പൃഥ്വി അണിഞ്ഞിരിക്കുന്ന വാച്ച് ഹബ്ലോട്ട് അല്ലെന്ന് ആരാധകനോട് സുപ്രിയ

ഇന്‍സ്റ്റഗ്രാമില്‍ വളരെ സജീവമാണ് പൃഥ്വിരാജിന്റെ ഭാര്യ സുപ്രിയ. ഒന്നര ലക്ഷത്തിലധികം ഫോളോവേഴ്സാണ് ഇന്‍സ്റ്റഗ്രാമില്‍ അവര്‍ക്കുള്ളത്. ഇന്‍സ്റ്റഗ്രാമില്‍ അവര്‍ ഏറ്റവും ഒടുവില്‍ പോസ്റ്റ് ചെയ്ത ചിത്രത്തിന് അവര്‍ സാധാരണ ഇടുന്ന ചിത്രങ്ങളേക്കാള്‍ കൂടുതല്‍ ലൈക്കുകള്‍ ലഭിച്ചു.
വാഹനമോടിയ്ക്കുന്ന പൃഥ്വിരാജിന്റെ ചിത്രം ആയിരുന്നു പോസ്റ്റ് ചെയ്തത്. എന്നാല്‍ പൃഥ്വിയെ പൂര്‍ണ്ണമായും കാണാന്‍ സാധിക്കുന്ന തരത്തിലുള്ള ചിത്രമായിരുന്നില്ല. മറിച്ച് സ്റ്റിയറിംഗ് പിടിച്ചിരിക്കുന്ന കൈകള്‍ മാത്രമായിരുന്നു ചിത്രത്തില്‍ ഉണ്ടായിരുന്നത്. കറുത്ത സ്ട്രാപ്പും ഡയലുമുള്ള ഒരു വാച്ച് അദ്ദേഹം കെട്ടിയിരിക്കുന്നത് ചിത്രത്തില്‍ വ്യക്തമായിരുന്നു.
ചിത്രം പോസ്റ്റ് ചെയ്തതിന് പിന്നാലെ ആ വാച്ചിനെ കുറിച്ചായി ആരാധകരുടെ അന്വേഷണം. ഏത് വാച്ചാണ് അതെന്നായിരുന്നു താഴെ കമന്റുമായെത്തിയ പൃഥ്വിയുടെ ആരാധകരില്‍ ചിലര്‍ക്ക് അറിയേണ്ടത്.
കാഴ്ചയിലെ സാമ്യം വച്ച് ചില ബ്രാന്റുകളുടെ പേരും ആരാധകരില്‍ ചിലര്‍ ചോദിച്ചു. സ്വിസ് ലക്ഷ്വറി വാച്ച് നിര്‍മ്മാതാക്കളായ ‘ഹബ്ലോട്ടി’ന്റെ വാച്ച് ആണോ അതെന്നായിരുന്നു ഒരു പൃഥ്വി ആരാധകന്റെ ചോദ്യം. പിന്നാലെ സുപ്രിയയുടെ മറുപടിയും വന്നു. ‘ഹബ്ലോട്ട് അല്ല, മറിച്ച് അതൊരു എപി റോയല്‍ ഓക് ഓഫ്ഷോര്‍ ഡൈവര്‍’ ആണ്. ഈയടുത്ത് ഞങ്ങളുടെ വെഡ്ഡിംഗ് ആനിവേഴ്സറിക്ക് ഡയറക്ടര്‍ സാറിന് ഞാന്‍ നല്കിയ സമ്മാനം’ എന്നായിരുന്നു സുപ്രിയയുടെ മറുപടി.
ഹബ്ലോട്ട് പോലെ തന്നെ സ്വിറ്റ്സര്‍ലന്‍ഡില്‍ നിന്നുതന്നെയുള്ള ലക്ഷ്വറി വാച്ച് നിര്‍മ്മാതാക്കളാണ് എപി എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന ‘ഓഡിമാര്‍ പിഗെ’. അതില്‍ പൃഥ്വി ധരിച്ചിരിക്കുന്ന റോയല്‍ ഓക് ഓഫ്ഷോര്‍ ഡൈവറിന്റെ വില 19,900 യുഎസ് ഡോളറാണ്. അതായത് 13.8 ലക്ഷം ഇന്ത്യന്‍ രൂപ.
prithvi’s watch -supiya tells fans-not hablot-instagram
മലയാളികളുടെ ജനപ്രിയ നടനാണ് ദിലീപ്. ജനപ്രിയൻ എന്ന ലേബലിൽ ദിലീപ് അറിയപ്പെടുമ്പോൾ അത് പ്രേക്ഷകരുടെ പിന്തുയും വളരെപ്രധാനമാണ്. ദിലീപ് ചിത്രങ്ങളിൽ ഒരു...
പ്രേക്ഷകർക്കേറെ സുപരിചിതനാണ് ആസിഫ് അലി. ഇപ്പോഴിതാ ഒരു അഭിമുഖത്തിൽ നടൻ പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്. നേരിട്ട് അഭിപ്രായം പറയാൻ ധൈര്യം ഇല്ലാത്തവരാണ്...
നിരവധി ചിത്രങ്ങളിലൂടെ വ്യത്യസ്തങ്ങാളായ കഥാപാത്രങ്ങൾ ചെയ്ത് പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ നടനാണ് മുകേഷ്. നാടാകാചാര്യനായ ഒ.മാധവന്റെയും നടി വിജയകുമാരിയുടെയും മകനായി ജനിച്ച...
ബാഹുബലി എന്ന ചിത്രത്തിലൂടെ ലോകമെമ്പാടുമുള്ള സിനിമാപ്രേമികളുടെ ഇഷ്ടതാരമായി മാറിയ പാൻ ഇന്ത്യൻ താരമാണ് പ്രഭാസ്. 2022ൽ ഈശ്വർ എന്ന സിനിമായിലൂടെ അരങ്ങേറ്റം...
മലയാള സിനിമയിലെ എക്കാലത്തെയും ചോക്ലേറ്റ് ഹീറോയാണ് കുഞ്ചാക്കോ ബോബൻ. നിരവധി പ്രണയ നായകന്മാർ വന്നിട്ടുണ്ടെങ്കിലും കുഞ്ചാക്കോ ബോബൻ എന്ന നടൻ പ്രേഷക...