
Malayalam
പൂരത്തിന് പോയപ്പോള്‍ മോശം അനുഭവം ഉണ്ടായിട്ടുണ്ടെന്ന് റിമ കല്ലിങ്കൽ
പൂരത്തിന് പോയപ്പോള്‍ മോശം അനുഭവം ഉണ്ടായിട്ടുണ്ടെന്ന് റിമ കല്ലിങ്കൽ

തൃശൂര്‍ പൂരം ആണുങ്ങളുടെ മാത്രം പൂരമാണെന്ന് നടി റിമ കല്ലിങ്കല്‍ പറഞ്ഞത് ഏറെ വിവാദങ്ങള്‍ക്ക് വഴിതെളിച്ചിരുന്നു. ഒരു മാധ്യമത്തിന്ഇ നൽകിയ അഭിമുഖത്തിലാണ് റിമയുടെ വെളിപ്പെടുത്തൽ.ഇതിനെതിരെ നിരവധി പേരാണ് രംഗത്തെത്തിയത്. ഇപ്പോള്‍ ഈ അഭിമുഖത്തിന്റെ പൂര്‍ണരൂപം പുറത്തു വന്നിരിക്കുകയാണ്. പൂരത്തിന് പോയപ്പോള്‍ മോശം അനുഭവം ഉണ്ടായിട്ടുണ്ടെന്ന് റിമ അഭിമുഖത്തില്‍ പറയുന്നു.
‘പൂരം നേരിട്ട് കണ്ടിട്ട് കുറച്ച് കാലമായി. പണ്ട് എല്ലാ വര്‍ഷവും പോകുമായിരുന്നു. എന്റെ അച്ഛന് എന്നെ എല്ലാത്തിനും കൊണ്ടുപോകുമായിരുന്നു. അതിരാവിലത്തെ വെടിക്കെട്ട് ഗ്രൗണ്ടില്‍ നിന്ന് കണ്ടിട്ടുണ്ട്. ആണുങ്ങളുടെ ജനസാഗരത്തിനു നടുവില്‍ നിന്ന് തന്നെയാണ് കണ്ടത്. രാവിലെ പോകുമായിരുന്നു.
പോകുമ്പോള്‍ നമുക്കൊരു സുരക്ഷയില്ലെന്ന് തോന്നും. ആണുങ്ങളുടെ മാത്രം ഫെസ്റ്റിവല്‍ ആണെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. പൂരത്തിന് പോയപ്പോള്‍ മോശം അനുഭവം ഉണ്ടായിട്ടുണ്ട്. ഇലഞ്ഞിത്തറ മേളം മാത്രമാണ് നേരിട്ട് കാണാന്‍ പറ്റാത്തത്. ആനച്ചന്തം, കുടമാറ്റം എല്ലാം അകലെ നിന്ന് കണ്ടിട്ടുണ്ട്. ഇലഞ്ഞിത്തറ മേളം അവിടെ നിന്ന് കേള്‍ക്കുന്ന സുഖം എവിടെ നിന്നാലും കിട്ടില്ല. പക്ഷേ അത് മാത്രം സാധിച്ചിട്ടില്ല’. റിമ അഭിമുഖത്തില്‍ പറഞ്ഞു.
rima about thrissur pooram
മലയാളികൾക്കേറെ പ്രിയപ്പെട്ട, മലയാളികളുടെ സ്വന്തം ലേഡി സൂപ്പർസ്റ്റാറാണ് മഞ്ജു വാര്യർ. വളരെ ചുരുങ്ങിയ സമയം കൊണ്ട് മലയാള സിനിമയിൽ തന്റേതായ ഒരിടം...
സിനിമയിൽ എത്തുന്നതിന് മുൻപ് തന്നെ നിറയെ ആരാധകരെ സ്വന്തമാക്കിയ താരമാണ് പ്രണവ് മോഹൻലാൽ. പ്രേക്ഷകർക്കേറെ പ്രിയങ്കരനാണ് മോഹൻലാലിന്റെ മകനും നടനുമായ പ്രണവ്...
കേരളക്കരയെയാകെ പിടിച്ച് കുലുക്കിയ സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസ്. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി...
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...
ഏറെ വിവാദമായിരിക്കുകയാണ് സുരേഷ് ഗോപിയുടെ ജെഎസ്കെ: ജാനകി v/s സ്റ്റേറ്റ് ഓഫ് കേരള. ചിത്രത്തിന്റെ റിലീസ് തടഞ്ഞതിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുകയാണ് സിനിമാ...