ഒരൊന്നന്നര ക്രിക്കറ്റ് കണ്ട കഥപറഞ്ഞു ഇന്ദ്രജിത്ത്

മലയാളികളുടെ പ്രിയ താരമാണ് നടൻ ഇന്ദ്രജിത്ത് സുകുമാരൻ . മഹാനടനായ സുകുമാരന്റെ മക്കള്‍ പൃഥ്വിരാജും ഇന്ദ്രജിത്തും മലയാള സിനിമയില്‍ വളരെ നേരത്തെ തന്നെ കഴിവു തെളിയിച്ച താരങ്ങളാണ്. അഭിനയ രംഗത്ത് നിന്ന് പൃഥ്വിരാജ് ഇപ്പോള്‍ സംവിധാനത്തിലേക്ക് കനടന്നിട്ടുണ്ടെങ്കിൽ അഭിനയത്തിന് പുറമെയുടെ ഇന്ദ്രജിത്തിന്റെ കലാപരമായ കഴിവുകളും മലയാളികള്‍ കണ്ടിട്ടുള്ളതാണ്.
ഇപ്പോഴും നല്ല എനര്‍ജിയുള്ള നടനാണ് ഇന്ദ്രജിത്ത് സുകുമാരന്‍ എന്ന മലയാളിയുടെ പ്രിയപ്പെട്ട ഇന്ദ്രജിത്ത്. ഏത് വേഷവും ആകട്ടെ… നായകനോ, വില്ലലോ, സഹനടനോ, ഹാസ്യതാരമോ…. ഇന്ദ്രജിത്തിന്റെ കൈകളില്‍ സുരക്ഷിതമായിരിക്കും. സിനിമയിലെന്ന പോലെ തന്നെ സോഷ്യൽ മീഡിയയയിലും സജീവമാണ് നടൻ . തന്റെ ജീവിതത്തിലെ കൊച്ചു കൊച്ചു വിശേഷങ്ങൾ വരെ താരം പങ്കുവെക്കാറുണ്ട് . അങ്ങനെയുള്ള താരം , ഇതായിപ്പോൾ ലോകകപ്പ് ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ആവേശപ്പോരാട്ടത്തിന് സാക്ഷിയായ അനുഭവം പങ്കുവച്ച് രംഗത്തെത്തിയിരിക്കുകയാണ് .
ലോകകപ്പ് ഫൈനൽ മത്സരം കാണാൻ ടിക്കറ്റ് ബുക്ക് ചെയ്തത് ഇന്ത്യ ഫൈനലിൽ എത്തുമെന്ന പ്രതീക്ഷയിൽ ആയിരുന്നുവെന്നും അതിനേക്കാൾ ആവേശം നൽകുന്ന മത്സരത്തിനാണ് തനിക്ക് സാക്ഷിയാകാൻ അവസരം ലഭിച്ചതെന്നും ഇന്ദ്രജിത്ത് ഫേസ്ബുക്കിൽ കുറിച്ചു. ഫൈനൽ മത്സരത്തിനിടെ മൊബൈലിൽ റെക്കോർഡ് ചെയ്ത വിഡിയോയും താരം ആരാധകർക്കായിപങ്കുവെച്ചിരിക്കുകയാണ് .
ഇന്ദ്രജിത്തിന്റെ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ :-
“ഇന്ത്യ ഫൈനലിൽ കളിക്കുമെന്ന പ്രതീക്ഷയിലാണ് ടിക്കറ്റ് ഒപ്പിച്ചത്. ഇന്ത്യ സെമിയിൽ പുറത്തായപ്പോൾ തകർന്നു പോയി. മികച്ച ഗെയിമുകൾ നമ്മെ നിഷ്പക്ഷരാക്കും എന്നു പറയുന്നതു പോലെയായിരുന്നു കാര്യങ്ങൾ. ഒരു കടുത്ത ക്രിക്കറ്റ് ആരാധകനെ മോഹിപ്പിക്കുന്ന അസാധ്യ മത്സരത്തിനാണ് ഇന്നലെ ഞാൻ സാക്ഷിയായത്. എന്തൊരു ഗംഭീര അനുഭവമായിരുന്നു അത്. ഈ കാഴ്ച ഒരിക്കലും മറക്കാൻ കഴിയില്ല,” ലോകകപ്പ് ഫൈനലിനു ശേഷം ഇന്ദ്രജിത്ത് ഫെയ്സ്ബുക്കിൽ കുറിച്ചു.
