
Uncategorized
ലൂസിഫർ കണ്ടതിനു പിന്നാലെ സൂര്യ പ്രിത്വിരാജിനെ വിളിച്ചതെന്തിന് ? – വെളിപ്പെടുത്തി സൂര്യ !
ലൂസിഫർ കണ്ടതിനു പിന്നാലെ സൂര്യ പ്രിത്വിരാജിനെ വിളിച്ചതെന്തിന് ? – വെളിപ്പെടുത്തി സൂര്യ !

By
മലയാള സിനിമയുടെ ആരാധകനാണ് സൂര്യ. ഒപ്പം മോഹൻലാലിന്റേയും. ഷൂട്ടിംഗ് തിരക്കുകൾക്കിടയിലും മലയാളത്തിന്റെ ആദ്യ 200 കോടി ചിത്രമായ ലൂസിഫർ കാണാൻ സൂര്യ സമയം കണ്ടെത്തി.
ലൂസിഫർ സിനിമ കണ്ടുവെന്നും വളരെയധികം ഇഷ്ടമായെന്നും സൂര്യ പറഞ്ഞു. മോഹൻലാലിനെ ഇത്ര മനോഹരമായ രീതിയിൽ ഫ്രെയിമിൽ അവതരിപ്പിച്ചതിന് പൃഥ്വിരാജിനെ വിളിച്ച് അഭിനന്ദിച്ചിരുന്നു. ലൂസിഫർ കണ്ടു, ഇനി ഉയരെ സിനിമ കാണണമെന്നും സൂര്യ ആഗ്രഹം പ്രകടിപ്പിച്ചു.
തമിഴ് സൂപ്പർ താരം സൂര്യയുടെ എൻ ജി കെ നാളെ റിലീസ് ആകുകയാണ്. ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി കേരളത്തിലും സൂര്യയും അണിയറ പ്രവർത്തകരും എത്തി. എൻ ജി കെക്ക് വേണ്ടിയാണു കൊച്ചിയിൽ എത്തിയതെങ്കിലും സൂര്യ സംസാരിച്ചത് മോഹൻലാലിനെ കുറിച്ചാണ്.
മോഹൻലാൽ എന്ന ഇതിഹാസ നടനൊപ്പമാണ് അഭിനയിക്കുന്നതെന്ന് ആദ്യം വിശ്വസിക്കാനായില്ലെന്ന് സൂര്യ. കാപ്പാൻ’ സിനിമയിൽ മോഹൻലാലിനൊപ്പം അഭിനയിച്ചപ്പോഴുണ്ടായ അനുഭവത്തെക്കുറിച്ച് സൂര്യ പറഞ്ഞത്.
”എന്റെ തോളിൽ കൈയ്യിട്ട് എന്നോട് സംസാരിക്കുന്നുവെന്നും മോഹൻലാലിനൊപ്പമാണ് അഭിനയിച്ചു കൊണ്ടിരിക്കുന്നതെന്നും ഞങ്ങൾ രണ്ടുപേരും ഒരേ ഫ്രെയിമിലാണെന്നൊന്നും എനിക്ക് ആദ്യം വിശ്വസിക്കാനായില്ല. മോഹൻലാലിന്റെ മുന്നിലാണല്ലോ അഭിനയിക്കുന്നതെന്നോർത്ത് ആദ്യ ഷോട്ടിൽ അഭിനയിക്കുമ്പോൾ എനിക്ക് ചെറിയ പരിഭ്രമമായിരുന്നു. മോഹൻലാൽ അസാധ്യ വ്യക്തിയാണ്.”
surya about lucifer
രജപുത്ര വിഷ്വൽ മീഡിയായുടെ ബാനറിൽ എം.രഞ്ജിത്ത് നിർമ്മിച്ച് തരുൺ മൂർത്തി സംവിധാനം ചെയ്ത തുടരും എന്ന സിനിമ ലോകമെമ്പാടും മികച്ച അഭിപ്രായം...
മലയാള മിനിസ്ക്രീന്‍ ബിഗ്സ്ക്രീന്‍ പ്രേക്ഷകര്‍ക്കേറെ പ്രിയങ്കരായ താര ജോഡികളാണ് ഗോപിക അനിലും ഗോവിന്ദ് പത്മസൂര്യയും. ജനുവരി 28 നായിരുന്നു ഇരുവരും വിവാഹിതരായത്....
മലയാളികളുടെ ജനപ്രിയ നായകനാണ് ദിലീപ്. സ്റ്റേജുകളിൽ മിമിക്രി താരമായി തന്റെ കരിയർ തുടങ്ങിയ ദിലീപ് ഇപ്പോൾ മലയാളികളുടെ പ്രിയപ്പെട്ട താരമായി നിർമ്മാതാവായി...
മലയാളികളുടെ ഇഷ്ട്ട താരം നവ്യ നായർ ഇപ്പോൾ സിനിമയിൽ സജീവമാകുകയാണ്. മാത്രമല്ല സമൂഹ മതങ്ങളിൽ സജീവമായ താരത്തിന് നിരവധി വിവാദങ്ങളിലും പെടേണ്ടതായി...
സിനിമയില്‍ എത്തുന്നതിന് മുന്‍പ് തന്നെ നിറയെ ആരാധകരെ സ്വന്തമാക്കിയ താരമാണ് പ്രണവ് മോഹന്‍ലാല്‍. തുടക്കത്തില്‍ താരപുത്രന് എന്ന ലേബലിലാണ് പ്രണവ് അറിയപ്പെട്ടതെങ്കിലും...