
Bollywood
മലൈക എത്തിയത് ഹോട്ട് വേഷത്തിൽ ; പരിഹസിച്ച് സോഷ്യൽ മീഡിയ ആങ്ങളമാർ !
മലൈക എത്തിയത് ഹോട്ട് വേഷത്തിൽ ; പരിഹസിച്ച് സോഷ്യൽ മീഡിയ ആങ്ങളമാർ !

By
ശരീരസൗന്ദര്യത്തിന്റെ കാര്യത്തില്‍ പ്രത്യേകം ശ്രദ്ധിക്കുന്നവരാണ് ബോളിവുഡ് താരങ്ങള്‍. പല അവസരങ്ങളിലും മലൈക ഫാഷന്‍ ലോകത്തിന്റെ അഭിനന്ദനങ്ങള്‍ നേടിയെടുക്കുന്ന താരമാണ് .ഫാഷന്‍ ലോകത്തെ വ്യത്യസ്ത വേഷങ്ങളുടെ ഉടമയാണ് മലൈക അറോറ. വേദികള്‍ക്കനുസരിച്ച് വസ്ത്രം ധരിച്ചാണ് മലൈക ആരാധക ശ്രദ്ധ നേടിയത്.എന്നാൽ അതെ ആരാധകരാണ് ഇപ്പോൾ വിമർശനങ്ങൾ ഉയർത്തുന്നത് .
ഇത്തവണ ഒലിവ് ഗ്രീന്‍ മാക്സി ഡ്രസ്സ് ധരിച്ചെത്തിയ 45കാരിയായ മലൈക ഫാഷന്‍ പൊലീസിങ്ങും ട്രോളുകളുമാണ് നേരിട്ടത്. സുഹൃത്തിനൊപ്പം ഭക്ഷണം കഴിക്കാനാണ് താരം എത്തിയത്. കാറില്‍ നിന്നിറങ്ങി ഹോട്ടലിലേക്കു നടക്കുന്നതിനിടയില്‍ പലരും താരത്തിന്റെ ചിത്രങ്ങള്‍ എടുത്തു. ഇവ സമൂഹമാധ്യമങ്ങളില്‍ വൈറലായി. സ്ലീവ്ലസ് മാക്സിക്കൊപ്പം സ്ലിപ്പറും സണ്‍ഗ്ലാസുമായിരുന്നു ആക്സസറീസ്.
സിംപിള്‍ ലുക്ക് എന്നാല്‍ കുറച്ചു നാളുകളായി സംഘടിതമായ ആക്രമണങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ മലൈക നേരിടുന്നുണ്ട്. നിരവധി പരിഹാസങ്ങളും അധിക്ഷേപങ്ങളും കമന്റുകളായി എത്തും. ഇതു വീണ്ടും ആവര്‍ത്തിച്ചു. ‘നൈറ്റിയാണോ?, മുത്തശ്ശിയെ പോലെ ഉണ്ടല്ലോ?, എന്തിന് ശരീരം പ്രദര്‍ശിപ്പിക്കുന്നു? എന്നാണ് കമന്റുകള്‍.
അര്ജുന് കപൂറുമായി പ്രണയത്തിലാണെന്ന അഭ്യൂഹങ്ങള്‍ക്കു പിന്നാലെയാണ് മലൈകയ്ക്കു നേരെ സൈബര്‍ ആക്രമണങ്ങള്‍ തുടങ്ങിയത്. മലൈകയ്ക്ക് അര്‍ജുനേക്കാള്‍ 12 വയസ്സു കൂടുതലാണ്. ഇതാണ് തുടര്‍ച്ചയായുണ്ടാകുന്ന അധിക്ഷേപങ്ങള്‍ക്കു കാരണമായി പാപ്പരാസികള്‍ ചൂണ്ടികാട്ടുന്നത്.
സമൂഹമാധ്യമങ്ങളിലെ അധിക്ഷേപങ്ങളോടു പ്രതികരിക്കാതെ പതിവുപോലെ മൗനം തുടരുകയാണ് മലൈക.
malaika arora trolled by social media
പഹൽഗാമിൽ നടത്തിയ ഭീ കരാക്രമണത്തിന് പിന്നാലെ ഇന്ത്യ നടത്തിയ ‘ഓപ്പറേഷൻ സിന്ദൂർ’ എന്ന സൈനിക നീക്കത്തെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും പ്രശംസിച്ച്...
കുറച്ച് നാളുകൾക്ക് മുമ്പായിരുന്നു നടൻ സെയ്ഫ് അലി ഖാന് കുത്തേറ്റ സംഭവം വലിയ വാർത്തായായിരുന്നത്. ഇപ്പോഴിതാ തന്റെ അറസ്റ്റ് നിയമവിരുദ്ധമായി പ്രഖ്യാപിക്കണമെന്ന്...
‘ഓപ്പറേഷൻ സിന്ദൂർ’ എന്ന പേരിൽ സിനിമ പ്രഖ്യാപിച്ചതിന് പിന്നാലെ സംവിധായകന് കടുത്തവിമർശനം. സംവിധായകൻ ഉത്തം മഹേശ്വരിയ്ക്കാണ് വിമർശനം ഏറ്റുവാങ്ങേണ്ടിവന്നത്. പിന്നാലെ ഖേദം...
പ്രേക്ഷകർക്കേറെ സുപരിചിതയായ നടിയാണ് കങ്കണ റണാവത്ത്. സോഷ്യൽ മീഡിയയിൽ നടിയുടെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോഴിതാ ഹോളിവുഡിൽ അരങ്ങേറ്റം...
കുലദള്ളി കീല്യാവുഡോ എന്ന ചിത്രത്തിൽ നിന്ന് സോനു നിഗത്തിന്റെ ഗാനം നീക്കി അണിയറ പ്രവർത്തകർ. സോനു നിഗം മികച്ച ഗായകനെന്നതിൽ തർക്കമില്ല....