
Malayalam Breaking News
അന്ന് ഞാൻ നടത്തിയ ആ തട്ടിപ്പ് ആർക്കും മനസിലായില്ല – സത്യൻ അന്തിക്കാട് വെളിപ്പെടുത്തുന്നു !
അന്ന് ഞാൻ നടത്തിയ ആ തട്ടിപ്പ് ആർക്കും മനസിലായില്ല – സത്യൻ അന്തിക്കാട് വെളിപ്പെടുത്തുന്നു !
Published on

By
തിലകൻ ചെയ്ത കഥാപാത്രങ്ങളിൽ ഏറ്റവും ശ്രദ്ധേയമായ കഥാപാത്രമാണ് അനന്തൻ നമ്പ്യാർ . നാടോടികാറ്റ് എന്ന ചിത്രത്തിലെ കഥാപാത്രമാണിത് . ഇതിലൂടെയാണ് സിനിമയിൽ തനിക്ക് കോമഡി രംഗങ്ങളും വഴങ്ങുമെന്ന് തിലകൻ കാണിച്ചു കൊടുത്തത്. നാടോടിക്കാറ്റില്‍ താന്‍ നടത്തിയ ഒരു തട്ടിപ്പിനെക്കുറിച്ച് മനസ് തുറന്നിരിക്കുകയാണ് സംവിധായകന് സത്യന് അന്തിക്കാട്.
തിലകന് ചേട്ടന് ഡേറ്റ് പ്രശ്നം കാരണം ക്ലൈമാക്സ് രംഗങ്ങളുടെ ഷൂട്ടിംഗിന് എത്താന്‍ സാധിച്ചില്ല. ചാലക്കുടിയില്‍വെച്ച് അദ്ദേഹത്തിന്റെ കാറും ആക്സിഡന്റായി. മൂന്ന് മാസം റെസ്റ്റ് എടുക്കണമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. ക്ലൈമാക്സ് സീന്‍ ചേട്ടനില്ലാതെ എങ്ങനെ ചെയ്യുമെന്നായി ചിന്ത. രണ്ട് ദിവസത്തെ തലപുകഞ്ഞുള്ള ആലോചനയ്ക്കൊടുവില് ഈ പ്രതിസന്ധി മറികടക്കാന്‍ ഒരു വഴി കണ്ടെത്തി.പവനായിയെ കൊണ്ടുവരാന്‍ അനന്തന് നമ്ബ്യാര്‍ പറയുന്ന രംഗം ഉണ്ട്.
ഇതിന് തിലകന് ചേട്ടന് വരാന്‍ സാധിക്കാത്തത് കൊണ്ട് സഹായിയെക്കൊണ്ട് അഡീഷണല്‍ ഒരു ഡയലോഗ് പറയിപ്പിച്ചു. അനന്തന് നമ്ബ്യാര്‍ പറഞ്ഞത് പോലെ ഇനി പവനായി വന്നാലെ രക്ഷയുള്ളു എന്നായിരുന്നു ആ ഡയലോഗ്.പിന്നെയുള്ളത് ക്ലൈമാക്സ് സീനായിരുന്നു. കോസ്റ്റ്യൂമര്‍ കുമാറിനെ ഡ്യൂപ്പാക്കി വൈഡില്‍ ക്യാമറവെച്ച് ആ രംഗങ്ങള്‍ എടുത്തു.’ സത്യന് അന്തിക്കാട് കുറിച്ചു. ഈ രഹസ്യം താന്‍ ഇതുവരെ ആരോടും പറഞ്ഞിട്ടില്ലെന്നും ആര്‍ക്കും ആ തട്ടിപ്പ് മനസിലായിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
sathyan anthikad about ananthan nambiar
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്‍കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...