ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന യുവാക്കള്‍ ആദ്യം പോലീസില്‍ പരാതിപ്പെടാന്‍ തയ്യാറായിരുന്നില്ല. എന്നാല്‍ അപകടമാണെന്ന യുവാക്കളുടെ മറുപടിയില്‍ തൃപ്തി വരാതെ ഡോക്ടര്‍ ജനപ്രതിനിധികളെ വിവരം അറിയിച്ചതിനെ തുടര്‍ന്നാണ് സംഭവം പുറത്തറിഞ്ഞത്. കരംവീരും അവിനാശും ഒരു വിവാഹചടങ്ങ് കഴിഞ്ഞ് മടങ്ങവെ മദ്യപിച്ച് കാറിലെത്തിയ ആറംഗ സംഘം ഇവരെ വഴിയില്‍ തടഞ്ഞു നിര്‍ത്തി. ശേഷം ബലം പ്രയോഗിച്ച് കാറില്‍ കയറ്റി വിജനമായ സ്ഥലത്തെത്തിച്ച് വിവസ്ത്രരാക്കി ക്രൂരമായി മര്‍ദിക്കുകയായിരുന്നു.
തുടര്‍ന്ന് തീപ്പെട്ടിയുരച്ച് ജനനേന്ദ്രിയങ്ങള്‍ കത്തിച്ചു. വേദനകൊണ്ട് പുളഞ്ഞ യുവാക്കള്‍ നിലവിളിച്ചതോടെ നാട്ടുകാര്‍ സംഭവസ്ഥലത്തേക്ക് ഓടിയെത്തി. അപ്പോഴേയ്ക്കും പണം അപഹരിച്ച് പ്രതികള്‍ ഓടി രക്ഷപ്പെട്ടിരുന്നു. 3,800 രൂപയാണ് ആറംഗ സംഘം തട്ടിയെടുത്തത്. തുടര്‍ന്ന് നാട്ടുകാര്‍ ചേര്‍ന്ന് കരംവീരിനെയും അവിനാശിനെയും ആശുപത്രിയിലെത്തിച്ചു. പ്രതികള്‍ ജനനേന്ദ്രിയം കത്തിക്കുന്ന വീഡിയോ എടുത്ത് സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചതായും എഫ് ഐ ആറില്‍ പരാമര്‍ശിക്കുന്നുണ്ട്.
രാജസ്ഥാനിലെ സിക്കാര്‍ ജില്ലയിലെ ദോഡയില്‍ മെയ് 17 നാണ് സംഭവം. ബന്ധുക്കളായ കരംവീര്‍,അവിനാശ് എന്നിവരാണ് ആക്രമണത്തിന് ഇരയായത്. രാജസ്ഥാന് പോലീസാണ് കേസ് അന്വേഷിക്കുന്നത്.
ബോളിവുഡിൽ നിരവധി ആരാധകരുള്ള നടനാണ് ആമിർ ഖാൻ. സോഷ്യൽ മീഡിയയിൽ അദ്ദേഹത്തിന്റെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോഴിതാ മഹാഭാരതം...
പ്രേക്ഷകർക്കേറെ പ്രിയങ്കരിയായ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറാണ് ദിയ കൃഷ്ണ. നടൻ കൃഷ്ണകുമാറിന്റെ മകൾ കൂടിയായ ദിയയുടെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി...
ഒരുകാലത്ത് മലയാളികളുടെ മനസിലിടം നേടിയ താര ജോഡികളായിരുന്നു ദിലീപും മഞ്ജു വാര്യരും. വർഷങ്ങൾക്ക് മുമ്പ് ഇരുവരും വേർപിരിഞ്ഞുവെന്ന വാർത്ത ഏറെ ദുഃഖത്തോടെയാണ്...