ഇതൊക്കെ വെരി സിംപിള്‍ !!! ടോവിനോയുടെ കിടിലന്‍ ആക്ഷന്‍ രംഗം

മലയാളത്തിലെ യുവ താരം ടോവിനോ തോമസ് തുടര്‍ച്ചയായ പ്രകടനങ്ങളിലൂടെ പ്രേക്ഷകരുടെ ഇഷ്ടം നേടി മുന്നേറുകയാണ്. അരുണ്‍ റുഷ്ദി സംവിധാനം ചെയ്ത ഷോര്‍ട്ട് ഫിലിം ഗ്രിസയിലിയില്‍ ആണ് ഇദ്ദേഹം ആദ്യം അഭിനയിച്ചത്. പ്രഭുവിന്റെ മക്കള്‍ എന്ന സിനിമയിലൂടെ മലയാള സിനിമയിലേക്ക് കാലെടുത്ത് വെച്ച ടോവിനോ പ്രേക്ഷക ശ്രദ്ധ നേടിയത് ദുല്‍ഖര്‍ സല്‍മാന്റെ കൂടെ എ.ബി.സി.ഡി.യില്‍ അഭിനയിച്ചതിന് ശേഷമാണ്. മാര്ട്ടിന് പ്രക്കാട്ട് സംവിധാനം ചെയ്ത ചിത്രം ബോക്സ്ഓഫീസില്‍ വന്‍ വിജയമായിരുന്നു. ഏറ്റവും അവസാനം ഇറങ്ങിയ എല്ലാ ചിത്രങ്ങളും വന്‍ പ്രദര്‍ശന വിജയമാണ് തിയേറ്ററുകളില്‍ നിന്നും നേടിയിട്ടുള്ളത്. ഇപ്പോഴിറങ്ങിയ ലൂസിഫരാണ് താരത്തിന്റെ ഒടുവില്‍ റിലീസ് ചെയ്ത ചിത്രം.മലയാള സിനിമയിലെത്തുന്നതിനും മുന്‍പ് പരസ്യങ്ങളിലും ഷോര്‍ട് ഫിലിമികളിലും അഭിനയിച്ചിട്ടുണ്ട് . മോഡലിംഗ് രംഗത്തു നിന്നും സിനിമയിലെത്തിയ അഭിനേതാവാണ് ടോവിനോ തോമസ്. ഇന്ദുലേഖ ഹെയര്‍ കെയര്‍ ഓയിലിന്റെ പരസ്യമാണ് ടോവിനോയെ ശ്രദ്ധേയനാക്കിയത്.
സിനിമയിലേക്ക് കാലടുത്തുവയ്ക്കുന്നതിന് മുന്‍പ് താന്‍ അനുഭവിച്ച കഷ്ടപാടുകളെക്കുറിച്ച് ഒരിക്കല്‍ താരം പ്രേക്ഷകരോട് മനസ് തുറന്നിട്ടുണ്ട്. ‘സിനിമയില്‍ അവസരം തേടിയും, നടനാകാന്‍ കൊതിച്ചും ഒരുപാട് അലഞ്ഞിട്ടുണ്ട്. പിന്തള്ളപ്പെടുമ്പോഴെല്ലാം പിടിച്ചുനില്ക്കാന് നിരന്തരം പരിശ്രമിക്കുകയായിരുന്നു. വിജയങ്ങള്‍ ഇന്ന് കൂട്ടുവരുമ്പോള്‍ സന്തോഷമുണ്ട്. തുടര്‍ന്നും അത്തരം നേട്ടങ്ങള്‍ ഉണ്ടാകട്ടെയെന്ന് ആഗ്രഹിക്കുന്നു പ്രാര്‍ഥിക്കുന്നു’. എന്നായിരുന്നു ടോവിനോ പറഞ്ഞിട്ടുള്ളത്.
ഓരോ ചിത്രങ്ങളിലും വ്യത്യസ്ത വേഷ പകര്ച്ചകളില് താരം പ്രത്യക്ഷപ്പെടാറുള്ളത്. താരത്തിന്റെ സ്റ്റൈലിനൊത്ത് ഗെറ്റപ്പിലും മാറ്റം വരുത്തുന്നത് ആരാധകര്‍ക്ക് ഏറെ ഇഷ്ടമാണ്. ടൊവിനോയുടെ സ്റ്റൈല്‍ എപ്പോഴും സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. ഉയരെയ്ക്ക് ശേഷം ടൊവിനോ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രമാണ് കല്‍ക്കി. ചിത്രത്തില്‍ പോലീസ് ഗെറ്റപ്പിലാണ് ടൊവിനോ പ്രത്യക്ഷപ്പെടുന്നത്. വൈറസ്, ലുക്ക, കിലോമീറ്റേഴ്സ് ആന്‍ഡ് കിലോമീറ്റേഴ്സ് ഇവയാണ് ടൊവിനോയുടെ ഇനി പുറത്തു വരാനുളള പുതിയ ചിത്രങ്ങള്‍.
Tovino thomas action….
ആനപ്പാറ അച്ചാമ്മയും അഞ്ഞൂറാനും തമ്മിലുള്ള വർഷങ്ങൾ നിറഞ്ഞ പകയുടെ കഥ പറഞ്ഞ ചിത്രമായിരുന്നു 1991ൽ സിദ്ദിഖ് ലാലിൻറെ സംവിധാനത്തിൽ പുറത്തിറങ്ങിയ ഗോഡ്ഫാദർ....
ബിഗ് ബോസിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ താരമാണ് ബ്ലെസ്ലി. ഗായകനും സംഗീത സാവിധായകനുമെല്ലാമായി തിളങ്ങുമ്പോഴും ബ്ലെസ്ലിയെ പ്രേക്ഷകര്‍ ഏറ്റെടുത്തത് ബിഗ് ബോസിലൂടെയാണ്....
പ്രായത്തെയും പരീക്ഷയെയും തോൽപിച്ച് മലയാളിയുടെ അഭിമാനമായ കാർത്യായനിയമ്മയെ മലയാളികൾ മറക്കാനിടയില്ല .. സംസ്ഥാന സർക്കാരിന്റെ അക്ഷരലക്ഷം പദ്ധതിയിലെ ഒന്നാം റാങ്ക് ജേതാവായിരുന്നു...
20 വര്‍ഷങ്ങള്‍ക്കു മുന്‍പെത്തിയ രാജസേനന് ചിത്രത്തിലൂടെനടനായും നായകനായും ഒരുമിച്ച് അരങ്ങേറ്റം കുറിച്ച പൃഥ്വിരാജ് ഇന്ന് മലയാളിക്കെന്നല്ല, ഇന്ത്യന്‍ സിനിമാപ്രേമികള്‍ക്കുതന്നെ സുപരിചിതനാണ്. നടനായി...
Super Stars who Beat their Fans – ആരാധകരെ തല്ലിയ സൂപ്പർ താരങ്ങൾ…! വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക