Connect with us

പ്ലസ്ടു വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടിയെ വീട്ടിലെ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയതോടെ പിതാവടക്കം സംശയത്തിന്റെ മുൾമുനയിലായി… കൊല്ലം പുനലൂരിൽ ഏറെ കോളിളക്കം സൃഷ്ടിച്ച കേസിൽ രണ്ടു വർഷത്തിന് ശേഷം വിധി… 16 പതിനാറുകാരിയെ കൊലപ്പെടുത്തിയ ശേഷം ലൈംഗികപീഡനത്തിനിരയാക്കി ഓട്ടോറിക്ഷ ഡ്രൈവര്‍ക്ക് ജീവപര്യന്തം

News

കൊല്ലം പുനലൂര്‍ വെട്ടിത്തിട്ടയില്‍ പതിനാറുകാരിയെ കൊലപ്പെടുത്തിയ ശേഷം ലൈംഗികപീഡനത്തിനിരയാക്കിയ കേസില്‍ സമീപവാസിയായ ഓട്ടോറിക്ഷ ഡ്രൈവര്‍ക്ക് ജീവപര്യന്തം. ഇതിന് പുറമെ 43 വര്‍ഷം കഠിനതടവും കോടതി വിധിച്ചു. പിറവന്തൂര്‍ സ്വദേശി സുനില്‍കുമാറിനെയാണ് കൊല്ലം ജില്ലാ ഒന്നാം അഡീ.സെഷന്‍സ് കോടതി ജഡ്ജ് ഇ. ബൈജു ശിക്ഷിച്ചത്. മൂന്നു ലക്ഷം രൂപ പിഴയും അടയ്ക്കണം.

2017 ജൂലൈ 29 നാണ് പ്ലസ്ടു വിദ്യാര്‍ത്ഥിനിയായ പെന്‍കുട്ടിയെ വീട്ടിലെ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. പെണ്‍കുട്ടിയുടെ പിതാവടക്കം സംശയത്തിന്റെ നിഴലിലായ കേസ് ഏറെ കോളിളക്കമായിരുന്നു സൃഷ്ടിച്ചത്. ലോക്കല്‍ പൊലീസ് അന്വേഷണത്തില്‍ അനാസ്ഥ കാട്ടുന്നുവെന്നാരോപിച്ച് ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ച് നാട്ടുകാര്‍ രംഗത്ത് വരികയും ചെയ്തു. 
ഇതോടെ കേസ് ക്രൈംബ്രാഞ്ചിന് വിട്ടു. റൂറല്‍ വിഭാഗം കേസ് അന്വേഷിച്ചെങ്കിലും തെളിയിക്കാന്‍ കഴിയാതെ വന്നതോടെ കൊല്ലം ക്രൈംബ്രാഞ്ച് കേസ് എറ്റെടുത്തു. തുടര്‍ന്ന് 2018 ജൂണ്‍ 20ന് പ്രതിയെ പിടികൂടി. ഡിഎന്‍എ അടക്കമുള്ള ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിലായിരുന്നു പ്രതിയെ കണ്ടെത്തിയത്. പ്രതിയെ പിടികൂടി ഒരു വര്‍ഷം തികയും മുന്നേ ശിക്ഷാ വിധിയുമെത്തി.
വിധിയില്‍ ഏറെ സന്തോഷമുണ്ടെന്നും സംശയത്തിന്റെ നിഴലിലായിരുന്ന തന്റെ നിരപരാധിത്വമാണ് ഇതോടെ തെളിയിക്കപ്പെട്ടിരിക്കുന്നതെന്നും പെണ്‍കുട്ടിയുടെ പിതാവ് പറഞ്ഞു. പ്രതിക്ക് വധശിക്ഷയായിരുന്നു ആഗ്രഹിച്ചതെങ്കിലും വിധിയില്‍ തൃപ്തിയെന്ന് പെണ്‍കുട്ടിയുടെ മാതാവും പ്രതികരിച്ചു.
പ്രോസിക്യൂഷന് വേണ്ടി അഡീ. ഗവ.പ്ലീഡര്‍, കെ.പി ജബ്ബാര്‍, സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ ജി.സുഹോത്രന്‍ അഡ്വ. അമ്പിളി ജബ്ബാര്‍, അഡ്വ. പി ബി സുനില്‍ എന്നിവര്‍ ഹാജരായി.

auto driver imprisonment for murdering 16 year old girl

Continue Reading
You may also like...

More in News

Trending

Recent

To Top