Connect with us

പിന്നോക്ക വിഭാഗത്തിലുള്ളവർക്ക് പുത്തൻ പദ്ധതിയുമായി വെട്രിമാരൻ!

Malayalam

പിന്നോക്ക വിഭാഗത്തിലുള്ളവർക്ക് പുത്തൻ പദ്ധതിയുമായി വെട്രിമാരൻ!

പിന്നോക്ക വിഭാഗത്തിലുള്ളവർക്ക് പുത്തൻ പദ്ധതിയുമായി വെട്രിമാരൻ!

പത്തു വര്‍ഷക്കാലമായി തമിഴ് സിനിമയില്‍ മാത്രമല്ല, ലോകസിനിമാ പ്രേമികളുടെ മനസ്സിൽ വരെ കൈയ്യൊപ്പ് പതിപ്പിച്ച സംവിധായകനാണ് വെട്രിമാരൻ . തമിഴ് ഭാവുകത്വത്തില്‍ ചവിട്ടി നിന്നു കൊണ്ട് അദ്ദേഹം പറഞ്ഞ ‘യൂണിവേര്‍സല്‍’ ആയ കഥകള്‍ ചുരുങ്ങിയ കാലം കൊണ്ട് രാജ്യാന്തര മേളകളുടെ റെഡ് കാര്‍പ്പെറ്റുകള്‍ നടന്നു കയറി.

ഇപ്പോഴിതാ, ഇന്റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിലിം ആന്‍ഡ് കള്‍ച്ചര്‍ (IIFC -International Institute of Film and Culture ) എന്ന പേരില്‍ ചലച്ചിത്ര പപരിശീലന കേന്ദ്രം ആരംഭിച്ച് സംവിധായകന്‍ വെട്രിമാരന്‍. സാമൂഹികവും സാമ്പത്തികവുമായി പിന്നോക്കം നില്‍ക്കുന്ന 21-നും 25-നും മധ്യേ പ്രായമുള്ള യോഗ്യരായ യുവതീ-യുവാക്കള്‍ക്ക് സൗജന്യമായിട്ടാണ് പരിശീലനം നല്‍കുക. വെട്രിമാരൻ തന്നെയാണ് പത്രസമ്മേളനത്തിനിടയിൽ വിവരം പങ്കുവെച്ചത്.

21നും 25നും ഇടയിൽ പ്രായമുള്ള യുവതി- യുവാക്കൾക്കായാണ് പദ്ധതി. ഓരോ വിദ്യാർത്ഥിയ്ക്കും ഭക്ഷണവും താമസ സൗകര്യവും ഉൾപ്പടെയുള്ള കാര്യങ്ങളും സൗജന്യമാണ്.

കഴിഞ്ഞ ദിവസം വിജയ്‌ക്കൊപ്പം ചിത്രം ചെയ്യുന്നതായി അദ്ദേഹം അറിയിച്ചിരുന്നു. ഒരു തമിഴ് മാധ്യമത്തിന്മ നൽകിയ അഭിമുഖത്തിലായിരുന്നു ചിത്രത്തെക്കുറിച്ചുള്ള വെളിപ്പെടുത്തൽ അദ്ദേഹം നടത്തിയത്. വിജയ് ഇപ്പോൾ അഭിനയിക്കുന്ന ദളപതി 65ന് ശേഷം ചിത്രം ആരംഭിക്കും.

അതേസമയം സൂരിയെ കേന്ദ്ര കഥാപാത്രമാക്കിയുള്ള ചിത്രത്തിന്റെ ഷൂട്ടിങ്ങിലാണ് വെട്രിമാരനിപ്പോള്‍. നിലവില്‍ ചിത്രത്തിന്റെ ഷൂട്ടിങ്ങ് പൂര്‍ത്തിയാകാനുള്ള സമയമായി. അതിന് ശേഷം ‘വാടി വാസല്‍’ എന്ന സൂര്യയുമായുള്ള ചിത്രവും വെട്രിമാരന്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ധനുഷ് പ്രധാന വേഷത്തിലെത്തിയ അസുരനാണ് അവസാനമായി പുറത്തിറങ്ങിയ വെട്രിമാരന്‍ ചിത്രം. ചിത്രത്തിലെ അഭിനയത്തിന് ഈ വര്‍ഷത്തെ മികച്ച നടനുള്ള ദേശീയ പുരസ്‌കാരം ധനുഷിന് ലഭിച്ചിരുന്നു.

About vetrimaran

More in Malayalam

Trending

Recent

To Top