
Bollywood
ഞാൻ എന്തിനു കബീർ സിങ് കാണണം ? – വിജയ് ദേവരകോണ്ടക്ക് അഹങ്കാരമെന്നു വിമർശനം !
ഞാൻ എന്തിനു കബീർ സിങ് കാണണം ? – വിജയ് ദേവരകോണ്ടക്ക് അഹങ്കാരമെന്നു വിമർശനം !
Published on

By
ഇന്ത്യ ഒട്ടാകെ ആരാധകരുള്ള താരമാണ് വിജയ് ദേവര്കൊണ്ട ഇപ്പോൾ. അർജുൻ റെഡ്ഡി എന്ന ഒറ്റ ചിത്രത്തിലൂടെ വിജയ് സൂപ്പർ താരമായി മാറുകയായിരുന്നു. ബ്ലോക്ക്ബസ്റ്റർ ഹിറ്റായ അര്ജുന് റെഡ്ഢി ബോളിവുഡിലേക്കും അതോടൊപ്പം കോളിവുഡിലേക്കും റീമേക്ക് ചെയ്തിരുന്നു. അതിൽ ഷാഹിദ് കപൂർ നായകൻ ആയ ഹിന്ദി പതിപ്പ് കബീർ സിംഗ് ദിവസങ്ങൾക്ക് മുൻപ് റിലീസ് ചെയ്തു മികച്ച ബോക്സ് ഓഫീസ് പ്രകടനം നടത്തി വിജയകുതിപ്പിലാണ്. 200 കോടി കളക്ഷൻ കഴിഞ്ഞ ഈ ഹിന്ദി ചിത്രം തെലുഗു അർജുൻ റെഡ്ഡിയുടെ കളക്ഷൻ റെക്കോർഡ് മറികടന്നു.
ഡിയര്‍ കോമ്രേഡ്’ എന്ന ചിത്രത്തിന്റെ പ്രചരണാര്‍ത്ഥം മാധ്യമങ്ങളോട് സംസാരിക്കവേ വിജയ് ദേവരകൊണ്ട തന്റെ ചിത്രത്തിന്റെ ഹിന്ദി പതിപ്പായ ‘കബീര്‍ സിങ്’ കാണില്ലെന്നാണ് പറഞ്ഞത്. ‘ഷാഹിദ് ആ ചിത്രം ചെയ്തു. കഥാപാത്രത്തിലൂടെ അദ്ദേഹം സഞ്ചരിച്ചു. അതിന് ആ ചിത്രം ഞാന്‍ വീണ്ടും കാണേണ്ടതില്ല. എനിക്ക് അതിന്റെ കഥ അറിയാം. ഞാന്‍ ആ ഫിലിം ചെയ്തതാണ്. പിന്നെ എന്തിന് ആ ചിത്രം ഞാന്‍ വീണ്ടും കാണണം?’- വിജയ് ചോദിക്കുന്നു.
കബീർ സിംഗ് ഹിന്ദിയിൽ വിജയം സൃഷ്ടിച്ചത് പോലെ തന്നെ, ഏറെ വിവാദങ്ങളും സൃഷ്ടിക്കുന്നുണ്ട്. ആണത്തത്തിന്റെ ആഘോഷവും സ്ത്രീ വിരുദ്ധതയുമാണ് ചിത്രം പ്രചരിപ്പിക്കുന്നതെന്നാണ് പൊതുവെ ഉയരുന്ന വിമര്‍ശനം. അര്ജുന് റെഡ്ഡിയുടെ തമിഴ് പതിപ്പ് റിലീസ് ചെയ്യാൻ ഒരുങ്ങുകയാണ്. നടന് വിക്രമിന്റെ മകന് ധ്രുവ് വിക്രമാണ് ഈ ചിത്രത്തിൽ നായകനായി എത്തുന്നത്.
fans against vijay devarakonda
കുലദള്ളി കീല്യാവുഡോ എന്ന ചിത്രത്തിൽ നിന്ന് സോനു നിഗത്തിന്റെ ഗാനം നീക്കി അണിയറ പ്രവർത്തകർ. സോനു നിഗം മികച്ച ഗായകനെന്നതിൽ തർക്കമില്ല....
പഹൽഹാം ആക്രമണത്തിന് തിരിച്ചടി നൽകിയ ഇന്ത്യൻ സൈന്യത്തെ പ്രശംസിച്ച് ബോളിവുഡ് താരങ്ങൾ. നടന്മാരായ അനുപം ഖേർ, റിതേഷ് ദേശ്മുഖ്, നിമ്രത് കൗർ,...
പ്രശസ്ത ബോളിവുഡ് നടൻ അജാസ് ഖാനെതിരെ ബ ലാത്സംഗ പരാതി. വിവാഹവാഗ്ദാനം നൽകിയും താൻ അവതരിപ്പിക്കുന്ന ‘ഹൗസ് അറസ്റ്റ്’ എന്ന ഷോയിൽ...
പഹൽഗാം ഭീ കരാക്രമണത്തിന് പിന്നാലെ പാക് നടൻ ഫവാദ് ഖാന്റേയും ഗായകൻ ആതിഫ് അസ്ലമിന്റേയും ഇൻസ്റ്റഗ്രാം അക്കൗണ്ടുകൾക്ക് കൂടി ഇന്ത്യയിൽ വിലക്ക്....
പ്രശസ്ത ബോളിവുഡ് നടൻ അനിൽ കപൂറിന്റെ മാതാവ് നിർമ്മൽ കപൂർ(90) അന്തരിച്ചു. മുംബൈയിലെ സ്വകാര്യാശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. വാർധക്യ സഹജമായ അസുഖങ്ങളെ...