
Malayalam Breaking News
പല്ലു തേച്ചുകൊണ്ടിരുന്ന എന്നെ പിടിച്ചുകൊണ്ടു പോയി ലാൽ ജോസ് നായികയാക്കി – സംവൃത സുനിൽ
പല്ലു തേച്ചുകൊണ്ടിരുന്ന എന്നെ പിടിച്ചുകൊണ്ടു പോയി ലാൽ ജോസ് നായികയാക്കി – സംവൃത സുനിൽ
Published on

By
ലാൽ ജോസ് ചിത്രം രസികനിലാണ് സംവൃത സുനിൽ മലയാള സിനിമയിലേക്ക്അരങ്ങേറിയത് .സിനിമയിലേക്ക് തിരഞ്ഞെടുത്തതിനെ പറ്റി മനസ് തുറക്കുകയാണ് സംവൃത സുനിൽ.
എറണാകുളം സെന്റ് തെരേസാസ് കോളേജില്‍ പഠിക്കുന്ന കാലത്ത് ഹോസ്റ്റലില്‍ നിന്നു പല്ലു തേച്ചു കൊണ്ടിരുന്നപ്പോഴാണ് സംവിധായകന് ലാല്‍ജോസും ഛായാഗ്രഹകന് രാജീവ് രവിയും ചേര്‍ന്ന് തന്നെ കാണാന്‍ വന്നതെന്ന് നടി സംവൃത സുനില്‍.
കോളേജ് ഹോസ്റ്റലില്‍ രാവിലെ എഴുന്നേറ്റ് പല്ലൊക്കെ തേച്ച് റെഡിയാകാനൊരുങ്ങുമ്ബോഴാണ് ലാല്‍ജോസ് ഏട്ടനും രാജീവേട്ടനും എന്നെ കാണാന്‍ വരുന്നത്. സംവൃത പറഞ്ഞു തുടങ്ങി. സംവിധായകന് രഞ്ജിത്ത് അങ്കിള്‍ കുടുംബസുഹൃത്താണ്. അങ്കിള്‍ പറഞ്ഞാണ് അവര്‍ എന്നെ കാണാന്‍ വരുന്നത്. തലേ ദിവസം വീട്ടില്‍ നിന്നും വിളിച്ചു പറഞ്ഞിരുന്നെങ്കിലും സിനിമയിലഭിനയിക്കാന്‍ ഒട്ടും താത്പര്യമില്ലാതിരിക്കുകയായിരുന്നു.
അമ്മ വിളിച്ചപ്പോഴും ഞാന്‍ കാണാനൊന്നും ചെല്ലില്ലെന്നും പറഞ്ഞ് ഇരിക്കുകയായിരുന്നു. റൂംമേറ്റ്സ് എന്നെ റെഡിയാക്കി വിട്ടു. അവരുടെ മുന്നില്‍ ചെന്ന് നിന്നു. നെര്‍വസ് ആയി. പെട്ടെന്ന് ഇവരെന്റെ ഉയരമെത്രയെന്നൊക്കെ ചോദിച്ചു. ഉയരം കൂട്ടിപ്പറഞ്ഞാല്‍ അവര്‍ പേടിക്കുമല്ലോ എന്നു കരുതി അഞ്ച് അടി ഏഴിഞ്ച് ഉയരമുള്ളത് അഞ്ച് എട്ടില്‍ കൂടുതലുണ്ടെന്നു പറഞ്ഞു. കുറച്ചു ഫോട്ടോസ് എടുക്കട്ടേയെന്നു ചോദിച്ച് അതൊക്കെ എടുത്തു കൊണ്ടു പോയി. കുറച്ചു കഴിഞ്ഞ് എന്റെ വീട്ടിലേക്ക് വിളിച്ചു പറഞ്ഞു. എന്നെ സെലക്റ്റ്ചെയ്തു എന്ന്. പിറ്റേ ദിവസം രസികന്റെ ഷൂട്ടും തുടങ്ങി. അങ്ങനെയായിരുന്നു തന്റെ സിനിമാപ്രവേശമെന്നു പറഞ്ഞ് സംവൃത ചിരിച്ചു.
എന്നു നിന്റെ മൊയ്തീനിലെ കാഞ്ചനമാല എന്ന കഥാപാത്രമായി പാര്‍വതിയെ കണ്ടപ്പോള്‍ വലിയ ആരാധന തോന്നിയിരുന്നുവെന്നും സംവൃത പറഞ്ഞു. അങ്ങനെയൊരു റോള്‍ ലഭിച്ചിരുന്നെങ്കില്‍ എന്നു ആഗ്രഹവും തോന്നിയിരുന്നു. പാര്‍വതി അത് അസ്സലായി ചെയ്തിട്ടുമുണ്ടെന്നും സംവൃത അഭിപ്രായപ്പെടുന്നു.
വളരെ നാളുകള്‍ക്കു ശേഷം തിരിച്ചുവരുന്ന സിനിമയാണിത്. ഇതിനിടയില്‍ ഒന്നു രണ്ട് തിരക്കഥകള്‍ കേട്ടിരുന്നു. ചെയ്യണമെന്നാഗ്രഹം തോന്നിയവ തന്നെയായിരുന്നു. എല്ലാം കൂടി ഒത്തു വരാതിരുന്നപ്പോള്‍ ചെയ്തില്ല. സത്യം പറഞ്ഞാല്‍ വിശ്വസിക്കുവോ എന്ന ഈ ചിത്രത്തിന്റെ കഥ എന്നെ ആകര്‍ഷിച്ചിരുന്നു. ഷൂട്ടിങ് പെട്ടെന്നു തീരും എന്നതുകൊണ്ടും സ്കൂളില്‍ പഠിക്കുന്ന മകനെ കുറച്ചു ദിവസം കൂടെ നിര്‍ത്താമെന്നതു കൊണ്ടും സിനിമ ചെയ്യാന്‍ തന്നെ തീരുമാനിച്ചു.
തൊണ്ടിമുതലും ദൃസ്സാക്ഷിയും ഒക്കെ കണ്ടപ്പോഴേ ഇഷ്ടപ്പെട്ടിരുന്ന തിരക്കഥാകൃത്താണ് സജീവ് പാഴൂര്‍. പിന്നെ പ്രജിത്തേട്ടനെപ്പോലെയുള്ള സംവിധായകര്‍ക്കൊപ്പം ജോലി ചെയ്യാനാഗ്രഹിച്ചിരുന്നു. വേറൊരു നടി ചെയ്യേണ്ട റോളിലേക്കാണ് എന്നെ വിളിക്കുന്നത്. അവര്‍ പെട്ടെന്ന് പിന്മാറിയിരുന്നു. ഷൂട്ട് ഒക്കെ തുടങ്ങി കുറച്ചു ദിവസം കഴിഞ്ഞ് പെട്ടെന്നാണ് എനിക്ക് കോള്‍ വരുന്നത്. ഒരാഴ്ച്ചയ്ക്കകം ഞാന്‍ നാട്ടില്‍ വരാന്‍ തീരുമാനിക്കുകയായിരുന്നു. സംവൃത പറഞ്ഞു.
samvrutha sunil about first movie
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്‍കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...