Connect with us

ഗ്രൗണ്ടിൽ അയാൾ നിലനിൽക്കും , പക്ഷെ ജീവിതത്തിൽ അയാൾക്ക് മറ്റൊരു കഥയാണ് – രോഹിത് ശർമയ്ക്ക് എതിരെ മുൻ കാമുകി സോഫിയ ഹയാത് !

Bollywood

ഗ്രൗണ്ടിൽ അയാൾ നിലനിൽക്കും , പക്ഷെ ജീവിതത്തിൽ അയാൾക്ക് മറ്റൊരു കഥയാണ് – രോഹിത് ശർമയ്ക്ക് എതിരെ മുൻ കാമുകി സോഫിയ ഹയാത് !

ഗ്രൗണ്ടിൽ അയാൾ നിലനിൽക്കും , പക്ഷെ ജീവിതത്തിൽ അയാൾക്ക് മറ്റൊരു കഥയാണ് – രോഹിത് ശർമയ്ക്ക് എതിരെ മുൻ കാമുകി സോഫിയ ഹയാത് !

രോഹിത് ശർമ്മയുമായുള്ള പ്രണയത്തെ തുടർന്ന് വാർത്തകളിൽ നിറഞ്ഞ നടിയാണ് സോഫിയ ഹായത് . പിന്നീട് ഈ ബന്ധത്തിൽ വിള്ളലുകൾ ഉണ്ടാകുകയും രണ്ടു വഴിക്ക് ഇരുവരും പിരിയുകയും ചെയ്തു . ഇപ്പോൾ വിരാട് കോഹ്ലി – രോഹിത് ശർമ്മ ആരാധക തർക്കത്തിൽ ഇടപെടുകയാണ് സോഫിയ ഹയാത് .

രോഹിത് ശര്‍മ്മയുമായി സോഫിയയ്ക്കുണ്ടായ പ്രണയത്തെ കുറിച്ച്‌ ആരാധകന്‍ പറഞ്ഞപ്പോഴാണ് താരം മറുപടിയുമായി രംഗത്ത് എത്തിയത്.

‘ലേസി എലഗന്‍സ്’ എന്ന ട്വിറ്റര്‍ പേജിലാണ് തിരക്കുള്ള ഒരു ഗാലറിയുടേയും ആളൊഴിഞ്ഞ ഒരു ഗാലറിയുടേയും ചിത്രം ട്വീറ്റ് ചെയ്താണ് ആരാധകന്‍ പോസ്റ്റ് ഇട്ടത്. തിരക്കുള്ള ഗാലറി കോലിയുടേയും അനുഷ്‌കയുടേയും ആരധകരുടേതാണെന്നും ആളൊഴിഞ്ഞ ഗാലറി കോലിയുടെ മാത്രം ആരാധകരുടേതാണെന്നുമായിരുന്നു ട്വീറ്റ്. ഈ ട്വീറ്റിന് സൗമ്യ മൊഹന്തി എന്ന ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്നാണ് മറുപടി വന്നത്.

ഫോര്‍ബ്‌സിന്റെ സര്‍വേ പ്രകാരം ഇന്ത്യയിലെ രണ്ടാമത്തെ ഏറ്റവും ധനികനായ സെലിബ്രിറ്റിയാണ് കോലി. ഇ.എസ്.പി.എന്നിന്റെ സര്‍വേ പ്രകാരം ലോകത്തെ ഏറ്റവും പ്രശസ്തനായ ഏഴാമത്തെ കായിക താരമാണ് കോലി. സോഫിയ ഹയാതുമായി ഡേറ്റിങ് മാത്രമാണ് രോഹിതിന്റെ കഴിവ്. അതിന് നമ്മള്‍ എന്തു ചെയ്യാനാണ് എന്നും സോഫിയ ഹയാതിനെ ടാഗ് ചെയ്ത് സൗമ്യ മൊഹന്തി മറുപടി ട്വീറ്റില്‍ ചോദിച്ചു.

ഇതോടെയാണ് സോഫിയ രംഗത്ത് എത്തിയത്. ” ഒരാള്‍ എന്തു നേട്ടം സ്വന്തമാക്കിയോ അതിന്റെ അടിസ്ഥാനത്തില്‍ ഞാന്‍ അയാളെ വിലമതിക്കുന്നില്ല. ഗ്രൗണ്ടില്‍ പന്തുകള്‍ നേരിടുന്നത് മാത്രമാണ് അയാളുടെ നേട്ടം. ഞാന്‍ ഒരാളുടെ സത്യസത്യന്ധതയ്ക്കാണ് വില നല്‍കുന്നത്. അയാള്‍ക്ക് അതില്ല. ഗ്രൗണ്ടില്‍ അയാള്‍ എന്നും നിലനില്‍ക്കും. പക്ഷേ ഗ്രൗണ്ടിന് പുറത്ത് മറ്റൊരു കഥയാണ് ” സോഫിയ ട്വീറ്റ് ചെയ്തു.

sofia hayat against rohit sharma

More in Bollywood

Trending

Recent

To Top