ആറ്റിറമ്പിലെ കൊമ്പിലെ …… വെക്കേഷൻ ആഘോഷിച്ച് ദിവ്യ ഉണ്ണിയും ഭർത്താവും ; ചിത്രങ്ങൾ വൈറൽ

മലയാളികളുടെ പ്രിയ താരമാണ് ദിവ്യ ഉണ്ണി. ബാലതാരമായി സിനിമയിൽ അരങ്ങേറിയ താരം വളരെ ചുരുങ്ങിയ കാലം കൊണ്ട് പ്രേക്ഷക മനസ്സിൽ ഇടംനേടിത് . മലയാളിതനിമ നിറഞ്ഞ പെൺകുട്ടിയായിട്ടാണ് ദിവ്യ അറിയപ്പെടുന്നത്. വിവാഹ ശേഷം സിനിമയിൽ സജീവമല്ലെങ്കിൽ പോലും താരത്തിന്റെ വിശേഷങ്ങൾ അറിയാനായി ആരാധകർ കാത്തിരിക്കുന്നത് പതിവാണ് .
വിവാഹത്തോടെ അഭിനയം അവസാനിപ്പിക്കുന്ന നായികമാരുടെ ഇടയില്‍ ഈ താരവും ചേക്കേറുകയായിരുന്നു. പ്രേക്ഷകര്‍ എന്നെന്നും ഓര്‍ത്തിരിക്കുന്ന തരത്തിലുള്ള കഥാപാത്രങ്ങളെ അവതരിപ്പിക്കാനും മുന്‍നിര താരങ്ങള്‍ക്കും സംവിധായകര്‍ക്കുമൊപ്പം പ്രവര്‍ത്തിക്കാനുള്ള അവസരവും ഈ താരത്തിന് ലഭിക്കുകയുണ്ടായി . ഒരു നടിയെന്നതിന് പുറമേ , അറിയപ്പെടുന്ന നർത്തകി കൂടെയാണ് താരം . വിവാഹശേഷവും അത് തുടർന്നു . അതുകൊണ്ട് തന്നെ ആരാധകർക്ക് ഏറെ പ്രിയങ്കരിയാണ് ദിവ്യ .
കാത്തിരിപ്പിന് അവസാനമിടാനായി ഇനി എന്നാണ് തിരികെ സിനിമയിലേക്ക് എത്തുന്നതെന്നുള്ള ചോദ്യങ്ങളും താരത്തിന് നേരെ ഉയര്‍ന്നുവന്നിരുന്നു. മികച്ച അവസരം ലഭിച്ചാല്‍ സിനിമയിലേക്ക് തിരികെ വരുമെന്ന് താരവും പറഞ്ഞിരുന്നു. കഴിഞ്ഞ വർഷമാണ് താരത്തിന്റെ രണ്ടാം വിവാഹം നടന്നത്. ആദ്യഭര്‍ത്താവില്‍ നിന്നും വിവാഹമോചനം നേടിയതിന് പിന്നാലെയായാണ് താരം അരുണ്‍കുമാര്‍ മണികണ്ഠനെ ജീവിതസഖിയാക്കിയത്. വിവാഹത്തിനിടയിലെ മനോഹരമായ മൂഹൂർത്തങ്ങളും , വിവാഹശേഷവുമുള്ള ഫോട്ടോസും വിഡിയോസുമൊക്കെ ആരാധകർ ഏറ്റെടുത്തിരുന്നു.
സോഷ്യൽ മീഡിയയിൽ വൻ ഹിറ്റായിരുന്നു എല്ലാം. നിമിഷ നേരംകൊണ്ടാണ് താരത്തിന്റെ ചിത്രങ്ങളെല്ലാം വൈറലായി മാറുന്നത്. ഇതായിപ്പോൾ വീണ്ടും താരത്തിന്റെ ചിത്രങ്ങൾ വൈറലായി മാറിയിരിക്കുകയാണ് . സിങ്കപ്പൂര്‍ യാത്രയ്ക്കിടയിലെ ചിത്രങ്ങള്‍ പങ്കുവെച്ചാണ് താരം ഇപ്പോള്‍ എത്തിയിട്ടുള്ളത്. ജുറോങ് ബേര്‍ഡ്സ് പാര്‍ക്കിലെത്തി തത്തയെ കണ്ടപ്പോള്‍ ആറ്റിറമ്പിലെ കൊമ്പിലെ എന്ന ഗാനം ഓര്‍മ്മ വന്നതായി താരം കുറിച്ചിട്ടുണ്ട്. പതിവ് പോലെ തന്നെ ഇത്തവണയും ക്യൂട്ട് ലുക്കിലാണ് താരം. ഇതാണിപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത് .
divya unni- vacation- social media
കുടുംബവിളക്കിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ താരമാണ് രേഷ്മ എസ് നായർ. സഞ്ജന എന്ന കഥാപാത്രത്തെയാണ് പരമ്പരയിൽ രേഷ്മ അവതരിപ്പിച്ചിരുന്നത്. കുടുംബവിളക്കിലെ രേഷ്മ...
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ നിരവധി താരങ്ങൾക്കെതിരെ ഗുരുതരമായ ആരോപണങ്ങളുന്നയിച്ച് രംഗത്തെത്തിയിരുന്ന നടിയാണ് മിനു മുനീർ. കഴിഞ്ഞ ദിവസം, സംവിധായകനും...
മലയാളികൾക്ക് മോഹൻലാലിനെ പോലെ അദ്ദേഹത്തിന്റെ കുടുംബവും പ്രിയപ്പെട്ടതാണ്. പ്രണവിന്റെയും സുചിത്രയുടെയും വിശേഷങ്ങൾ വൈറലാകുന്നതുപോലെ അദ്ദേഹത്തിന്റെ മകൾ വിസ്മയയുടെ വിശേഷങ്ങളും വൈറലായി മാറാറുണ്ട്....
കേരളക്കരയെയാകെ പിടിച്ച് കുലുക്കിയ സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസ്. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി...
പ്രേക്ഷകർക്കേറെ പ്രിയങ്കരിയായ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറാണ് ദിയ കൃഷ്ണ. നടൻ കൃഷ്ണകുമാറിന്റെ മകൾ കൂടിയായ ദിയയുടെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി...