സ്റ്റീവ് ലോപസ് എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ച താരപുത്രിയാണ് അഹാന കൃഷ്ണകുമാർ. നടൻ കൃഷ്ണകുമാറിന്റെ മകളാണ് അഹാന. നായികാ കഥാപാത്രമല്ല നല്ല ഏത് കഥാപാത്രവും ചെയ്യാന്‍ തയ്യാറാണ് എന്നതാണ് അഹാന കൃഷ്മ്മകുമാര് എന്ന അഭിനയത്രിയുടെ പ്രത്യേകത. ചെറിയ കഥാപാത്രങ്ങള്‍ ചെയ്യാന്‍ പോലും താരത്തിന് മടിയില്ല.
ഈ വര്‍ഷം മുന്ന് ചിത്രങ്ങള്‍ അഹാനയുടേതായി റിലീസിനെത്തും എന്നാല്‍ സിനിമകളെ കുറിച്ചല്ല, അഹാനയുടെ രസകരമായ ഒരു ഇന്‍സ്റ്റഗ്രാം പോസ്റ്റാണ് ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നത്. ഒന്ന് അമ്പരന്ന് നില്ക്കുന്ന മുഖഭാവത്തിലുള്ള ചിത്രം പങ്കുവച്ചുകൊണ്ടാണ് അഹാനയുടെ പോസ്റ്റ്.
‘ഞാനിപ്പോള്‍ ജീവിതത്തില്‍ ആ അവസ്ഥയെ നേരിടുകയാണ്. മുപ്പതു വയസ് പ്രായമുള്ളവര്‍ അവരുടെ 3,4,5 വയസുള്ള കുട്ടികള്‍ക്ക് എന്നെ അന്റീ എന്ന് പറഞ്ഞാണ് പരിചയപ്പെടുത്തുന്നത്. ഒരു ഉദാഹരണം പറയുകയാണെങ്കില്‍. ആന്റിക്ക് ഹായ് പറയൂ, ആന്റിയെ നോക്കൂ…. ചിരിക്കൂ.
ടെക്കനിക്കലി അത് ശരിയാണ്. പക്ഷേ ആ വിളി കേള്‍ക്കുമ്ബോള്‍ എന്റെ മുഖം ഏറെക്കുറെ ഇതുപോലെയകും. ഇപ്പോള്‍ എന്റെ പ്രായത്തിലുള്ളവര്‍ കോളേജിലോ, കല്യാണ പന്തലിലോ, അല്ലെങ്കില്‍ ലേബര്‍ റൂമിലോ ഒക്കെയയിരിക്കും’ എന്നും അഹാന പറയുന്നു.
നടൻ വിഷ്ണു പ്രസാദ് അന്തരിച്ചു. വെള്ളിയാഴ്ച പുലർച്ചെ ഒരുമണിയോടെയായിരുന്നു അന്ത്യം സംഭവിച്ചത്. കരൾ രോഗത്തെ തുടർന്ന് കഴിഞ്ഞ കുറേ നാളുകളായി ചികിത്സയിലായിരുന്നു...