Connect with us

മോഹൻലാൽ ആരാധിക്കുന്ന ആ രണ്ടു സൂപ്പർ നടന്മാർ !

Uncategorized

മോഹൻലാൽ ആരാധിക്കുന്ന ആ രണ്ടു സൂപ്പർ നടന്മാർ !

മോഹൻലാൽ ആരാധിക്കുന്ന ആ രണ്ടു സൂപ്പർ നടന്മാർ !

ലോകമെമ്പാടും ആരാധകരുള്ള സൂപ്പർ താരമാണ് മോഹൻലാൽ . ഇന്ന് കോടിക്കണക്കിനു ആളുകൾ തന്നെ ആരാധിക്കുമ്പോൾ മോഹൻലാൽ ആരാധിച്ചിരുന്നത് രണ്ടു വ്യക്തികളെ ആണ്.

മലയാളത്തിന്റെ നിത്യ ഹരിത നായകന്‍ പ്രേം നസീറിനോടായിരുന്നു മോഹന്‍ലാലിന്‍റെ കടുത്ത ആരാധന പിന്നെ ഒരു താരം തമിഴിലെ എംആര്‍ രാധയായിരുന്നു.

‘ആട്ടക്കലാശം’, ‘പടയോട്ടം’ എന്നീ സിനിമകളില്‍ പ്രേം നസീറിനൊപ്പം അഭിനയിക്കാന്‍ മോഹന്‍ലാലിന് ഭാഗ്യം ലഭിച്ചിട്ടുണ്ട്, പ്രേം നസീര്‍ സംവിധാനം ചെയ്യാനിരുന്ന സിനിമയില്‍ മോഹന്‍ലാല്‍ ആയിരുന്നു നായകന്‍ എന്നതാണ് മറ്റൊരു കൗതുകം. ചെറുപ്പത്തില്‍ ഒരുപാടു ആരാധിച്ചിരുന്ന താരത്തിനൊപ്പം അഭിനയിക്കുകയും അദ്ദേഹം ആലോച്ചിരുന്ന പ്രോജക്റ്റില്‍ നായകനാകാനുള്ള സൗഭാഗ്യം സിദ്ധിച്ച മോഹന്‍ലാല്‍ പ്രേം നസീറിന് ശേഷം മലയാളം കണ്ട വലിയ സൂപ്പര്‍ താരങ്ങളില്‍ ഒരാളാണ്.

ഒരു ടിവി ചാനലിലെ ടോക് ഷോയ്ക്കിടെയാണ് തന്റെ കൗമാരകാലത്ത് ഇഷ്ടപ്പെട്ടിരുന്ന സിനിമാ താരങ്ങളെക്കുറിച്ച്‌ മോഹന്‍ലാല്‍ മനസ്സ് തുറന്നത്.പ്രേം നസീറിനെയും എംആര്‍ രാധയെയും മാത്രമല്ല അന്ന് നന്നായി അഭിനയിച്ചിരുന്ന എല്ലാവരെയും താന്‍ ഇഷ്ടപ്പെട്ടിരുന്നതായി മോഹന്‍ലാല്‍ പറയുന്നു.ഇട്ടിമണി മെയ്ഡ് ഇനി ചൈന, കുഞ്ഞാലി മരയ്ക്കാര്‍, ബിഗ്‌ ബ്രദര്‍ എന്നിവയാണ് പുറത്തിറങ്ങാനിരിക്കുന്ന മോഹന്‍ലാല്‍ ചിത്രങ്ങള്‍.

mohanlal about his favourite actor

More in Uncategorized

Trending