂം പിന്നീട് ഞാന്‍ ഉപയോഗിക്കാറില്ല. എന്നാല്‍ ചന്ദ്രയുടെ സുഗന്ധം പിന്നെയും ഉപയോഗിച്ചു,” ആന്‍ഡ്രിയ പറഞ്ഞു. ഹിന്ദുവിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ആന്‍ഡ്രിയ.
about andrea jeremiah perfume
