Connect with us

വിവാഹം എന്നത് സ്വാഭാവിക പ്രക്രിയ; സ്ത്രീസമത്വത്തിനാണ് ഞാന്‍ പ്രധാന്യം നല്‍കുന്നത്; 29-ാം വയസ്സില്‍ വിവാഹ കഴിച്ചതിനെ കുറിച്ച് മനസ് തുറന്ന് അനുഷ്ക

Bollywood

വിവാഹം എന്നത് സ്വാഭാവിക പ്രക്രിയ; സ്ത്രീസമത്വത്തിനാണ് ഞാന്‍ പ്രധാന്യം നല്‍കുന്നത്; 29-ാം വയസ്സില്‍ വിവാഹ കഴിച്ചതിനെ കുറിച്ച് മനസ് തുറന്ന് അനുഷ്ക

വിവാഹം എന്നത് സ്വാഭാവിക പ്രക്രിയ; സ്ത്രീസമത്വത്തിനാണ് ഞാന്‍ പ്രധാന്യം നല്‍കുന്നത്; 29-ാം വയസ്സില്‍ വിവാഹ കഴിച്ചതിനെ കുറിച്ച് മനസ് തുറന്ന് അനുഷ്ക

ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ സെലിബ്രിറ്റി കപ്പിളാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോഹ്ലിയും ബോളിവുഡ് താരം അനുഷ്‌ക ശര്‍മയും. സിനിമ ലോകവും, ക്രിക്കറ്റ് ലോകവും ഒരുപോലെ ആഘോഷമാക്കിയ ഒന്നായിരുന്നു ഇവരുടെ വിവാഹം. അതുകൊണ്ട് തന്നെ ആരാധകർ ഏറ്റവും കൂടുതൽ ഏറ്റടുത്ത വിവാഹാഘോഷവും ഇത് തന്നെയാണ് . തീർത്തും സ്വകാര്യമായി നടത്തിയ വിവാഹ ചടങ്ങിൽ ഇരുവരുടെയും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തിരുന്നത്.

വിവാഹസമയത്ത് അനുഷ്‌കയ്ക്ക് പ്രായം 29 വയസ്സായിരുന്നു. പൊതുവെ മുപ്പത് വയസ്സിന് ശേഷമാണ് ഹിന്ദി സിനിമാനടികൾ തങ്ങളുടെ വിവാഹ ജീവിതത്തിലേക്ക് പ്രവേശിക്കുന്നത് .അതിൽ നിന്നും പതിവ് തെറ്റിച്ച് നേരത്തെ വിവാഹിതയാവുകയായിരുന്നു അനുഷ്‍ക . ഇതായിപ്പോൾ താൻ എന്തുകൊണ്ട് മുപ്പതിന് മുന്‍പ് വിവാഹിതയായി എന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് താരം . ഫിലിംഫെയറിന് നല്‍കിയ അഭിമുഖത്തിലാണ് താരം മനസ് തുറന്നത്.

‘നമ്മുടെ സിനിമാ മേഖലയേക്കാള്‍ ഏറെ വികാസം പ്രാപിച്ചവരാണ് നമ്മുടെ പ്രേക്ഷകര്‍. അഭിനേതാക്കളെ സ്‌ക്രീനില്‍ കാണാനാണ് അവര്‍ താത്പര്യപ്പെടുന്നത്. നിങ്ങളുടെ വ്യക്തി ജീവിതത്തെക്കുറിച്ചോ, നിങ്ങള്‍ വിവാഹിതയാണോയെന്നോ അല്ലെങ്കില്‍ നിങ്ങള്‍ ഒരു അമ്മയാണോയെന്നോ ഒന്നും അവര്‍ ശ്രദ്ധിക്കുന്നില്ല. എന്റെ 29-ാമത്തെ വയസ്സിലാണ് ഞാന്‍ വിവാഹം കഴിച്ചത്. ഒരു നടിയെ സംബന്ധിച്ചിടത്തോളം അത് താരതമ്യേന കുറഞ്ഞ പ്രായമാണ്. ഞാന്‍ പ്രണയത്തിലായിരുന്നു ഇപ്പോഴും അങ്ങനെ തന്നെയാണ്. അതുകൊണ്ടാണ് ഞാന്‍ നേരത്തെ വിവാഹിതയായത്’ അനുഷ്‌ക പറയുന്നു

വിവാഹം എന്നത് സ്വാഭാവിക പ്രക്രിയയാണ്. സ്ത്രീസമത്വത്തിനാണ് ഞാന്‍ പ്രധാന്യം നല്‍കുന്നത്. ജീവിതത്തിലെ ഏറ്റവും സുന്ദരമായ നിമിഷങ്ങളെ പേടിയോടെ നോക്കിക്കാണാന്‍ എനിക്ക് കഴിയില്ല. വിവാഹം കഴിക്കുന്നതിന് മുമ്പ് പുരുഷന്‍മാര്‍ രണ്ടുതവണ ആലോചിക്കുന്നില്ലെങ്കില്‍, വിവാഹശേഷം ജോലിയില്‍ തുടരുന്നുണ്ടെങ്കില്‍ എന്തിന് സ്ത്രീകള്‍ അതേപ്പറ്റി ആലോചിക്കണം?

നമ്മുടെ സിനിമാ മേഖലയേക്കാള്‍ ഏറെ വികാസം പ്രാപിച്ചവരാണ് നമ്മുടെ പ്രേക്ഷകര്‍. അഭിനേതാക്കളെ സ്‌ക്രീനില്‍ കാണാനാണ് അവര്‍ താത്പര്യപ്പെടുന്നത്. നിങ്ങളുടെ വ്യക്തി ജീവിതത്തെക്കുറിച്ചോ, നിങ്ങള്‍ വിവാഹിതയാണോയെന്നോ അല്ലെങ്കില്‍ നിങ്ങള്‍ ഒരു അമ്മയാണോയെന്നോ ഒന്നും അവര്‍ ശ്രദ്ധിക്കുന്നില്ല. എന്റെ 29-ാമത്തെ വയസ്സിലാണ് ഞാന്‍ വിവാഹം കഴിച്ചത്. ഒരു നടിയെ സംബന്ധിച്ചിടത്തോളം അത് താരതമ്യേന കുറഞ്ഞ പ്രായമാണ്. ഞാന്‍ പ്രണയത്തിലായിരുന്നു ഇപ്പോഴും അങ്ങനെ തന്നെയാണ്. അതുകൊണ്ടാണ് ഞാന്‍ നേരത്തെ വിവാഹിതയായത്’ അനുഷ്‌ക പറയുന്നു.

കൂടുതല്‍ നടിമാര്‍ വിവാഹിതരായതില്‍ ഞാന്‍ സന്തോഷവതിയാണ്. പരസ്പരം പ്രണയിക്കുന്നവര്‍ അത് പ്രകടിപ്പിക്കുന്നു. സന്തോഷപൂര്‍വ്വമായ ജീവിതം നയിക്കുന്ന ദമ്പതിമാരെ കാണുന്നത് തന്നെ ആഹ്ലാദകരമാണ്. മുപ്പത്തിയൊന്നുകാരിയായ അനുഷ്‌ക വ്യക്തമാക്കി. 2017 ഡിസംബര്‍ 11ന് ഇറ്റലിയിലെ ടസ്‌കനിയില്‍ വച്ചാണ് വിരാടും അനുഷ്‌കയും വിവാഹിതരായത്.

അതേസമയം , കൈവെച്ച മൂന്നു മേഖലകളിലും വിജയക്കൊടി പാറിക്കാൻ എങ്ങനെ സാധിച്ചുവെന്ന് അനുഷ്ക ശർമ്മയോടു ചോദിച്ചാൽ ഒരേയൊരുത്തരമേയുള്ളൂ. തിരഞ്ഞെടുപ്പുകൾ. പരമ്പരാഗതമല്ലാത്ത തിരഞ്ഞെടുപ്പുകളാണ് തന്റെ വിജയ രഹസ്യമെന്ന് അനുഷ്ക പറയുന്നു.

സിനിമയിൽ 10 വർഷം പിന്നിട്ടുകഴിയുമ്പോൾ ബിടൗണിൽ തനിക്കുള്ള സ്ഥാനത്തെക്കുറിച്ച് ഒട്ടും സംശയമില്ല അനുഷ്കയ്ക്ക്. അഭിനേത്രി, നിർമ്മാതാവ്, വ്യവസായ സംരംഭക എന്നീ നിലകളിൽ ശോഭിക്കാൻ കഴിഞ്ഞത് തന്റെ തിരഞ്ഞെടുപ്പുകൾ മൂലമാണെന്നാണ് അനുഷ്ക പറയുന്നത്. 2008 ൽ പുറത്തിറങ്ങിയ റബ് നേ ബനാ ദി ജോഡി എന്ന ചിത്രത്തിലൂടെ ഷാരൂഖ് ഖാന്റെ നായികയായിട്ടായിരുന്നു അനുഷ്കയുടെ അരങ്ങേറ്റം. പിന്നീട് പി.കെ, സുൽത്താൻ, എൻഎച്ച് 10 എന്നീ ചിത്രങ്ങളിലെ അഭിനയവും അനുഷ്കയുടെ കരിയർ ഗ്രാഫ് ഉയർത്തി.