കളി ജയിച്ചത് ഇംഗ്ലണ്ട് ആണെങ്കിലും ഗ്യാലറിയിലെ ക്രിക്കറ്റ് ആരാധകരുടെ മനം കവർന്നത് ന്യൂസിലൻഡ് ആയിരുന്നെന്നും ഇന്ദ്രജിത്ത് പറയുന്നു. 2023ലെ ലോകകപ്പ് നേടാൻ ഇന്ത്യയുടെ നീലപ്പടക്ക് സാധിക്കട്ടെയെന്ന ആശംസകളോടെയാണ് ഇന്ദ്രജിത്ത് ഫെയ്സ്ബുക്ക് പോസ്റ്റ് അവസാനിപ്പിച്ചിരിക്കുന്നത് .
ഊമപ്പെണ്ണിന് ഉരിയാടാപ്പയ്യന്‍, മീശമാധവന് എന്നീ സിനിമകളില്‍ വില്ലനായാണ് ഇന്ദ്രജിത്തിന്റെ തുടക്കം. പക്ഷേ കൊമഡി റോളുകള്‍ അതിമനോഹരമാക്കാനും തനിക്ക് കഴിവുണ്ടെന്ന് ഇന്ദ്രന് തെളിയിച്ചു കഴിഞ്ഞു.
പല നടന്മാരുടേയും പ്രശ്നം പെട്ടെന്ന് ‘ടൈപ്പ് ‘ ആയിപ്പോകുന്നു എന്നുള്ളതാണ്. എന്നാല്‍ ഒരു ലേബലിലും ഒതുങ്ങാതെ മലയാളത്തില്‍ സ്വന്തം കഴിവ് തെളിയിച്ച നടനാണ് ഇന്ദ്രജിത്ത്.
indrajith- world cup- facbook post
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സുരേഷ് ഗോപി ചിത്രമായ എസ്കെ – ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരളയുമായി ബന്ധപ്പട്ട വിവാദങ്ങളാണ് സോഷ്യൽ...
മലയാളികൾക്കേറെ പ്രിയങ്കരനായ നടനാണ് ജഗദീഷ്. അദ്ദേഹത്തിന്റെ പഴയകാല ചിത്രങ്ങളിലെ കോമഡികൾ വർഷങ്ങൾക്കിപ്പുറവും പ്രേക്ഷകരെ കുടുകുടാ ചിരിപ്പിക്കാറുണ്ട്. അഭിനയത്തിന് പുറമെ തിരക്കഥ, കഥ,...
തെന്നിന്ത്യയൽ നിരവധി ആരാധകരുള്ള താരമാണ് വിജയ് ദേവരക്കൊണ്ട. അർജുൻ റെഡ്ഡി എന്ന ഒറ്റ ചിത്രത്തിലൂടെ തന്നെ നിരവധി ആരാധകരെ സ്വന്തമാക്കാനും തെലുങ്ക്...
തെന്നിന്ത്യൻ പ്രേക്ഷകർക്ക് പരിചയപ്പെടുത്തേണ്ട ആവശ്യമില്ലാത്ത നടനാണ് മാധവൻ. അടുത്തിടെ, തന്റെ ആദ്യ സംവിധാന സംരംഭമായ റോക്കട്രി: ദി നമ്പി ഇഫക്റ്റിനായി ശരീരഭാരം...
മലയാള സിനിമയുടെ താരരാജാവാണ് മോഹൻലാൽ. നിരവധി ആരാധകരുള്ള മലയാളികളുടെ സ്വന്തം ലാലേട്ടനാണ് മോഹൻലാൽ. പ്രായഭേദമന്യേ ആരാധകരുള്ള നടൻ. കുസൃതി നിറഞ്ഞ ചിരിയും...