Social Media
ലോലനും ജോർജുമൊക്കെ ഇനി ബിഗ് സ്‌ക്രീനിൽ !
ലോലനും ജോർജുമൊക്കെ ഇനി ബിഗ് സ്‌ക്രീനിൽ !
By
യൂ ട്യൂബിലൂടെ ഏറെ ജനപ്രീതിയാര്‍ജിച്ച വെബ് സീരീസാണ് കരിക്ക് ടീമിന്റെ തേരാ പാരാ.ഒരുപാട് ആരാധകരാണ് ഇവർക്കുള്ളത്.ഓരോകഥാപാത്രങ്ങളും മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നുന്നത് . തേരാ പാരായുടെ ആദ്യ സീസണ്‍ കഴിഞ്ഞതുമുതല്‍ അടുത്തത് എന്ന് തുടങ്ങുമെന്ന ചോദ്യത്തിലായിരുന്നു ആരാധകര്‍. ആ ചോദ്യത്തിന് വിരാമമിട്ടുകൊണ്ടാണ് തേരാ പാരാ എന്ന പേരില്‍ സിനിമ അനൗണ്‍സ് ചെയ്തിരിക്കുന്നത്.
ചിത്രത്തിന്റെ മോഷന്‍ പോസ്റ്ററും കരിക്ക് ടീം പുറത്തുവിട്ടിരുന്നു. ആരാണ് താരങ്ങളെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. നിഖില്‍ പ്രസാദ് കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിന് ക്യാമറ ചലിപ്പിക്കുന്നത് സുനില്‍ കാര്‍ത്തികേയന്‍. പി.എസ് ജയഹരി സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്ന ചിത്രത്തിന്റെ പോസ്റ്റര്‍ തയ്യാറാക്കിയിരിക്കുന്നത് എല്‍വിന്‍ ചാര്‍ലി. ബിനോയ് ജോണ്‍ ആണ് മോഷന്‍ ഗ്രാഫിക്സ്.
തേരാപാരയുടെ സെക്കന്റ് സീസണ്‍ ചെയ്യുന്നതിനെക്കുറിച്ച് ആലോചിച്ച അവസരത്തിലാണ് സിനിമ ചെയ്യാമെന്ന് തോന്നിയതെന്ന് സംവിധായകന്‍ നിഖില്‍ പ്രസാദ് പറയുന്നു.
‘തേരാ പാരാ സെക്കന്റ് സീസണ്‍ ചെയ്യാമെന്ന് തന്നെയാണ് കരുതിയിരുന്നത്. എന്നാല്‍ സിനിമ ചെയ്യണമെന്ന് ഒരുപാട് ആളുകള്‍ മെസേജ് ചെയ്തു. കോമഡി ജോണറിലുള്ള സിനിമ തന്നെയാണ്. എന്നിരുന്നാലും ഒരു സസ്‌പെന്‍സ് ത്രില്ലറാണ്. തേരാപാരയുടെ മുഴുവന്‍ അഭിനേതാക്കളും ഉണ്ടായിരിക്കും. പിന്നെക്കുറച്ച് സിനിമാതാരങ്ങളും ഉണ്ടായിരിക്കും.
സിനിമ എന്നത് ഞങ്ങളെ സംബന്ധിച്ച് പുതിയ ട്രാക്ക് തന്നെയാണ്. വ്യത്യസ്തമായ ഒരനുഭവം പ്രേക്ഷകര്‍ക്ക് സമ്മാനിക്കാനാണ് ഞങ്ങള്‍ ശ്രമിക്കുന്നത്. തേരാപാര സിനിമയാക്കുമ്പോള്‍ നല്ല റിസ്‌കുണ്ട്. എന്നാല്‍ അഭിനേതാക്കളുടെ പ്രകടനം കൊണ്ടും പുതുമ കൊണ്ടും അതിന് മറികടക്കാനാകുമെന്നാണ് പ്രതീക്ഷ.
സിനിമ സ്വപ്‌നം കണ്ടല്ല കരിക്ക് തുടങ്ങിയത്. പൂര്‍ണമായും ഡിജിറ്റല്‍ പ്ലാറ്റ് ഫോമില്‍ തന്നെ ഒരുക്കാമെന്നാണ് വിചാരിക്കുന്നത്. ആദ്യ സീസണ്‍ കണ്ടില്ലെങ്കിലും സിനിമ തിയേറ്ററില്‍ പോയി എല്ലാവര്‍ക്കും ആസ്വദിക്കാന്‍ സാധിക്കും.
തേരാപാരായുടെ മോഷന്‍ പോസ്റ്റര്‍ പുറത്ത് വിട്ടപ്പോള്‍ ഒരുപാട് സന്ദേശങ്ങള്‍ ലഭിച്ചു. പോസ്റ്ററിലെ സസ്‌പെന്‍സ് എന്താണെന്ന് പലരും ചോദിച്ചു. എല്ലാവരും സിനിമ കാണണം എന്നാണ് അതിനുത്തരമായി എനിക്ക് പറയാനുള്ളത്.’
thera para season 1 karikku web series, movie nikhil prasad, george, lolan, sambhu, shibu, comedy
