
Malayalam
ആ സുന്ദര ഗാനത്തിൻ്റെ പിറവി ഇങ്ങനെ ! പിന്നണി കാഴ്ചകളുമായി മുന്തിരി മൊഞ്ചൻ !
ആ സുന്ദര ഗാനത്തിൻ്റെ പിറവി ഇങ്ങനെ ! പിന്നണി കാഴ്ചകളുമായി മുന്തിരി മൊഞ്ചൻ !
Published on

By
സംഗീത സാന്ദ്രമായൊരു സിനിമയാണ് ഇനി വരാനിരിക്കുന്നത്. മുന്തിരി മൊഞ്ചൻ എന്ന ചിത്രമാണ് റിലീസിന് തയ്യാറാകുന്നത് . മനേഷ് കൃഷ്ണൻ , ഗോപിക അനിൽ എന്നിവരെ കേന്ദ്ര കഥാപാത്രമാക്കി ഒരുങ്ങിയ ചിത്രത്തിൽ സംഗീതത്തിന് ഏറെ പ്രാധാന്യമാണുള്ളത്. വിശ്വാസ് മൂവി പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറില്‍ പി.കെ. അശോകന് നിർമിക്കുന്ന ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയിട്ടുള്ളത് മനു ഗോപാലും മൊഹറലി പൊയ്ലുങ്ങല്‍ ഇസ്മായിലുമാണ്.
ചിത്രത്തിലെ ഒരു ഗാനം തരംഗമായിരുന്നു. സംവിധായകനായ വിജിത് നമ്പ്യാർ തന്നെയാണ് സംഗീത സംവിധാനവും. ശങ്കർ മഹാദേവൻ ആലപിച്ച ഓർക്കുന്നു ഞാനാ എന്ന ഗാനം വളരെ ശ്രദ്ധേയമായിരുന്നു. ഗാനത്തിന്റെ റെക്കോർഡിങ് സ്റ്റുഡിയോയിൽ നിന്നും പിന്നാമ്പുറ കാഴ്ചകൾ പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ.
ശ്രേയ ഘോഷാല്‍, ശങ്കര്‍ മഹാദേവന്, ഹരിശങ്കര്‍, വിജേഷ് ഗോപാല്‍ എന്നിവര്‍ പാടുന്ന മനോഹരങ്ങളായ ഗാനങ്ങളും ചിത്രത്തിന്റെ മറ്റൊരു പ്രത്യേകതയാണ്. സംഗീതഞ്ജന്‍ കൂടിയായ സംവിധായന് വിജിത്ത് നമ്പ്യാര്‍ തന്നെയാണ് ചിത്രത്തിന്റെ സംഗീത സംവിധാനം ഒരുക്കിയിട്ടുള്ളത്. ടൂര്‍ണമെന്റ്, ഒരു മെക്സിക്കന്‍ അപാരത, ഫ്രൈഡെ തുടങ്ങിയ ചിത്രങ്ങളില്‍ ശ്രദ്ധേയമായ കഥാപാത്രങ്ങള്‍ക്ക് ജീവന് നല്കിയ മനേഷ് കൃഷ്ണന് നായകനാകുന്ന ചിത്രം കൂടിയാണ് മുന്തിരിമൊഞ്ചന്. ഗോപിക അനിലിന്റെ രണ്ടാമത്തെ ചിത്രം കൂടിയാണിത്. ബോളിവുഡിലെ പ്രമുഖതാരം കൈരാവി തക്കറും ഈ ചിത്രത്തില്‍ നായികാ തുല്യമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
ഛായാഗ്രഹണം- ഷാന്‍ ഹാഫ്സാലി. പശ്ചാത്തല സംഗീതം-റിജോഷ്. ചിത്രസംയോജനം-അനസ്. വസ്ത്രാലങ്കാരം- രാധാകൃഷ്ണന് മങ്ങാട്. പൊഡക്ഷന്‍ കണ്ട്രോളര്- ഷാജി പട്ടിക്കര. സഹസംവിധാനം- അരുണ്‍ വര്‍ഗീസ്. ചമയം- അമല്‍ ചന്ദ്രന്. ഗാനരചന- റഫീക്ക് അഹമ്മദ്, മുരളീധരന്, മനുഗോപാല്‍. കലാസംവിധാനം- ഷെബീറലി. പി.ആര്.ഒ – പി.ആര്. സുമേരന്‍. സംവിധാന സഹായികള്‍ -പോള്‍ വര്‍ഗീസ്, സുഹൈല്‍ സായ് മുഹമ്മദ്, അഖില്‍ വര്‍ഗീസ് ജോസഫ്, കപില്‍ ജെയിംസ് സിങ്. നിശ്ചല ഛായാഗ്രഹണം- രതീഷ് കര്‍മ്മ. അസോസിയേറ്റ് കാമറ – ഷിനോയ് ഗോപിനാഥ്. പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ് – ആന്റണി ഏലൂര്‍, സുജിത്ത് ഐനിക്കല്‍.
behind the scenes of munthiri monchan
ഇന്ന് മലയാള സിനിമയിൽ നിരവധി ആരാധകരുള്ള താരമാണ് മമ്മൂട്ടി. അദ്ദേഹത്തെ പോലെ അദ്ദേഹത്തെ കുടുംബത്തോടും പ്രേക്ഷകർക്കേറെ ഇഷ്ടമുണ്ട്. സിനിമയെ കഴിഞ്ഞ 48...
നടനും സംവിധായകനുമായ ബാലചന്ദ്രമേനോനെ സമൂഹ മാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയെന്ന പരാതിയിൽ നടി മിനു മുനീർ അറസ്റ്റിൽ. കൊച്ചി ഇൻഫോപാർക്ക് സൈബർ പൊലീസാണ് അറസ്റ്റ്...
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സുരേഷ് ഗോപിയുടെ ‘ജെ.എസ്.കെ ജാനകി v/s സ്റ്റേറ്റ് ഓഫ് കേരള’ എന്ന സിനിമയാണ് കേരളക്കരയിലെ ചർച്ചാവിഷയം. ജാനകി...
മലയാളികളുടെ പ്രിയങ്കരിയായ ഗായികയാണ് റിമി ടോമി. അവതാരക, അഭിനേത്രി, റിയാലിറ്റി ഷോ വിധികർത്താവ്, എന്ന് തുടങ്ങി പല മേഖലകളിലും സാന്നിധ്യം അറിയിച്ചിട്ടുണ്ട്...
മലയാളികൾക്കേറെ പ്രിയപ്പെട്ട, മലയാളികളുടെ സ്വന്തം ലേഡി സൂപ്പർസ്റ്റാറാണ് മഞ്ജു വാര്യർ. വളരെ ചുരുങ്ങിയ സമയം കൊണ്ട് മലയാള സിനിമയിൽ തന്റേതായ ഒരിടം...