സംവിധാനത്തിനുള്ള ഒരുക്കമാണോയെന്ന് ടൊവിനോയോട് ആരാധകർ

ഇൻസ്റ്റാഗ്രാമിൽ ടൊവിനോ തോമസ് പങ്കുവെച്ച ചിത്രം കണ്ട് സംവിധാനത്തിനുള്ള തയ്യാറെടുപ്പാണോ എന്ന സംശയത്തിലാണ് ആരാധകര്‍. ‘കല്‍ക്കി’ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനിടെ ക്യാമറ കണ്ണിലൂടെ നോക്കുന്ന ചിത്രമാണ് ടൊവിനോ കഴിഞ്ഞ ദിവസം ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവെച്ചത്. ചിത്രത്തിന് തലക്കുറിപ്പായി താരം കുറിച്ച വാക്കുകളും രസകരമാണ്. അതിങ്ങനെയാണ് ……’പറഞ്ഞ് എടുപ്പിച്ച ഫോട്ടോ !! കൊറേക്കാലമായുള്ള ആഗ്രഹം ആയിരുന്നു ഇങ്ങനൊരു ഫോട്ടോ’ എന്നാണ് താരം കുറിച്ചിരിക്കുന്നത്. ഈ ചിത്രത്തിന് കമൻ്റുകളുമായാണ് ആരാധകരെത്തിയിരിക്കുന്നത്. സംവിധായകനാകാനുള്ള ശ്രമമാണോ എന്ന കമന്റുകളാണ് ഏറെ പേരും ചോദിക്കുന്നത്. എന്നാൽ ടൊവിനോ ഇതിനൊന്നും മറുപടി നൽകിയിട്ടില്ല.
പൃഥ്വിരാജ് ലൂസിഫര്‍ എന്ന ചിത്രം സംവിധാനം ചെയ്തതിന് പിന്നാലെ വിരലിലെണ്ണാവുന്ന താരങ്ങളും സംവിധാന മേഖലയിലേക്ക് തിരിഞ്ഞിട്ടുണ്ട്. കലാഭവന്‍ ഷാജോണ്‍, ഹരിശ്രീ അശോകന്, ധ്യാന്‍ ശ്രീനിവാസന് തുടങ്ങിയ താരങ്ങളാണ് ക്യാമറയ്ക്ക് മുന്നിൽ നിന്ന് തിളങ്ങിയ ശേഷം സംവിധാനത്തിലേക്ക് തിരിഞ്ഞത്. അതിനിടെയാണ് ടൊവിനോ ഈ ചിത്രം പങ്കുവെച്ചിരിക്കുന്നത്.
പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്ത ലൂസിഫര്‍ വൻ വിജയമാണ് മലയാള സിനിമയ്ക്ക് സമ്മാനിച്ചത്. മോഹൻലാൽ നായകനായ ചിത്രം ഇപ്പോൾ 200 കോടി കളക്ഷനും കടന്ന് മുന്നേറുകയാണ്. മലയാളക്കരയിലെ ഏക്കാലത്തെയും വലിയ തുകയാണ് ഇതിനോടകം ലൂസിഫര്‍ സ്വന്തമാക്കിയിരിക്കുന്നത്.
Tovino’s new instagram post..
ആനപ്പാറ അച്ചാമ്മയും അഞ്ഞൂറാനും തമ്മിലുള്ള വർഷങ്ങൾ നിറഞ്ഞ പകയുടെ കഥ പറഞ്ഞ ചിത്രമായിരുന്നു 1991ൽ സിദ്ദിഖ് ലാലിൻറെ സംവിധാനത്തിൽ പുറത്തിറങ്ങിയ ഗോഡ്ഫാദർ....
ബിഗ് ബോസിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ താരമാണ് ബ്ലെസ്ലി. ഗായകനും സംഗീത സാവിധായകനുമെല്ലാമായി തിളങ്ങുമ്പോഴും ബ്ലെസ്ലിയെ പ്രേക്ഷകര്‍ ഏറ്റെടുത്തത് ബിഗ് ബോസിലൂടെയാണ്....
പ്രായത്തെയും പരീക്ഷയെയും തോൽപിച്ച് മലയാളിയുടെ അഭിമാനമായ കാർത്യായനിയമ്മയെ മലയാളികൾ മറക്കാനിടയില്ല .. സംസ്ഥാന സർക്കാരിന്റെ അക്ഷരലക്ഷം പദ്ധതിയിലെ ഒന്നാം റാങ്ക് ജേതാവായിരുന്നു...
20 വര്‍ഷങ്ങള്‍ക്കു മുന്‍പെത്തിയ രാജസേനന് ചിത്രത്തിലൂടെനടനായും നായകനായും ഒരുമിച്ച് അരങ്ങേറ്റം കുറിച്ച പൃഥ്വിരാജ് ഇന്ന് മലയാളിക്കെന്നല്ല, ഇന്ത്യന്‍ സിനിമാപ്രേമികള്‍ക്കുതന്നെ സുപരിചിതനാണ്. നടനായി...
Super Stars who Beat their Fans – ആരാധകരെ തല്ലിയ സൂപ്പർ താരങ്ങൾ…! വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക