Connect with us

കീർത്തി സുരേഷിന്റെ സിനിമ കണ്ട് പകുതി ആയപ്പോളേക്കും ഉറങ്ങി പോയി – പരിഹാസവുമായി പഴയ കാല നടി വാണിശ്രീ

Tamil

കീർത്തി സുരേഷിന്റെ സിനിമ കണ്ട് പകുതി ആയപ്പോളേക്കും ഉറങ്ങി പോയി – പരിഹാസവുമായി പഴയ കാല നടി വാണിശ്രീ

കീർത്തി സുരേഷിന്റെ സിനിമ കണ്ട് പകുതി ആയപ്പോളേക്കും ഉറങ്ങി പോയി – പരിഹാസവുമായി പഴയ കാല നടി വാണിശ്രീ

മലയാളം വിട്ട് തമിഴില്‍ ചേക്കേറിയ കീര്‍ത്തി സുരേഷ് മഹാനടി എന്ന ചിത്രത്തിലൂടെ തെലുങ്ക് സിനിമാപ്രേമികളുടെ ഇഷ്ടം പിടിച്ചിപറ്റിയരുന്നു. ആദ്യകാല നടി സാവിത്രിയുടെ ജീവിതം ആസ്പദമാക്കി ഒരുക്കിയ മഹാനടിയില്‍ സാവിത്രിയായിട്ടാണ് കീര്‍ത്തിയെത്തിയത്. കീര്‍ത്തിയുടെ കരിയറില്‍ മഹാനടിയ്ക്ക് മുന്‍പെന്നും ശേഷമെന്നും എഴുതപ്പെടുകയും ചെയതു.

എന്നാല്‍ മഹാനടി എന്ന ആ സിനിമയെ വിമര്‍ശിച്ച്‌ രംഗത്തെത്തിയിരിയ്ക്കുകയാണ് ആദ്യകാല പ്രമുഖ നടി വാണിശ്രീ. മഹാനടി കണ്ട് പാതിയില്‍ വച്ച്‌ ഞാന്‍ ഉറങ്ങിപ്പോയി എന്നും രണ്ടാം പകുതിയ്ക്ക് ശേഷം സാവിത്രിയുടെ ജീവിതം എവിടെയും ഇല്ലെന്നും വാണിശ്രീ ഒരു അഭിമുഖത്തില്‍ സംസാരിക്കവെ പറഞ്ഞു.

അറുപതുകളിലും എഴുപതുകളിലും തമിഴ് – തെലുങ്ക് സിനിമാ ലോകത്ത് മിന്നി നിന്ന നടിയാണ് വാണി ശ്രീ. തന്റെ ജീവിതം ആരും സിനിമയാക്കേണ്ടതില്ലെന്നും, സിനിമയിലുള്ളതുപോലെ ട്വിസ്റ്റും സസ്‌പെന്‍സും ഒന്നും എന്റെ ജീവിതത്തിലില്ലെന്നും വാണിശ്രീ പറഞ്ഞു. അതേ സമയം മഹാനടി എന്ന ചിത്രത്തെ കുറിച്ചും സിനിമയിലെ കീര്‍ത്തി സുരേഷിന്റെ അഭിനയത്തെ കുറിച്ചും മോഹന്‍ലാല്‍, നാഗാര്‍ജ്ജുന തുടങ്ങിയ സൂപ്പര്‍താരങ്ങളെല്ലാം മികച്ച അഭിപ്രായങ്ങളാണ് പറഞ്ഞത്.

vanisree against keerthy suresh

More in Tamil

Trending

Recent

To Top