സൗദിയില്‍ വിദേശികള്‍ക്ക് സ്ഥിര താമസത്തിനുള്ള പ്രിവിലേജ്ഡ് ഇഖാമ നല്‍കാനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി അധികൃതര്‍ വ്യക്തമാക്കി. ഇതനുസരിച്ച് സന്നദ്ധരായ വിദേശികളില്‍ നിന്ന് അപേക്ഷ സ്വീകരിച്ചു തുടങ്ങും. എട്ട് ലക്ഷം റിയാല്‍ നല്കുന്നവര്ക്കാണ് സ്ഥിരതാമസ ഇഖാമ ലഭ്യമാകുന്നത്. ഒരു വര്‍ഷ കാലാവധിയുള്ള പ്രിവിലേജ്ഡ് ഇഖാമക്ക് ലക്ഷം റിയാലാണ് ഫീസ്. ഇപ്പോള്‍ സൗദിയിലുള്ള വിദേശികള്‍ക്കും പ്രിവിലേജ്ഡ് ഇഖാമക്ക് അപേക്ഷിക്കാവുന്നതാണ്.
കാലാവധിയുള്ള പാസ്പ്പോര്‍ട്ട്, 21 വയസ് പൂര്‍ത്തിയായിരിക്കല്‍, രാജ്യം പ്രതീക്ഷിക്കുന്ന സാമ്പത്തിക ശേഷിയുണ്ടെന്ന് തെളിയിക്കാനുള്ള രേഖകള്‍, ക്രിമിനല്‍ പശ്ചാത്തലത്തില്‍ നിന്ന് മുക്തമായിരിക്കല്‍, പകര്‍ച്ചവ്യാധി രോഗമില്ലെന്ന് തെളിയിക്കുന്ന ആരോഗ്യ സാക്ഷ്യപത്രം എന്നിവയാണ് പ്രാഥമിക നിബന്ധനകള്‍.
സൗദിയിലുള്ളവര്‍ അപേക്ഷിക്കുകയാണെങ്കില്‍ അവര്‍ക്ക് കാലാവധിയുള്ള ഇഖാമയുണ്ടായിരിക്കണം. അപേക്ഷ പരിഗണിച്ചാല്‍ 30 ദിവസത്തിനകം ഫീസടച്ചിരിക്കണം. കൂടാതെ മെഡിക്കല്‍ ഇന്‍ഷുറന്‍സും എടുത്തിരിക്കണം. രണ്ട് മാസം തടവോ ലക്ഷം റിയാല്‍ പിഴയോ ലഭിക്കുന്ന കുറ്റകൃത്യത്തില്‍ പെടുന്നയാളുടെ പ്രിവിലേജ്ഡ് ഇഖാമ രാഷ്ട്രം റദ്ദ് ചെയ്യും. സൗദിയില്‍ നിന്ന് നാടുകടത്തണമെന്ന് കോടതി വിധിക്കുന്ന വേളയിലും സമാന നടപടിയുണ്ടാകും. അപക്ഷകന് നല്കിയ വിവരങ്ങള്‍ സത്യസന്ധമല്ലെന്ന് വെളിപ്പെടല്‍, രാഷ്ട്രത്തിന്റെ നിബന്ധനകള്‍ പാലിക്കാതിരിക്കല്‍, പ്രിവിലേജ്ഡ് ഇഖാമയില്‍ നിന്ന് സ്വയം വിരമിക്കല്‍, മരണം, യോഗ്യത നഷ്ടപ്പെടല്‍ എന്നിവയെല്ലാം റദ്ദ് ചെയ്യാനുള്ള മറ്റു കാരണങ്ങളാണ്.
മലയാളികൾക്കേറെ സുപരിചിതനാണ് എഴുത്തുകാരനും ആക്ടിവിസ്റ്റുമായ മൈത്രേയൻ. ഇപ്പോഴിതാ നടൻ പൃഥ്വിരാജിനോട് മാപ്പ് ചോദിച്ചിരിക്കുകയാണ് മൈത്രേയൻ. ഒരു അഭിമുഖത്തിൽ സംസാരിക്കവെ പൃഥ്വിരാജിനെതിരെ പറഞ്ഞ...
പ്രായഭേദമന്യേ പ്രേക്ഷകരുടെ മനസിലിടം നേടിയ താരപ്രതിഭയാണ് മോഹൻലാൽ. വർഷങ്ങളായി പ്രേക്ഷകരെ വിസ്മയിപ്പിച്ചുകൊണ്ടിരിക്കുന്ന താരം ഇന്നും തന്റെ അഭിനയസപര്യ തുടരുന്നു. മോഹൻലാൽ സിനിമകൾ...
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നടൻ മമ്മൂട്ടിയുടെ ആരോഗ്യസ്ഥിതിയെ കുറിച്ചുള്ള വാർത്തകളാണ് സോഷ്യൽ മീഡിയയിൽ വൈറലായികൊണ്ടിരിക്കുന്നത്. റെക്കാലത്തിന് ശേഷം മമ്മൂട്ടിയും മോഹൻലാലും ഒരുമിക്കുന്ന...