തമിഴ് സിനിമകളില്‍ നിന്ന് മഴ രംഗങ്ങള്‍ ഒഴിവാക്കാനൊരുങ്ങി സംവിധായകർ ; പിന്നിലെ കാരണമിത് ! ഏറ്റെടുത്ത് ആരാധകർ

തമിഴ്നാട്ടിൽ കടുത്ത വരൾച്ചയെ തുടർന്ന് ജനങ്ങൾ നെട്ടോട്ടം ഓടുന്ന സാഹചര്യത്തിൽ സിനിമകളിൽ മഴ രംഗങ്ങൾ പരമാവധി കുറയ്ക്കാനൊരുങ്ങി സംവിധായകർ. ചെന്നൈ ഉള്‍പ്പടെ നിരവധി പ്രദേശങ്ങളില്‍ ജനങ്ങള്‍ ഒരു തുള്ളി വെള്ളത്തിനായി നട്ടംതിരിയുകയാണ്. ഈ സാഹചര്യത്തിലാണ് സംവിധായകർ തീരുമാനമെടുത്തത്.
സിനിമകളില്‍ മഴ രംഗങ്ങള്‍ ഒഴിവാക്കുകയോ അല്ലെങ്കില്‍ ഷവര്‍ ടെക്നിക്കുകള്‍ ഉപയോഗിച്ച് മിതമായ തോതില്‍ വെള്ളം ഉപയോഗിച്ച് രംഗങ്ങള്‍ ചിത്രീകരിക്കാന്‍ ശ്രമിക്കുകയോ ചെയ്യാനാണ് തീരുമാനം
ഇനി മുതൽ ചിത്രത്തില്‍ മഴ ഒഴിച്ച് കൂട്ടാന്‍ പറ്റാത്തതാണെങ്കില്‍ ഒരു കെട്ടിടം മുഴുവന്‍ മഴ നനയ്ക്കുന്നതിന് പകരം ഒരു ജാലകത്തിലൂടെയുള്ള മഴയുടെ കാഴ്ച സൃഷ്ടിക്കാവുന്നതാണ്. അതിന് ഒരു ബക്കറ്റ് വെള്ളം മാത്രമേ ആവശ്യമുള്ളൂവെന്ന് ബ്ലൂ ഓഷ്യന്‍ ഫിലിം ആന്‍ഡ് ടെലിവിഷന്‍ അക്കാദമിയുടെ ഡയറക്ടര്‍ കൂടിയായ ധനഞ്ജയന് പറഞ്ഞു. കടുത്ത പ്രതിസന്ധിയിൽ ഇങ്ങനെ ഒരു തീരുമാനമെടുത്ത സിനിമാ സംവിധായകരെ ഇപ്പോൾ അഭിനന്ദിക്കുകയാണ് ആരാധകർ.
water scarcity- film makers- rain scene reducing- fans-applauded
പഹൽഗാമിൽ നടത്തിയ ഭീ കരാക്രമണത്തിന് പിന്നാലെ ഇന്ത്യ നടത്തിയ ‘ഓപ്പറേഷൻ സിന്ദൂർ’ എന്ന സൈനിക നീക്കത്തെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും പ്രശംസിച്ച്...
കഴിഞ്ഞ രണ്ടു ദിവസങ്ങൾക്കു മുമ്പാണ് ഫ്രൈഡേ ഫിലിം ഹൗസ് നിർമ്മിച്ച പടക്കളം പ്രദർശനത്തിനെത്തിയത്. മികച്ച അഭിപ്രായം തേടി ചിത്രം വിജയത്തിലേക്ക് നീങ്ങുന്ന...
പ്രേക്ഷകരെ ഏറെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത കഥാപാത്രങ്ങളാണ് ഷാജി പാപ്പനും അറക്കൽ അബുവുമൊക്കെ. ആട് ഒന്നും രണ്ടും ചിത്രങ്ങളിലൂടെയാണ് ഈ കഥാപാത്രങ്ങളെ...
കുറച്ച് നാളുകൾക്ക് മുമ്പായിരുന്നു നടൻ സെയ്ഫ് അലി ഖാന് കുത്തേറ്റ സംഭവം വലിയ വാർത്തായായിരുന്നത്. ഇപ്പോഴിതാ തന്റെ അറസ്റ്റ് നിയമവിരുദ്ധമായി പ്രഖ്യാപിക്കണമെന്ന്...
ഇന്ത്യ- പാക് അതിർത്തിയിൽ സംഘർഷാവസ്ഥ രൂക്ഷമായിരിക്കുകയാണ്. ഈ വേളയിൽ ജനങ്ങളുടെ മനോധൈര്യം തകർക്കുന്ന തരത്തിലുള്ള വാർത്തകളും വിവരങ്ങളും പ്രചരിപ്പിക്കരുതെന്ന് പറയുകയാണ് മേജർ...