” എന്റെ തോന്നലുകളിൽ നിന്നാണ് പരമ്പരാഗതമല്ലാത്ത തിരഞ്ഞെടുപ്പുകൾ ഞാൻ നടത്തുന്നത്. അത്തരം തിരഞ്ഞെടുപ്പുകളിൽ നിന്ന് എനിക്ക് വിജയം മാത്രമേ ഉണ്ടായിട്ടുള്ളൂ. ഇത്തരം പരമ്പരാഗതമല്ലാത്ത തിരഞ്ഞെടുപ്പുകളിൽ നിന്നാണ് എന്റെ കരിയർ തന്നെ പടുത്തുയർത്തിയത്. അതുകൊണ്ടാണ് സിനിമയിലെ വിവിധ മേഖലകളിൽ ചുവടുറപ്പിക്കാൻ പറ്റിയതും. എന്റെ തോന്നലുകളുടെ പിന്തുടരുന്നത് വളരെ ലളിതമായതുകൊണ്ടാണ് ഞാനിങ്ങനെ ചെയ്യുന്നത്”.

നിർമ്മാതാവെന്ന നിലയിൽ വിമർശനങ്ങൾ നേരിടേണ്ടി വന്നെങ്കിലും മറ്റെന്തിനേക്കാളും ചിത്രത്തിന്റെ തിരക്കഥയ്ക്ക് പ്രാധാന്യം കൊടുക്കുന്ന ആളാണ് താനെന്നാണ് അനുഷ്ക പറയുന്നത്. ചിത്രം വലുതോ ചെറുതോ ആയിക്കോട്ടെ അതും ഒരു സിനിമ തന്നെയാണ്. ആളുകൾ വിനോദത്തിനായാണ് സിനിമ കാണാനെത്തുന്നത്. തിരക്കഥയെക്കാൾ വലുതാണ് താനെന്ന് ആർക്കെങ്കിലും തോന്നിയാൽ അതാണ് ഏറ്റവും വലിയ മണ്ടത്തരം. താരങ്ങളേക്കാൾ, സംവിധായകരേക്കാൾ അതിനപ്പുറമുള്ള എല്ലാത്തിനേക്കാളും വലുതാണ് കണ്ടന്റ്.

” ദിവസം മുഴുവൻ ഞാൻ ജോലിചെയ്യുന്നുണ്ട്. ഞാൻ സമയം നൽകുന്ന ഒരു കൂട്ടമാളുകളുടെ കൈയിലാണ് എന്റെ ജീവിതമെന്ന് എനിക്ക് നന്നായറിയാം. എനിക്ക് പറ്റിയ സിനിമകൾ തിരഞ്ഞെടുക്കാൻ സമയം വേണം. അതിന് കുറേ ആളുകളോട് സംസാരിക്കണം. എനിക്കിഷ്ടമുള്ള സിനിമകൾ മാത്രം തിരഞ്ഞെടുത്ത് അഭിനയിക്കണമെങ്കിൽ വളരെ സുരക്ഷിതമായ ഒരിടത്താണ് ഞാനിപ്പോൾ നിൽക്കുന്നതെന്ന ബോധമുണ്ടാവണം. ഞാനൊരു പുതുമുഖമല്ലാത്തതതുകൊണ്ടു തന്നെ എനിക്കതിനുള്ള സ്വാതന്ത്ര്യമുണ്ട്. ഒരു പുതുമുഖമായിരിക്കുന്ന സമയത്തും ഞാനങ്ങനെ ചെയ്തിട്ടില്ല. ഞാനതിൽ സന്തുഷ്ടയായിരുന്നു”.അനുഷ്ക പറയുന്നു.

ഒരു അഭിനേത്രി എന്ന നിലയിൽ ‍ഞാനെന്റെ സമയം എങ്ങനെ വിനിയോഗിക്കുന്നു എന്നതിനെക്കുറിച്ച് ആളുകൾക്ക് ധാരണകാണും. എന്നാൽ ക്യാമറയ്ക്കു പിന്നിൽ അതല്ല അവസ്ഥ. അഭിനയത്തിന് വിനിയോഗിക്കുന്നതുപോലെ തന്നെയുള്ള സമയം നിർമ്മാതാവായിരിക്കുമ്പോഴും വിനിയോഗിക്കണം. അനുഷ്ക കൂട്ടിച്ചേർത്തു.

why she get married before 30-anushka

More in Bollywood

Trending

Recent

To Top